Showing posts with label ശിശുദിനം. Show all posts
Showing posts with label ശിശുദിനം. Show all posts

നവമ്പർ :14 ശിശുദിനം കുട്ടികളുടെ സ്വന്തം ചാച്ചാജി


ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകാവുന്ന ശബ്ദസന്ദേശം

ശബ്ദം:
കെ.പി. സാജു, 
AMLPS ചെറിയ പറപ്പൂർ, 
തിരൂർ- മലപ്പുറം

ശിശുദിനറാലി- മുദ്രവാക്യങ്ങൾ


ശിശുദിന ക്വിസ്

തയ്യാറാക്കിയത്: സുലൈമാൻ മാസ്റ്റർ, പുത്തൻതോപ്പ് ഗവ.എൽ.പി.എസ്സ്

ശിശുദിന പോസ്റ്ററുകൾ

                ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന അത്യപൂർവ്വ ഫോട്ടോകളടങ്ങിയ മനോഹരമായ പോസ്റ്ററുകൾ.  എ4 /എ 3 യിൽ പ്രിൻറെടുത്ത് പതിക്കാവുന്നതാണ്.

ശിശുദിനം അറബിക്പോസ്റ്ററുകൾ


ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന മനോഹരമായ അറബിക്പോസ്റ്ററുകൾ.  എ4 /എ 3 യിൽ പ്രിൻറെടുത്ത് പതിക്കാവുന്നതാണ്.

Anees Karuvarakund GHS Sreekaryam

Mohamed ِِAsgar k,school:GGMVHSS Vengara

عيد الأطفال

ശിശുദിനം ആഡിയോ

സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം

 ഡൌൺലോഡ് ലിങ്ക് 1
ഡൌണ്‍ലോഡ് ലിങ്ക് 2

വിവരണം: കെ.പി.സജു, എ.എം.എൽ.പി.എസ് ചെറിയപരപ്പുർ, തിരൂർ, മലപ്പുറം

ശിശുദിന ക്വിസ്

      ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ

നെഹ്റു ക്വിസ്സ്  സെറ്റ് ഒന്ന് 
 നെഹ്റു ക്വിസ് സെറ്റ് രണ്ട്

ശിശുദിന ക്വിസ് പവർപോയിന്റ് രൂപത്തിൽ

ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ പവർപോയിന്റ്  രൂപത്തിൽ തയ്യാറാക്കിയത് സുബി തൊടുപുഴ

ശിശുദിന ക്വിസ്

     ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമായ ചോദ്യാവലികൾ പവർപോയിന്റ്, പിഡിഎഫ് രൂപത്തിൽ തയ്യാറാക്കി അയച്ച് തന്നത് ഷാജൽ കക്കോടി

പവർപോയിന്റ് ഫയൽ
പിഡിഎഫ്  ഫയൽ

നെഹ്റു ക്വിസ് 2


1     ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ       പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
    ഉത്തരം : 17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )
      ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു   
   വരെ
2     കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ       ആവശ്യപ്രകാരം അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര്.   പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി   ഉണ്ടായിരുന്നു ? 
    ഉത്തരം : ഇന്ദിര ( മൈസൂരില്‍ നിന്നാണ് ആനയെ വരുത്തിയത്)
3     “ജവഹര്‍ലാല്‍ എന്ന പദത്തിന്റെ അര്‍ഥം ?
    ഉത്തരം : അരുമയായ രത്നം (അറബി പദമാണ്‌ )
4     ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത്    ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
    ഉത്തരം : അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )
5     ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
    ഉത്തരം : കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )
      1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു
 
      പിതാവ് : മോത്തിലാല്‍ നെഹ്രു
      മാതാവ് : സ്വരുപ്റാണി തുസ്സു
6     നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
    ഉത്തരം : 1912 ലെ ബന്ദിപൂര്‍ സമ്മേളനം
7     നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം ?
    ഉത്തരം : ശാന്തിവനം
8     നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ?
    ഉത്തരം : 1916 ലെ ലക്നൌ സമ്മേളനം
      തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത്       നെഹ്രുവിനെയായിരുന്നു
9     നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി       കണക്കാക്കുന്ന ഇന്ത്യയെ കണ്ടെത്തല്‍എഴുതിയത് ഏത്  ജയിലില്‍ വച്ചാണ് ?
    ഉത്തരം : അഹമ്മദ് നഗര്‍ കോട്ട ജയിലില്‍
 
      1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട്
      10  രാഷ്ട്രത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും       അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?
    ഉത്തരം : ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട്    നടത്തിയ അഭിസംബോധനയില്‍
11     ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ രത്നം (Jewel of India)      എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
    ഉത്തരം : മണിപ്പൂര്‍
12    ഏത് ചൈന  പ്രധാന മന്ത്രിയുമായിട്ടാണ് 1954   ല്‍  പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍  നെഹ്രു ഒപ്പ് വച്ചത് ?
    ഉത്തരം : ചൌ എന്‍ ലായ്‌ (
 Chou en Lai )
13    ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ?
      1889നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )
      അലഹബാദ
ില്‍


നെഹ്റു ക്വിസ് 1


1. ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
2.
 നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?
3.
 ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്.
4.
ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?
5.
 നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?
6.
 നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?
7.
 നെഹ്റുവിന്‍റെ മകള്‍?
8. "
ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?
9.
 ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
10.
 നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?
11.
 ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?
12.
 നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
13.
 നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍?
14.
 നെഹ്റു മരിച്ചതെന്ന്?
15.
 നെഹ്റു സമാധിയുടെ പേരെന്ത്?
16.
 നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?
17. 1934
 ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?
18.
 നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്
19.
 നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?
20.
ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?

ഉത്തരങ്ങള്‍
1.
 രവീന്ദ്രനാഥ ടാഗോര്‍ 
2. ലണ്ടന്‍ 
3. മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില് 
4. മോത്തിലാല്‍ നെഹ്റു 
5. കമലാ നെഹ്റു
6.
 കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി.
7.
  ഇന്ദിരാ പ്രിയദര്‍ശിനി
8. രത്നം 
9.  ഗാന്ധിജി 
10. കമലയ്ക്ക് 
11. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ 
12. ചേരിചേരാ നയം 
13. ശിശുദിനം 
14,1964 മെയ് 27 
15. ശാന്തിവനം 
16. ചാച്ചാജി 
17. ഗ്ളിംപ്സസ് ഓഫ് ഗോള്‍ഡ് ഹിസ്റ്ററി 
18. 1955 
19. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ്  
20.1942