Showing posts with label Ubuntu. Show all posts
Showing posts with label Ubuntu. Show all posts

Ubuntu വിൽ QR Code നിർമ്മിക്കാം

Ubuntu വിൽ QR Code വളരെ എളുപ്പത്തിൽ നിർമ്മിക്കാം - തയ്യാറാക്കിയത് : അനീസ് കരുവാരകുണ്ട്
വീഡിയോ കാണാനായി 

Resize ചെയ്യുന്ന ചിത്രങ്ങളുടെ Size എങ്ങിനെ ക്ലിപ്തപ്പെടുത്താം.....


*Resize ചെയ്യുന്ന ചിത്രങ്ങളുടെ Size എങ്ങിനെ ക്ലിപ്തപ്പെടുത്താം.....*  സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 2ഠ-30 Kbക്കിടയിലുള്ള ചിത്രങ്ങൾ വേണം എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ Kb ഇതിനേക്കാൾ കൂടുകയോ കുറയുകയോ ചെയ്യുന്നതായി ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി. അത് എങ്ങിനെ പരിഹരിക്കാo എന്ന് വിവരിക്കുന്നു.
തയ്യാറാക്കിയത്:   ജാഫറലി GHSS മൂത്തേടത്ത്

Open Shot Vedio Editer (ഉബുണ്ടു സോഫ്റ്റ് വെയർ )എങ്ങിനെ വിൻഡോസിൽ ഇൻസ്റ്റാൾ ചെയ്യാം.

വീഡിയോ ടൂട്ടോറിയൽ തയ്യാറാക്കിയത് എളേറ്റിൽ നോർത്ത് എ.എൽ.പി.എസ്  അധ്യാപകൻ മുഹമ്മദ് ശമീൽ
https://youtu.be/EiFTZUWosmE

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ: ഒക്ടോബര്‍ 2ന് ജില്ലകളില്‍ കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

        സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്‌കൂളുകളില്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സെമിനാറുകള്‍, ഡിജിറ്റല്‍ പോസ്റ്റര്‍ രചന, പെയിന്റിംഗ് മത്സരങ്ങള്‍, അനിമേഷന്‍ നിര്‍മാണം, പ്രസന്റേഷനുകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജയന്തി ദിനം വരെ തുടരും. ഒക്ടോബര്‍ 2ന് കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് അവരുടെ കമ്പ്യൂട്ടറുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന 'ഇന്‍സ്റ്റാള്‍ ഫെസ്റ്റ്' നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 

               ഐ.ടി@സ്‌കൂള്‍ ഗ്‌നൂ/ലിനക്‌സ് ഓപറേറ്റിംഗ്‌സിസ്റ്റം, ഓഫീസ് പാക്കേജുകള്‍ (വേര്‍ഡ് പ്രൊസസിംഗ്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍, ഡേറ്റാബേസ്, ഗ്രാഫിക് ഇമേജിംഗ്, വീഡിയോ എഡിറ്റിംഗ്, അനിമേഷന്‍ നിര്‍മാണം, പ്രോഗ്രാമിംഗിനുള്ള ജി.ഐ.എസ്, ഐ.ഡി.ഇ, വെബ് ഡേറ്റാബേസ് സെര്‍വറുകള്‍) തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ അടങ്ങിയ സോഫ്റ്റ്‌വെയര്‍ സഞ്ചയമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്നത്.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകളാണെങ്കില്‍ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടിവരും. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ സെക്ഷനുകളും ഒക്ടോബര്‍ 2ന് എല്ലാ ജില്ലകളിലും നടക്കും.     സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസങ്ങളുമില്ലാതെ ആവശ്യമുള്ളത്ര പകര്‍പ്പുകള്‍ എടുക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍.  ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ സൗജന്യമായി ലഭ്യമാക്കുകയാണെങ്കില്‍ പോലും അവ യഥേഷ്ഠം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അവയുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ അനുവദിക്കുന്നില്ല.  


     സംസ്ഥാനത്ത് ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.   ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിക്കുന്ന 60250 ലാപ്‌ടോപ്പുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് മാത്രം 900 കോടി രൂപയുടെ ലാഭം സര്‍ക്കാരിനുണ്ടായി.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇത്ര വിപുലമായ ഐ.ടി. വിന്യാസവും ഉപയോഗവും വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുമായിരുന്നില്ല. 


      വിവിധ ജില്ലകളിലെഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 26നകം കൈറ്റിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

ഉബുണ്ടുവില്‍  Firefox Web Browser അപ്ഡേറ്റ് ചെയ്യാന്‍ സഹായകമാകുന്ന വീഡിയോ.





ട്രൈനിംഗ് സ്പെഷ്യൽ ഹെൽപ്പ് ഫയലുകൾ

Vaccination Training ൽ പരിചയപെടുന്ന ഉബുഡു സോഫ്റ്റ് വെയറുകളുടെ ഹെൽപ്പ് ഫയലുകൾ (User Guides)

ShutterGimp
FGallery 
OpenShot Video Editor
Panjendriyam 
Audacity
Hot Potato 
Samagra
Ubuntu Installation



ടൈം ടേബിൾ നിർമ്മിക്കാം ഉബുണ്ടുവിൽ...

ഉബുണ്ടു14.04 ലുള്ള Time Table Generator ന്റെ പരിഷ്കരിച്ച വിശദമായ യൂസര്‍ഗൈഡ് ഇപ്പോള്‍ തയാറാക്കിയത് പങ്കുവെക്കുന്നു.
 
https://app.box.com/s/vdzpopbc4fhiumj71orx8o0bxymn01t7

തയാറാക്കിയത്:
 ടി.എ അബ്ദുൽ  അസീസ്, ഐ.ടി അറ്റ് സ്കൂൾ മാസ്റ്റർ ട്രയ്നർ

Hot Potato Helpfile

ഇന്ററാക്ടീവ് മൂല്യ നിര്‍ണ്ണയസാമഗ്രികള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയറാണ്  Hot Potato .

Audacity Helpfile

ഓഡിയോ റെക്കോര്‍ഡിംഗ്,എഡിറ്റിംഗ് - Audacity ഉപയോഗിച്ച് 

Pachyderm Presentation Help File

ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ ഹെൽപ്പ് ഫയൽ

ഉബുണ്ടു 14.04 ല്‍ ലഭ്യമായ വീഡിയോ എഡിറ്റർ  സോഫ്റ്റ് വെയറാണ് ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ. വിഡിയോ എഡിറ്റിംഗിനുള്ള / വിഡിയോ നിര്ർമ്മാണത്തിനുള്ള ഏറ്റവും ലളിതമായ സ്വതന്ത്ര സോഫ്റ്റ് വെയറാണിത്

ഓപ്പണ്‍ ഷോട്ട് വിഡിയോ എഡിറ്റർ  ഹെൽപ്പ് ഫയൽ

എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ

            ഒരു ചിത്രം തനിച്ച് ഉപയോഗിക്കുന്നതിന്നു പകരം ഒന്നില്‍ക്കൂടുതല്‍ ചിത്രങ്ങളെ ശ്രേണീരൂപത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതും ക്ലാസ് മുറിയിൽ പഠനപ്രവർത്തനങ്ങൾഫലപ്രദമാക്കാൻ ആവശ്യമായി വരും.  ഇത്തരത്തിൽ ആഘർഷകമായി ചിതങ്ങളെ അവതരിപ്പിക്കാൻ സഹായകരമായതും  വെബ് ആൽബങ്ങളും ഗ്യാലറികളും നിർമ്മിച്ചവതരിപ്പിക്കാൻ സഹായകരമാണ്  എഫ് ഗ്യാലറി 
എഫ് ഗ്യാലറി ഹെൽപ്പ് ഫയൽ

GIMP Image Editor ഹെൽപ്പ് ഫയൽ

           സോഫ്റ്റ് വെയറുകളുടെ  സഹായത്തോടെ ചിത്രങ്ങള്ക്ക് മാറ്റം വരുത്തുന്ന പ്രക്രിയയാണ് ഇമേജ് എഡിറ്റിംഗ്. അതുപോലെ ചിത്ര രചന, ലോഗോ നിര്‍മ്മാണം, പോസ്റ്റര്ർ നിര്മ്മാണം, ആനിമേഷന്ർ നിർമാണം  മുതലായ നിരവധി പ്രവർത്തനങ്ങള്ക്ക്  ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ്  GIMP Image Editor

കളിപ്പെട്ടി ഇനി അറബിയിലും...

വളരെ രസകരവും 140 ലേറെ കളികളുമുള്ള (കളിപ്പെട്ടി) G Compris  എങ്ങിനെ അറബി ഭാഷയിലേക്ക് മാറ്റി പഠനവും പഠനപ്രവർത്തനവും രസകരമാക്കാം എന്ന് വിവരിക്കുന്ന വീഡിയോ.....

ഷട്ടര്‍ സോഫ്റ്റ് വെയര്‍ (Shutter Software)

     സ്‌ക്രീന്‍ഷോട്ടുകള്‍ ‌ തയ്യാറാക്കാനും ‌ അതില്‍ ‌ മാറ്റങ്ങള്‍ ‌ വരുത്താനും ‌ മറ്റും സഹായിക്കുന്ന താരതമ്യേന ലളിതമായ സോഫ്റ്റ്വെയറാണ് ഷട്ടർ. പ്രസന്റേഷന്‍,വർക്ക്ഷീറ്റ് ‌ ‌ മുതലായവ ‌നിർമ്മിക്കുമ്പോള്‍ ‌ പാഠപുസ്തകത്തില്‍ നിന്നു തന്നെയുള്ള ‌ ഒരു ‌ ചിത്രം ‌ എഡിറ്റ് ചെയ്ത് ചേർക്കാൻ ഈ ‌ സോഫ്റ്റ്വെയർഉപകരിക്കും.
https://drive.google.com/file/d/1uNd0y92X219NZBr4B-eRnGwUkpvhSL7P/view