അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ] ::: ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ എല്ലാ ദിവസവും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്::: അൽ മുദരിസീൻ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

റേഷന്‍കാര്‍ഡ് സംബന്ധമായ സത്യപ്രസ്താവന ഫോർമാറ്റുകൾ

റേഷൻ കാർഡ് സംബന്ധമായി ഈ മാസം ഓരോ ജീവനക്കാരും മേലധികാരിക്ക് നൽകേണ്ട സത്യപ്രസ്താവന ഫോർമാറ്റുകൾ


റേഷൻ കാർഡ് പൊത വിഭാഗത്തിൽ  ഉൾപ്പെടുന്നവർ 
(വെള്ള നിറത്തിലുള്ള കാർഡ് ഉള്ളവർ)

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവർ

(വെള്ള നിറത്തിലല്ലാത്ത കാർഡ് ഉള്ളവർ)
 Click Here

റേഷൻ കാർഡിൽ പേര്  ഉൾപ്പെടാത്തവർ  
Click Here
         സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ (ക്ലാസ്സ്-IV വിഭാഗത്തില്‍ പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളക്കാര്‍, ആദായ നികുതി ഒടുക്കുന്നവര്‍, സര്‍വ്വീസ് പെന്‍ഷണര്‍ (സാമൂഹിക ക്ഷേമപെന്‍ഷണര്‍ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയര്‍ന്ന വരുമാനമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍, പ്രതിമാസം 25,000/-രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള കുടുംബങ്ങള്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങള്‍ തുടങ്ങിയവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയില്‍ നിന്നും ഒഴിവായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുന്നതാണ്. മുന്‍ഗണനാ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍/സിറ്റി റേഷനിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. കാര്‍ഡിലെ എല്ലാ അംഗങ്ങളുടേയും ആധാര്‍ നമ്പര്‍ കാര്‍ഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങള്‍ക്ക്: 9495998223, 9495998224, 9495998225