- Easy Tax -
Prep. By: Babu Vadukkumchery https://share.google/HVpDrSWikg7GGxWAL
2023-24 സാമ്പത്തിക വർഷത്തിൽ ആദായ നികുതി കണക്കാക്കുന്നതിന് NEW REGIME/OLD REGIME എന്നിങ്ങനെ രണ്ട് രീതികൾ നിലവിലുണ്ട് ഇവയിൽ നമുക്ക് ഗുണകരമായത് തെരഞ്ഞെടുക്കാവുന്നതാണ്. ശമ്പളം പെൻഷൻ ഫാമിലി പെൻഷൻ ബാങ്ക് പലിശ മുതലായ വരുമാനങ്ങൾ ഉള്ളവർക്ക് ഓരോ വർഷവും അനുയോജ്യമായത് സ്വീകരിക്കാം എന്നാൽ ഇൻകം ഫ്രം ബിസിനസ് പ്രൊഫഷൻ ഉള്ളവർക്ക് ഇത്തരത്തിൽ മാറാൻ കഴിയില്ല കൂടുതൽ വിവരങ്ങൾ മുകളിൽ തന്നിരിക്കുന്ന പിഡിഎഫ്സി നിന്നും മനസ്സിലാക്കാവുന്നതാണ്.
2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ആർക്കും പരസഹായമില്ലാതെ കണക്കാക്കാവുന്ന സോഫ്റ്റ്വെയർ
തയ്യാറാക്കി അയച്ചുതന്ന സുധീർകുമാർ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു
Windows
Easy Tax Calculator 2023 (with Medisep)
UBUNTU
ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2023
Prepared by Sudheer Kumar T K and Rajan N
Prepared by Gigi Varghese Thiruvalla
Prepared by Shri. Babu Vadukkumchery
2021-22 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി ഇതിനെ പന്ത്രണ്ടായി വിഭജിച്ച് ഏപ്രില്‍ മാസം വാങ്ങുന്ന ശമ്പളം മുതല്‍ കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന് അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ , DA അരിയര്‍ തുകകളെ 10E ഉപയോഗിച്ച് കണക്കാക്കാനും ഇതില്‍ സാധിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തെ Anticipatory Income Tax പേ റിവിഷന് ശേഷമുള്ള പുതിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി ഇതിന്റെ സ്റ്റേറ്റ്‍മെന്റ് പ്രിന്റെടുത്ത് നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ ആദ്യമാസം മുതല്‍ ടാക്‍സ് പിടിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഈ ടാക്സ് കാല്‍കുലേറ്ററിലെ Notes Sheetല്‍ വിശദീകരിച്ചിട്ടുണ്ട്
Easy Tax Anticipatory Income Tax Calculator (Ubuntu)
2020-21 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ തവണകളായി അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകള്‍ 2020 ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കുന്നതിന് പുതിയൊരു രീതി (New Regime) നിലവില്‍ വരികയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇതിലുള്ളത്. പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോകും. Standard Deduction, Professional Tax, Housing Loan Interest, 80C മുതല്‍ 80 U വരെയുള്ള ഇളവുകള്‍ (80 CCD2 ഒഴികെ), HRA, Leave Travel Concession മുതലായ അലവന്‍സുകള്‍ ഒക്കെ ഉപേക്ഷിക്കേണ്ടി വരും.
Income Tax Return - E Filing 2018
2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2017-18 വര്‍ഷത്തെ |