Showing posts with label പ്രധാനപ്പെട്ടവ. Show all posts
Showing posts with label പ്രധാനപ്പെട്ടവ. Show all posts

വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.

 വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് തുടക്കം; അന്തിമപട്ടിക ജനുവരി അഞ്ചിന്

  തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്നീ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റുകൾ മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ തിരുത്തലുകൾ വരുത്താനും ആക്ഷേപങ്ങൾ നൽകാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള

അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.

ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസു പൂർത്തീകരിക്കുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. മുൻകൂർ അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും.

വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.

💥 ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കാം

      വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും.

വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ:

💥 https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക.  

👉വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ ഇലക്ട്രൽ ഓഥന്റിക്കേഷൻ (Electoral Authentication -Form 6B ) എന്നതിൽ അമർത്തുക.

👉Let's Start എന്ന ഓപ്ഷൻ അമർത്തുക.

👉ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.

👉Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.

👉വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.

👉നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക.

👉വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.

👉 തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക.

നിലവിൽ ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അതിനുപകരം താഴെപ്പറയുന്ന രേഖകൾ ഉപയോഗിച്ച് ബന്ധിപ്പിക്കൽ നടപടി പൂർത്തീകരിക്കാം

👉 എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി തൊഴിൽ കാർഡ്

👉 ഫോട്ടോപതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

👉 തൊഴിൽ വകുപ്പിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

👉 ഡ്രൈവിംഗ് ലൈസൻസ്

👉 പാൻ കാർഡ്

👉 ദേശീയ പൗരത്വ രജിസ്റ്റർ സ്മാർട്ട് കാർഡ്

👉 ഇന്ത്യൻ പാസ്പോർട്ട്

👉 ഫോട്ടോ പതിച്ച പെൻഷൻ രേഖ

👉 കേന്ദ്ര / സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

👉കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നൽകുന്ന ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

TA FINAL CLAIM (TOUR) PREPARTION IN SPARK

ടൂർ. റ്റി. എ. ബില്‍ സ്പാർക്കിൽ  എങ്ങനെ  ചെയ്യാം ആദ്യം BiMS ൽ ലോഗിൻ ചെയ്തുAllotment എന്നതിൽ View Allotment നോക്കുക. അതിൽ വന്നിരിക്കുന്ന Allotment അനുസരിച്ചു സ്പാർക്കിൽ ബിൽ  തയ്യാറാക്കാം.

മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപം

വിവിധ വിഷയങ്ങളില്‍ എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപമാണ് പ്രസിദ്ധീകരിക്കുന്നത്.
Economics
Chemistry
Biology
Commerce
Computer Science

HM's Retirement/Transfer in SPARK

ഹെഡ്‍മാസ്റ്റര്‍മാര്‍ റിട്ടയേര്‍ഡ്/ട്രാൻസ്ഫർ ആകുമ്പോള്‍ സ്പാര്‍ക്കില്‍ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിങ്ങളുടെ ഓഫീസിലെ സാലറി ബില്ല് മാറുന്നതിന് ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഏതൊരു വിദ്യാലയത്തിലും HM മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എയിഡഡ് സ്കൂളുകളും ഗവണ്‍മെന്റ് സ്കൂളുകളും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നു താഴെ വിശദമാക്കിയിരിക്കുന്നു.
റിട്ടയേര്‍ഡ് ആകുന്ന HM ന്റെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് Login Details മാറ്റാന്‍ സാധാരണ യുസര്‍ക്ക് കഴിയില്ല സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കിന് (SPARK Help Desk Contact details)  മാത്രമേ കഴിയൂ . എയിഡഡ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
ഒരു HM റിട്ടയേര്‍ഡ്/ട്രാൻസ്ഫർആയതിനു ശേഷം പുതിയ HM ചാര്‍ജെടുക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ സാലറി ബില്ലും മറ്റും പാസാക്കുന്നത് സൂപ്രണ്ട് ആയിരിക്കും.Form 3(Nomination/Change of DDO) ഡൗണ്‍ലോഡ് ചെയ്തെടുത്ത് പൂരിപ്പിക്കണം. ആ ഫോമിലെ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം.Form 3 പൂരിപ്പിക്കുമ്പോള്‍ പുതിയ HM ന്റെ PEN നല്‍കാനുള്ളിടത്ത് (പുതിയ HM ചാര്‍ജെടുക്കാന്‍ കാലതാമസം ഉണ്ടെങ്കില്‍) വിദ്യാലയത്തിലെ സീനിയറായ അധ്യാപകന്റെ PEN ഉം പേരും നല്‍കാം.പൂരിപ്പിച്ച Form 3 നിലവിലെ HM ഒപ്പും സീലും വെച്ച് സ്കാന്‍ ചെയ്ത്  സ്പാര്‍ക്കിലേക്ക് ഇ മെയില്‍ ചെയ്യണം.‌സ്പാര്‍ക്കിന്റെ ഇ മെയില്‍ വിലാസം info@spark.gov.in . പിന്നീട് പുതിയ HM ചാര്‍ജെടുക്കൂമ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് സ്പാര്‍ക്ക് അക്കൗണ്ടൗണ്ട് മാറ്റാനും മുകളില്‍ നല്‍കിയിരിക്കുന്ന രീതി തന്നെയാണ് അനുവര്‍ത്തിക്കേണ്ടത്.എയിഡഡ് സ്കൂളുകളുടെ Controlling Officer;  PA/Superintendent ആയതു കൊണ്ട് Form 5 പൂരിപ്പിച്ച് അയക്കേണ്ടതില്ല. HM ന്റെ റിട്ടയര്‍മെന്റ്/ ട്രാൻസ്ഫർ തിയതിക്കു മുമ്പായി ഈ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതാണ്.(spark foam  അതാത് ജില്ലാ ട്രെഷ
റിയിലേക്ക് അയച്ചാലും മതി)

ഗവണ്‍മെന്റ് സ്കൂളുകളിലെ HM റിട്ടയേര്‍ഡ് ആകുമ്പോള്‍
മുകളില്‍ എയിഡഡ് സ്കൂളുകളുടെ കാര്യം പറഞ്ഞിരിക്കുന്നതു പോലെ തന്നെയാണ് ഗവണ്‍മെന്റ് സ്കൂളിന്റേതും. ഒരു വ്യത്യാസമുള്ളത് From 3 യോടൊപ്പം കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്യാനുള്ള Form 5 (Setting Controlling Officer) കൂടി പൂരിപ്പിച്ച് സ്കാന്‍ ചെയ്ത് സ്പാര്‍ക്കിലേക്ക് അയക്കണം. കണ്‍ട്രോളിങ് ഓഫീസറെ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ ലോക്ക് ചെയ്ത സര്‍വ്വീസ് ഡാറ്റ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
സ്പാര്‍ക്ക് ഫോം 

ഒരു ജീവനക്കാരനെ സ്പാര്‍ക്കില്‍ നിന്നും റിട്ടയര്‍ ചെയ്യിക്കുന്ന രീതി
ഒരു ജീവനക്കാരന്‍ ജോലിയില്‍ നിന്ന് വിരമിക്കേണ്ട സന്ദര്‍ഭം സ്പാര്‍ക്കിലൂടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം. 5 തരത്തിലുള്ള ടെര്‍മിനേഷന്‍സ് ആണ് സ്പാര്‍ക്കിലൂടെ ചെയ്യാവുന്നത്. Death, Resignation, Super Annuation , Voluntary Retirement, Termination എന്നിവയാണ് അവ. DDO യുടെ ചാര്‍ജുള്ള ജീവനക്കാരനാണ് പിരിയുന്നതെങ്കില്‍ Retire ചെയ്യിക്കുന്നതിനു മുമ്പ് DDO ചാര്‍ജ് മറ്റൊരു ജീവനക്കാരന്റെ പെന്‍ നമ്പറിലേക്ക് മാറ്റിയിരിക്കണം .
Service Matters -> Retirements -> Retirement എന്ന ക്രമത്തിലാണ് ഓപ്പണ്‍ ചെയ്യേണ്ടത്. തുടര്‍ന്ന് വരുന്ന പേജില്‍ District, Office, Employee എന്നിവ നല്‍കണം. Nature of Retirement or Termination എന്നുള്ളിടത്ത് സാധാരണ റിട്ടയര്‍മെന്റ് ആണെങ്കില്‍ Super Annuation എന്നാണ് നല്‍കേണ്ടത്. തുടര്‍ന്ന് Date of Termination നല്‍കിയ ശേഷം Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യാം. 
സ്പാര്‍ക്കിലെ ജനനതീയതി അനുസരിച്ച് Terminate ചെയ്യപ്പെടും
Promotion with Transfer
Promotion with Transfer - Aided School ആണെങ്കി : STEP-1 . Service matters >Transfer >Generate Transfer Order ഇതിൽ Type of Transfer എന്നത് Promotion with Transfer എന്ന്  നൽകുക .ബാക്കിയുള്ള എല്ലാ  ഫീൽഡും  പൂരിപ്പിച്ചു Confirm and update data നൽകുക.STEP-2 Service matters >Transfer>Relieve  on Transfer >Employee Select ചെയ്തു വേണ്ട  വിവരങ്ങൾ  നൽകി Forward for Approval കൊടുക്കുക.
Govt School : STEP -1 : Service matters >Promotion >Generate Promotion Order ഈ പേജിൽ വേണ്ട വിവരങ്ങൾ  നൽകി  കൺഫേം  ചെയ്യുക.STEP-2 : Service matters>Promotion >Relive on Promotion with Transfer


LINKS
spark form -3 ( Nomination/Change of DDO)

spark form -5 (Setting Controlling Officer)

spark all forms

info spark portal 

spark login portal

ഹൈ ടെക്ക് ക്ലാസ് മുറികള്‍ സജ്ജമാക്കാം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ ഹൈ ടെക്ക് ആക്കുന്നതിന്റെയും വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണല്ലോ ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് KITE Palakkadലെ മാസ്റ്റര്‍ ട്രയിനര്‍മാര്‍ തയ്യാറാക്കിയ പ്രസന്റേഷനും പരിശീലനത്തിന്റെ ഭാഗമായി ലഭ്യമാക്കിയ വീഡിയോ ലിങ്കുകളുമാണ് ചുവടെ നല്‍കിയിരിക്കുന്നത് . ഇവ തയ്യാറാക്കി നല്‍കിയ പാലക്കാട് KITE മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍
  •  Hi-Tech ക്ലാസ് മുറികള്‍ സജ്ജമാക്കേണ്ടവിധവും ഇവയുടെ പ്രവര്‍ത്തനത്തിന് KITEനല്‍കുന്ന സഹായവും വിശദമാക്കുന്ന പവര്‍ പോയിന്റെ പ്രസന്റേഷന്‍ ഇവിടെ
  • ഹൈടെക് ക്ലാസ് മുറികളിലേക്ക് നല്‍കുന്ന മൗണ്ടിംഗ് കിറ്റുകള്‍ ശാസ്ത്രീയമായി ഘടിപ്പിക്കുവാന്‍ സഹായകമായ വീഡിയോ.സ്ക്കൂള്‍ അധികൃതരും ഫിറ്റ് ചെയ്യുന്നവരും നിര്‍ബന്ധമായും ഇത് കണ്ടു മനസ്സിലാക്കി വേണം മൗണ്ടിംഗ് കിറ്റുകള്‍ സ്ഥാപിക്കേണ്ടത്.
  • CLICK Here to download the Help video for Mounting Kit  
       

  • You tube link for   KITE Tutorial video for Screen Setting & Projector Mounting
  •  CLICK Here to download the Help video for Projector Mounting
  • LITTLE KITES എന്ത് LITTLE KITES UNIT ആരംഭിക്കുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഇവിടെ

അറബിക് ഗൈഡ് അനാലിസിസ് ഫോർമാറ്റ്

അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞു..
നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ പരീക്ഷ കഴിഞ്ഞ വിദ്യാർഥികളുടെ തിട്ടപ്പെടുത്തുന്ന തിരക്കിൽ ആയിരിക്കുമല്ലോ...അറബിക് പരീക്ഷയുടെ ഗ്രേഡും അവരുടെ നിലയും രേഖപ്പെടുത്തി തുടർ പഠന പ്രക്രിയ ആസൂത്രണം ചെയ്യുന്നതിന് സഹായകമായ രീതിയിലുള്ള അറബിക് ഗൈഡ് അനാലിസിസ് ഫോർമാറ്റ് അൽ മുദരിസീൻ നിങ്ങൾക്കായി സസന്തോഷം സമർപ്പിക്കുന്നു..
ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്  അമാൻ, ശിഹാബ് മൊഗ്രാൽ 

കലോത്സവം മാന്വൽ 2017

കലോത്സവം മാന്വൽ 2017
സംസ്ഥാന സ്കൂൾ കലോത്സവം മാന്വുവൽ പരിഷ്ക്കരിച്ചുകൊണ്ടുള്ള ഉത്തരവ്  (പുതുതായി ചേർത്തയിനങ്ങൾ) 30.10.2012

Teachers/Language Training Clarification circular

ഭാഷാധ്യാപകരുൾപ്പെടെ KER പ്രകാരമുള്ള അധ്യാപക യോഗ്യതയുള്ള അർക്കും കേന്ദ്ര ഡി എൽ ഡി ട്രെയിനിംഗിന് ചേരേണ്ട അവശ്യമില്ല. 
https://drive.google.com/file/d/0B7AUpV8UWu5xWXFiYjNpcFFTTXc/view?usp=sharing

റേഷന്‍കാര്‍ഡ് സംബന്ധമായ സത്യപ്രസ്താവന ഫോർമാറ്റുകൾ

റേഷൻ കാർഡ് സംബന്ധമായി ഈ മാസം ഓരോ ജീവനക്കാരും മേലധികാരിക്ക് നൽകേണ്ട സത്യപ്രസ്താവന ഫോർമാറ്റുകൾ


റേഷൻ കാർഡ് പൊത വിഭാഗത്തിൽ  ഉൾപ്പെടുന്നവർ 
(വെള്ള നിറത്തിലുള്ള കാർഡ് ഉള്ളവർ)

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവർ

(വെള്ള നിറത്തിലല്ലാത്ത കാർഡ് ഉള്ളവർ)
 Click Here

അദ്ധ്യാപകരുടെ പേരുകൾ മലയാള അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ എഴുതണം


 അദ്ധ്യാപകരുടെ രജിസ്റ്ററിൽ  കാറ്റഗറി പരിഗണിക്കാതെ  മലയാള അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ തന്നെ എഴുതണം 

സമഗ്ര വിദ്യാഭ്യാസ പോർട്ടൽ അറിയേണ്ടതെല്ലാം

1അംഗത്വം ഇല്ലാത്തവര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍
2 സമഗ്ര രജിസ്ട്രേഷന്‍
 
3 സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും
 
4 വിഭവങ്ങള്‍ ക്രമീകരിക്കുന്ന വിധം
 





പ്രതിമാസ പ്രവർത്തന കലണ്ടര്‍ ആഗസ്റ്റ് 2017


ആഗസ്റ്റ് മാസത്തെ പ്രതിമാസ കലണ്ടർ തയ്യാറാക്കാൻ സഹായകരമായ  കലണ്ടര്‍ മാതൃക അൽമുദര്സീൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. 
A3 സൈസിൽ കളര്‍ പ്രിന്‍റ് / ഡിജിറ്റല്‍ പ്രിന്‍റ് എടുത്തും അതേപടി ഏത് സ്കൂളിനും  ഉപയോഗിക്കാവുന്നതുമാണ്.

നിങ്ങൾക്ക് പാൻ കാ‍‍ർഡുണ്ടോ? ഇല്ലെങ്കിൽ വേ​ഗം എടുത്തോളൂ... ഈ 20 കാര്യങ്ങൾക്ക് പാൻ കാ‍ർഡ് നി‍ർബന്ധമാണ്

            ആദായ നികുതി വകുപ്പ് ഓരോരുത്ത‍ർക്കും നൽകുന്ന പത്ത് അക്ക നമ്പറാണ് പാൻ നമ്പ‍ർ. പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ് പാൻ കാ‍ർഡിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തിന് ശേഷം കള്ളപ്പണം തടയുന്നതിലും നികുതി അടിത്തറ വിപുലീകരിക്കുന്നതിലും സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഇപ്പോൾ മിക്ക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. പണം കൈകാര്യം ചെയ്യുന്ന എല്ലാവരും നി‍ർബന്ധമായും പാൻ കാർഡ് എടുക്കുകയും വേണം.
വിൽപ്പന
രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ

പ്രതിമാസ കലണ്ടര്‍ ജൂലൈ 2017

    വാർഷിക കലണ്ടർ , പ്രതിമാസ കലണ്ടര്‍ എന്നിവ  ഓരോസ്കൂളും നിര്‍ബന്ധമായും തയ്യാറാക്കി ഓഫീസിൽ പതിക്കേണ്ടതാണ്.  ജൂലൈ മാസത്തെ പ്രതിമാസ കലണ്ടർ തയ്യാറാക്കാൻ സഹായകരമായ  കലണ്ടര്‍ മാതൃക അൽമുദര്സീൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. 
A3 സൈസിൽ കളര്‍ പ്രിന്‍റ് / ഡി ജിറ്റല്‍ പ്രിന്‍റ് എടുത്തും അതേപടി ഏത് സ്കൂളിനും  ഉപയോഗിക്കാവുന്നതുമാണ്.
https://drive.google.com/file/d/0B7AUpV8UWu5xem5Ka1JUaXBQM0U/view?usp=sharing



ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍

സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ്  1,40,000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ

ആധാര്‍കാര്‍ഡിലെ തെറ്റുകൾ സ്വയം തിരുത്താം

ആധാര്‍കാര്‍ഡിലെ തെറ്റുകൾ സ്വയം തിരുത്താം.
പേര്,ലിംഗം,ജനനതിയതി,അഡ്രസ്സ്, ഫോൺ നമ്പർ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താം /കൂട്ടിച്ചേർക്കാം....