അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.
തുല്യത പരീക്ഷ
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ത്രിവല്‍സര എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി തുല്യത ലഭിക്കുന്നതിനുളള തുല്യത പരീക്ഷ മെയ് 21 ന് നടത്തും. പരീക്ഷക്ക് അപേക്ഷ സമര്‍പ്പണത്തിനും പരീക്ഷ സംബന്ധമായ വിവരമടങ്ങിയ വിജ്ഞാപനത്തിനും www.tekerla.org ലെ Equivalency Test ലിങ്കില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് അഞ്ച്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ഫീസടച്ച ചെല്ലാന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ ആഫീസില്‍ മെയ് ഏഴിനകം സമര്‍പ്പിക്കണം. 


Application for Revaluation/Scrutiny/Photocopy of the Answer Scripts - SSLC MARCH 2016 CIRCULAR  CLICK HERE TO APPLY

SSLC2016 RESULTCLICK HERE TO GET RESULT
THSLC 2016 RESULTCLICK HERE TO GET RESULT

എസ് എസ് എല്‍ സി. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും.
Teacher Training 2016 -Online training management system

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം (ഏപ്രില്‍ 27) ബുധനാഴ്ച രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേമ്പറില്‍ പ്രഖ്യാപിക്കും.
എസ്.എസ്.എല്‍.സി പരീക്ഷാഫലം  ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523 0471 2115054 0471 2115098. 

Teacher Text Class 06

Arabic (General)
Arabic (Oriental)
Mathematics (Malayalam medium)
Mathematics (English medium)
Mathematics (Kannada medium)
Mathematics (Tamil medium)
Basic Science (Malayalam medium)
Basic Science (English medium)
Basic Science (Kannada medium)
Basic Science (Tamil medium)
Social Science (Malayalam medium)
Social Science (English medium )
Social Science (Kannada medium)
Social Science (Tamil medium)
Sanskrit Oriental
Life skills Handbook (Std - I - XII)
Life Skills Workshook (Std - I - XII)

HigherSecondaryEducation- (Second Year) March 2016 - CE Marks not upload...

അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണം

മാര്‍ഗനിര്‍ദേശങ്ങള്‍

2016-17 അദ്ധ്യയന വര്‍ഷം അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണത്തിനായി വില e-ട്രഷറി സംവിധാനം വഴി അടക്കുന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്  പാഠപുസ്തക ഓഫീസര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.


NTSE RESULT-2015-16

DPI Directions to the HMs about the quality improvement in Schools


വിവരാവകാശ നിയമത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, വിവരാവകാശ നിയമം 2005-ല്‍ നടത്തുന്ന ബേസിക് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 20 ന് ആരംഭിക്കും. 27 വരെ രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസില്ല. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവരെ മെയ് അഞ്ചിന് ഇ മെയിലില്‍ വിവരമറിയിക്കും. വിശദവിവരം http//rti.imgkerala.gov.in-ല്‍ ലഭിക്കും. 


തിരുവനന്തപുരം : ഗവണ്‍മെന്റ് ലോ കോളേജില്‍ 2003-04 മുതല്‍ 2007-08 വരെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക ഏപ്രില്‍ 28 വരെ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ പഠിച്ചതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പ്രവര്‍ത്തി ദിവസങ്ങളില്‍ 10 മണിക്കും മൂന്ന് മണിക്കും ഇടയ്ക്ക് ഓഫീസില്‍ ഹാജരായി കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാം. അല്ലാത്ത പക്ഷം തുക ഗവണ്‍മെന്റ് റവന്യൂവിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

NMMS Scholarship 2016 - Guidelines

TTC EXAMINATION PRIVATE-APRIL 2016 -CIRCULAR
                                                                                                         Download Alist ....
                                                                                                           Download HALLTICKET ...
DEO/AEO Can Consider the rejected appointments again but only after Staff fixation

General Transfer of Teachers -Clarification of Tribal,Remote & Hill Areas
HIGHER SECONDARY EDEUCATION-NATIONAL ICT AWARD-NOMINATIONS INVITED

സി - ഡിറ്റില്‍ സൗരോര്‍ജ്ജ സാങ്കേതിക പരിശീലനം

തിരുവനന്തപുരം :സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ ടെക്‌നീഷ്യന്മാര്‍ക്കായി പ്രായോഗിക പരിശീലന പദ്ധതി ഏപ്രില്‍ 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 16. ഫീസ്, മറ്റ് വിവരങ്ങള്‍ www.greentech.cdit.org ല്‍ ലഭിക്കും. ഫോണ്‍: 9895788233.
General Transfer of Teachers -Clarification of Tribal,Remote & Hill Areas

Higher Secondary Education- Sanctioniong of new Higher Secondary Schools and additional batches-reg.


രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം : കുട്ടികളുടെ ക്ഷേമം, വികസനം , സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കുളള 2016 ലെ രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷങ്ങളായി കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി സേവനം നടത്തി വരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയതലത്തില്‍ അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്നവര്‍ അവാര്‍ഡിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഓരോ അവാര്‍ഡും. ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് മെയ് ആറിന് മുമ്പ് നിശ്ചിത മാതൃകയില്‍ അപേക്ഷ ഇംഗ്ലീഷില്‍ തയ്യാറാക്കി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതതു ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. വെബ്‌സൈറ്റ് swd.kerala.gov.in

ഭിന്നശേഷിക്കാര്‍ക്ക് വെക്കേഷന്‍ ക്യാമ്പ്

സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, സൗജന്യമായി നടത്തുന്ന SANGREELA വെക്കേഷന്‍ ക്യാമ്പില്‍ ഏപ്രില്‍ 12 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. സമ്പര്‍ക്ക നമ്പര്‍ 0471 2345627.
2014-15 ന്യൂനപക്ഷ വിഭാഗം സ്കോളർഷിപ്പ് അർഹരായ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിയിട്ടില്ലതവരുടെ ബാങ്ക് വിവരങ്ങൾ എഡിറ്റ്‌ ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ www.scholarship.itschool.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. (ലോഗിന്‍ ചെയ്യാന്‍ തടസ്സം നേരിട്ടാല്‍ സ്കൂള്‍ കോഡ് തന്നെ പാസ്സ്‌വേര്‍ഡ്‌ ആയി ഉപയോഗിച്ച് ശ്രമിക്കുക) പ്രധാനാധ്യാപകർ എത്രയും വേഗം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
help line  number  : 0471 - 2328438, 0471- 2529800,  9447450917, 8547494057

Govt. Orders & Circular,

Clarification on Teachers Package

KASEPF Instruction for settling pending Loan Applications by March 31

ICDS-Salary-New Head of Account reg.


SSLC EXAM-2016.Centralized Valuation Camp at Govt 

Boys HSS Attingal is shifted to Govt Girls HS Attingal. 

Report concerned Addl Chiefs and Asst Examiners at 

Govt Girls HS Attingal in time.


ഗ്രാന്റ് - ഇന്‍ -എയ്ഡ് ബില്ലുകളും ഇനി ഓണ്‍ലൈനില്‍


സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് - ഇന്‍ - എയ്ഡ് ലഭിക്കുന്ന സഥാപനങ്ങളും/ ഏജന്‍സികളും ഗ്രാന്റ് - ഇന്‍ -എയ്ഡ് ബില്ലുകള്‍ നേരിട്ട് ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കണ്‍ട്രോളിംഗ് ഓഫീസറുടെ കൗണ്ടര്‍ സിഗ്നേച്ചറോടുകൂടി വേണം ബില്ലുകള്‍ സമര്‍പ്പിക്കേണ്ടത്. ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സംവിധാനത്തില്‍ ഓണ്‍ലൈനായി ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുളള സൗകര്യം അംഗീക്യത ഡ്രോയിംങ്ങ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുളളതിനാല്‍ ഗ്രാന്റ് എന്‍ എയ്ഡ് ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ മാര്‍ച്ച് 22 ലെ ജി.ഒ(പി) 42/2016/ഫിന്‍. ഉത്തരവില്‍