അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

الحروف الهجائية

അറബി അക്ഷരങ്ങൾ കുഞ്ഞുമനസ്സുകളിൽ ഉറക്കുന്നതിന്  കുട്ടികൾക്ക് വേണ്ടിതയ്യാറാക്കിയ വീഡിയോ തയ്യാറാക്കിയത് ഇഖ്ബാൽ അരിയൂർ, അമാൻ   

സ്പാർക്കിൽ ദിവസ വേതനക്കാരുടെ ബിൽ തയാറാക്കുന്നതെങ്ങനെ..?
Integrated Financial Management System (IFMS) നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  GO(P) No. 109/2016/FIN dated 29/7/2016  എന്ന ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും 2016 ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്നു. . ഇങ്ങനെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കാം. 
 
1. Initialisation of Head of Account
 
ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. Salary Matters - Esst.Bill Type ൽ ശരിയായ Head of

HELLO ENGLISH ACTIVITY MODULE (JUNE-JULY)

READINESS ACTIVTY PACKAGE AND  FIRST UNITSSTANDARD 1 (12Mb)
STANDARD 2 (15Mb)
 (EACH FILE SIZE ARE  VERY LARGE, SO WAIT SOME TIME)

Higher Secondary Plus One &Plus Two Text Books


   ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് SCERT & NCERT ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ ഇപ്പോൾ ലഭ്യമാണ് ക്ലാസ് മുറികൾ ഹൈടെക് ആയിത്തീരുന്നതു പോലെ, പാഠപുസ്തകങ്ങളുടെ കാര്യത്തിലും സമാനമായ മാറ്റങ്ങൾ സ്വീകരിക്കേണ്ടതായി വരുന്നു. താഴെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ ഡൌണ്‍ലോഡ് ചെയ്യാം.
Downloads
Download SCERT Text Books(Full Text)
Download NCERT Text Books(Full Text)

Sampoona യിൽ പുതുതായി വന്ന മാറ്റങ്ങൾ

ലിറ്റില്‍ കൈറ്റ്‌സി'ല്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അനുമതി

          പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി.  ഒരു വിദ്യാലയത്തില്‍ നിന്ന് 'ലിറ്റില്‍ കൈറ്റ്‌സ്' അംഗങ്ങളായി തെരഞ്ഞെടുത്ത കുട്ടികള്‍ വിടുതല്‍ വാങ്ങി മറ്റ്

ദേശീയ അധ്യാപകക്ഷേമ ഫൌണ്ടേഷൻ ക്യാഷ് അവാർഡ്

സമ്പൂര്‍ണ്ണ Synchronization

         എല്ലാ സ്കൂളുകള്‍ക്കും സംപൂര്‍ണ്ണ ലോഗിനില്‍  ഉള്ള  Sixth Working Day 2018-19 എന്നlink ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Class/Division wise എന്ന മെനുവില്‍ synchronization option ലഭ്യമാണ്. Admission number, Class, Division എന്നിവ ഒഴികെ ഏതു മാറ്റവും സാധ്യമാണ്. സംപൂര്‍ണ്ണയില്‍ updation നടത്തിയതിനുശേഷം  Class/Division wise എന്ന മെനുവില്‍ Synchronization option പ്രവര്‍ത്തിപ്പിക്കുക ,തുറന്ന് വരുന്ന ജാലകത്തിലെ ഓരോ കുുട്ടിയുടേയും നേരെ കാണുന്ന sync എന്ന option ല്‍ ക്ളിക്ക് ചെയ്യുക.

PR Arrear Third installment:Instructions to re process the erroneous Ist& 2nd installment

                First Installment or Second Installment Processing കഴിഞ്ഞതിന് ശേഷം വാങ്ങിച്ച അരിയറിൽ കൂടുതലോ കുറവോ വന്നിട്ടുണ്ടെങ്കിൽ Third Installment ൽ അവരെ Exclude ചെയ്തതിന് ശേഷം Details ( PEN , Bill Copy , Reason ) എന്നിവ through proper channel ( AEO /DEO) മുഖാന്തിരം Finance Department അറിയിക്കുകയും. Spark ൽ ആ ജീവനക്കാരന്റെ Data Correct ചെയ്യുകയും അതിന്  Reply കിട്ടിയതിന് ശേഷം  Arrear Reprocessing ചെയ്യാനുള്ള നിർദ്ദേശം.

ദിവസവേതന അദ്ധ്യാപകര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കുന്നത് വേതനത്തോടപ്പം ഡ്യൂട്ടീലീവ് അനുവദിക്കണം.


http://www.education.kerala.gov.in/downloads2014/announcement/2018/circular2162018.pdf

എൽ.പി (അറബിക്) സമ്പൂർണമായ ടീച്ചിങ് മാന്വൽ (Unit 01)

എൽ.പി (അറബിക്) ക്ലാസ്സുകളിലേക്ക് ആവശ്യമായ ഒന്നാം യൂണിറ്റുകളുടെ സമ്പൂർണമായ ടീച്ചിങ് മാന്വൽ 
ഡൗൺലോഡ് ചെയ്യാൻ 
താഴെ ക്ലിക്ക് ചെയ്യുക 

ക്ലാസ്സ് നാല് 

തയാറാക്കിയത് 
മൻസൂർ .പി 
ജി.എം.എൽ.പി സ്‌കൂൾ നെയ്ത്തുകാര്‍ സ്ട്രീറ്റ്  
പാലക്കാട്‌ 
&
ടീം മുദരിസീൻ 

ലഹരി വിരുദ്ധ ദിന ക്വിസ്


കടപ്പാട്

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം അറബിക് പോസ്റ്റർ


തയ്യാറാക്കിയത്: നസീർ സർ കമ്പിൽ മോപ്പിള എച്ച്.എസ്

തയ്യാറാക്കിയത്: ഷറഫുദ്ധീൻ സർ, ജി.എം.യു.പി എസ് തളിപ്പറമ്പ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം : മുദ്രാവാക്യങ്ങൾ


ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ആളുകൾ പലതരത്തിലുള്ള ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും താളക്രമത്തെ തകിടം മറിക്കുന്ന ലഹരി വ്യാപനത്തിനെതിരെ നമുക്കൊന്നിച്ചു ഒച്ച വെക്കാം

മുദ്രാവാക്യങ്ങൾ

ലഹരി വസ്തുക്കളെ മറക്കാം...
നല്ലൊരു നാളെയെ സ്വപ്നം കാണാം...
ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്...
നമുക്ക് നന്മയുടെ ലോകത്തേക്കുയരാം..  

ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കു
ആരോഗ്യം സംരക്ഷിക്കൂ‘

എരിഞ്ഞു തീരു ജീവിതം ഈ സിഗരറ്റ് പോലെ‘

ലഹരി ഉപേക്ഷിക്കൂ മനുഷ്യനായി ജീവിക്കു‘

"മദ്യം വേണ്ടാ.. പുകവലി വേണ്ടാ..
മർത്യർക്കിനിമേൽ ലഹരികൾ വേണ്ടാ.. !!!"

"Drugs : You use, You lose"

"Just say no to DRUGS"

"വേണ്ടേ വേണ്ടാ..
വേണ്ടേ  വേണ്ടാ..
ലഹരികൾ നമുക്കിനി വേണ്ടേ വേണ്ടാ"

"ആരോഗ്യത്തിന്റെ കടക്കൽ വെയ്ക്കുന്ന മഴുവാണ് ലഹരി !"

"പുകച്ചു കളയാം 
കുടിച്ചു തീർക്കാം
എരിഞ്ഞമരുന്നത് പക്ഷെ.. നമ്മൾ തന്നെ"

കടപ്പാട്: നാട്ടാക്കൽ എ.എൽ.പി സ്കൂൾ


TDS CALCULATOR 2018-19

NMP Software

ആധാര്‍ നമ്പര്‍ ഇല്ലാത്ത കുട്ടികളുടെ പ്രവേശനം സംബന്ധിച്ച്

10 Documents to Need to File Your Income Tax Return

 ആദായ നികുതി ഫയല്‍ ചെയ്യാനുള്ള സമയമിങ്ങെത്തി. സമയത്തിനുതന്നെ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇത്തവണ പിഴയീടാക്കാനുള്ള വകുപ്പുണ്ട്. അതുകൊണ്ട് അവശ്യംവേണ്ട രേഖകള്‍ ശേഖരിച്ച് റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ തയ്യാറെടുക്കാം

ദേശീയ അധ്യാപക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി : വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച്

DOWNLOAD

അന്തർ ദേശീയ യോഗ വാരാഘോഷം - സംബന്ധിച്ച്

വായനാ ദിന ക്വിസ് VAYANA DINAM QUIZ by SHAJAL KAKKODI

വായനാ ദിന ക്വിസ് പ്രസന്റേഷൻവായനാ ദിന ക്വിസ് വീഡിയോ

نقرأ نقرأ إخواني…

نقرأ نقرأ إخواني
الشعر بقلم ناصرالدين بن محمد حنيف
الانشاد، السيدة كنجمول الانوارية

മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപക നിയമനകൾക്കു മാർഗ്‌നിദേശം പുറപ്പെടുവിച്ചു -ഉത്തരവാകുന്നു

വായനാദിന ക്വിസ് 2018

         വായനാദിനത്തോടനുബന്ധിച്ച്  സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങളടങ്ങിയ പ്രസന്റേഷന്‍.
       കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി. 

വായന വാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍

വളരുക, ചിന്തിച്ചു വിവേകംനേടുക''എന്നീ സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ചു പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തിയ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍ പണിക്കരുടെ  ചരമ ദിനമാണ് (1995ജൂണ്‍ 19)നാം വായനാദിനമായി ആചരിക്കുന്നത് .

വായനാദിനം പ്രത്യേക പരിപാടികൾ
  1.  പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
  2. വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........

വായനാ ക്വിസ് ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ

വായനാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....
  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )


പവർ പോയന്റ് പ്രെസന്റെഷൻ

വായനാ ക്വിസ്സ് 03

വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരത്തിന് കുട്ടികളെ പരിശീലിപ്പിക്കാവുന്ന ചോദ്യാവലികൾമുൻ ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Dearness allowance hike orders issued

           The rates of Dearness Allowance payable to the State Government Employees, Teachers, Staff of Aided Schools, Private Colleges and Polytechnics, Full time Employees borne on the contingent and work charged establishments and employees of Local Bodies will be revised w.e.f. 01.07.2017 in the revised scale as shown below:

Date from which payable Percentage increase of D.AConsequent Revised D.A.
01-07-2017 1 %15 %
Arrear amount with effect from 01-07-2017 will be paid in cash.

DOWNLOAD ORDER FOR MORE DETAILS

Download

GPF Annual Accounts Statement for 2017-18

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2017-18 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് www.agker.cag.gov.in എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471-2776600 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രത്യേക ശ്രദ്ധയ്ക്ക് : ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് പി.എഫ് വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ പി.എഫ് സ്റ്റേറ്റ്മെന്‍റ് ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ കാലതാമസം നേരിടുന്നതായി കാണാം. ലോഗിന്‍ വിന്‍ഡോയില്‍ GPF നമ്പര്‍, PIN നമ്പര്‍, പിന്നെ ഇമേജില്‍ തെളിയുന്ന ക്യാരക്ടറുകള്‍ എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനെ തന്നെ ഒരു ചലനവും വന്നു കൊള്ളണമെന്നില്ല. ആ സമയം പേജ് ക്ലോസ് ചെയ്ത് ശ്രമം ഉപേക്ഷിക്കുകയോ വീണ്ടും വീണ്ടും  Submit ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്.  Submit ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞ് പ്രതിപ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ഒന്നോ രണ്ടോ മിനിറ്റ് കാത്ത് നില്‍ക്കുക. അപ്പോള്‍ ലോഗിന്‍ ചെയ്യുന്നതായി കാണാം.  ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ കാണുന്ന വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളില്‍ നമ്മുടെ പേര് ദൃശ്യമാകും. അപ്പോള്‍ ഇടത് വശത്ത് കാണുന്ന GPF Annual Statements എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതു വരെയുള്ള എല്ലാ വര്‍ഷങ്ങളിലെയും സ്റ്റേറ്റ്മെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. പെട്ടെന്ന് ലോഗിന്‍ ചെയ്യുന്നതിന് Off Peak സമയങ്ങളില്‍ ( രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ ഒഴിച്ചുള്ള സമയങ്ങളില്‍) ശ്രമിക്കുന്നതാണ് നല്ലത്.
Download Your GPF  Statement


 കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു.  ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം.  എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ്  അധ്യാപകനെ/അധ്യാപികയെ നിയോഗിക്കാം.  ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.  പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും.   ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.   https://www.itschool.gov.in/master_trainer_2018 ല്‍ ഓണ്‍ലൈനായി 2018 ജൂൺ 16ന് മുമ്പ് അപേക്ഷ നല്‍കണം.   തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും

  .

ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ (തലശ്ശേരി ഡി.ഇ.ഒ.) - ആറാം പ്രവ്യത്തി ദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച ക്ലാരിഫിക്കേഷൻ

DOWNLOAD

ഭാഷാധ്യാപക തസ്തിക നിർണയം. ലഘു കുറിപ്പ്

      ഭാഷാധ്യാപക തസ്തിക  നിർണയം.
 തയ്യാറാക്കിയത് :മൂസക്കുട്ടി.പി. സ്റ്റേറ്റ്.  ജന.സിക്രട്ടറി കെ.എ.ടി.എഫ്.


     കെ.ഇ.ആർ അധ്യായം 23 പ്രകാരം ഒന്നാം ക്ലാസിൽ പത്ത് കുട്ടികൾ ഉണ്ടായാൽ പാർട് ടൈം തസ്തിക അനുവദിക്കും. ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ 28 കുട്ടികൾ ശരാശരിയുണ്ടായാൽ ഫുൾ ടൈം തസ്തിക' മേൽപറഞ്ഞ ഏതെങ്കിലും ഒരു ക്ലാസിൽ 7 കുട്ടികൾ ഉണ്ടായാലും പി.ടി. തസ്തിക നിലനിൽക്കും.15 പീരിയഡുവരെ പിടിയും മുകളിൽഫുൾ ടൈം മുമായാണ് തസ്തിക നിർണ്ണയിക്കുക.

       യു പി ക്ലാസ്സിൽ അഞ്ചാം ക്ലാസ്സിൽ 12കുട്ടികൾ പഠിക്കുന്നുവെങ്കിൽ പോസ്റ്റ് അനുവദിച്ച് കിട്ടും. തുടർന്ന് ആറാം ക്ലാസിൽ  6 കുട്ടികളും, ഏഴാം കാസ്സിൽ 3 കുട്ടികളും എന്ന ക്രമത്തിലോ ശരാശരി 30 കുട്ടികളോ ഉണ്ടായാൽ തസ്തിക നിലനിൽക്കും. 

       എച്ച്.എസ് വിഭാഗം. എട്ടാം ക്ലാസിൽ 10 കുട്ടികളുണ്ടായാൽ തസ്തിക അനുവദിക്കും തുടർന്ന് ഒമ്പതാം ക്ലാസിൽ അഞ്ചും , പത്താം ക്ലാസ്സിൽ മുന്ന്  എന്ന ക്രമത്തിലോ ശരാശരി 25 കുട്ടികളാ ഭാഷ പഠിക്കാനുണ്ടായാൽ പോസ്റ്റ് നിലനിൽക്കും.

    2016 ലെ സർക്കാർ ഉത്തരവ് 209 പ്രകാരം 5 ൽ 10, 6ൽ 5,  7 ൽ 3 ക്രമത്തിലോ ആകെ 24 കുട്ടികളൊ ഉണ്ടായാലും മതി. 8 ൽ 8, 9 ൽ 4,10 ൽ 3 ക്രമത്തിലോ മതിയെന്നത് താൽക്കാലികമായി നിലവിലുള്ളവരെ സംരക്ഷിക്കാ നുള്ളതാണ്. (ഈ ആനുകൂല്യം ഈ വർഷം ലഭിക്കുമൊയെന്ന്ഉറപ്പില്ല.)

      15 പീരിയഡുകൾ മുതൽ 28 വരെ ഫുൾ ടൈം 28 ൽ കൂടുതൽ വന്നാൽ രണ്ട് ഫുൾടൈം.( 32 പീരിയഡുകളുണ്ടായാൽ രണ്ട് തസ്തിക കിട്ടുമെന്നർത്ഥം.)  പീന്നീട് ഒരാൾക്ക് 25 വെച്ച് കൂട്ടി 4 അധികം വന്നാൽ അടുത്ത പോസ്റ്റ് അനുവദിക്കും. 54 ന് 3. 79 ന് 4.104 ന് 5 എന്ന ക്രമത്തിൽ.

     ഒന്നു മുതൽ 7വരെയുള്ള സ്ക്കൂളിൽ ഒറ്റ യുണിറ്റായി ഫിക്ഷേൻ നടത്തും.
5 മുതൽ 10 വരെ ക്ലാസുകളുള്ളിടത്ത് ഒന്നായി കണ്ട്നിർണയം നടത്തും.

ഡിവിഷൻ കണക്കാക്കുന്നത്
ഒന്നു മുതൽ 5 വരെ 
      ഒരു ഡിവിഷന് 30 കുട്ടികൾ. (31 ആയാൽ 2,  61 ന് 3 ,91 ന് 4,  121 ന് 5  ഇത് 200 കുട്ടികൾ വരെ നീളും. ആറ്ഡിവിഷന് 201 കുട്ടികൾ വേണം. പിന്നീട് 40 കുട്ടികൾ വീതം വേണം അടുത്ത ഡിവിഷനുകൾ അനുവദിക്കാൻ.
6 മുതൽ 8 ക്ലാസ് വരെ
ഒരു ഡിവിഷന് 35 കുട്ടികൾ
(36 ന് 2, 71 ന് മൂന്ന് എന്ന ക്രമത്തിൽ സിവിഷൻ അനുവദിക്കും.)
 9,10 ക്ലാസുകളിൽ 45 കുട്ടികൾ വേണം. രണ്ട് ഡിവിഷന്  51, 3 ന് 96 ക്രമത്തിൽ.

അഡീഷനായി അനുവദിക്കുന്ന തസ്തിക ഫുൾ ടൈം തന്നെയായിരിക്കും.

നിലവിലുള്ളവരെ സംരക്ഷിക്കാൻ 9, 10 ക്ലാസുകളിൽ 40 കുട്ടി മതിയെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു (46 ന് രണ്ട് ഡിവിഷൻ കിട്ടും.)
ഇത് ഈ വർഷവും തുടരുമെന്ന് പ്രതീക്ഷിക്കാം.

الدُّعَاء - الصف التاسع


ഒമ്പതാം ക്ലാസിലെ ഒന്നാം യൂണിറ്റിലെ പ്രാർത്ഥനാ ഗാനം 
ആലപിച്ചത്. മൻസൂർ കാരാട്

പട്ടികജാതി / പട്ടികവർഗ വികസനവകുപ്പ് - ഏകലവ്യ /ആശ്രമം/മോഡൽ റെസിഡന്റിൽ സ്കൂളുകൾ 2018 -19 അധ്യയന വര്ഷം ഒഴിവുള്ള തസ്തികകളിൽ അധ്യാപകരെ നിയമിച്ചുനിയമിച്ചു ഉത്തരവ്

أَنْتَ رَبُّنَا

أَنْتَ رَبُّنَا
الانشاد :   السيدة كنجمول، الأنوارية
(المدرسة العربية، المدرسة الحكومية. اداولاكام)

സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്


സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a)
ലിംഗപദവി (gender)
      b)
മതം,ജാതി,വിഭാഗം
      c)
ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d)
പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
      e)
യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. Proforma I - ലെ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ സേവ് ചെയ്യുക
3. Proforma I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2018-19 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽClick Here to Save Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി saveചെയ്യേണ്ടതാണ്.
5. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
6. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
7. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.പാഠപുസ്തകങ്ങള്‍ക്ക് ഇന്‍ഡന്റ് നല്‍കാം

     2018-19 വർഷം ആദ്യം ഇൻറന്റ് ചെയ്തു  പുസ്തകം  എല്ലാ സ്കൂളിനും ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം അഡ്മിഷൻ വർദ്ധിച്ചത് മൂലം പാoപുസ്തകം ഇനിയും ആവശ്യമായ സ്കൂളുകൾക്ക്  ഇൻഡന്റ് നൽകാൻ ജൂൺ 6 മുതൽ 20 വരെ സൈറ്റ് ഓപ്പൺ ആയിരിക്കും. പുസ്തകം ആവശ്യമായ സ്കൂളുകൾ പ്രസ്തുത തീയതികളിൽ ഇൻഡന്റ് ചെയ്യാം. അതു കഴിഞ്ഞാൽ ഒരു കാരണവശാലും  അവസരം ലഭിക്കില്ല. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകം ലഭിച്ചില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം ഹെഡ്മാസ്റ്റർക്ക്  മാത്രമായിരിക്കും എന്ന് ബഹു.ഡി പി ഐ അറിയിച്ചിട്ടുണ്ട്
 ഇന്‍ഡന്റ് നല്‍കാൻ ക്ളിക്ക് ചെയ്യൂ..


World Environment Day 2018

            എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. 'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ നോക്കുക.