ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ് കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടിയാണ് തയ്യാറാക്കിയത്.
ബഷീര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥി ആണ് ... എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു.. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്പോള്‍ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല... സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു...