അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

സി–ടെറ്റിന് അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 18 • പരീക്ഷ സെപ്റ്റംബര്‍ 18ന്

ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ അധ്യാപകനിയമനത്തിന് ദേശീയതലത്തില്‍ നടത്തുന്ന യോഗ്യതാപരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) അപേക്ഷിക്കാം.
കേന്ദ്രീയവിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സ്കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകനിയമനത്തിന് സി-ടെറ്റ് വിജയിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 18നാണ് പരീക്ഷ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) ആണ് പരീക്ഷ നടത്തുന്നത്്.

പുതിയ ഐസിടി പാഠപുസ്തകങ്ങള്‍

Hindi Study Materials II


       കരിമ്പ ഗവ ഹൈസ്കൂള്‍ ഹിന്ദി അധ്യാപകനായ ശ്രീ സദാശിവന്‍ മാഷ് അയച്ച് തന്ന ഹിന്ദി പഠന വിഭവങ്ങളിലെ രണ്ടാം ഭാഗമാണ് ഇത്. പത്താം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാം അധ്യായമായ टूटा पहियाഎന്ന കവിതയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു കുറിപ്പും ഒമ്പതാം ക്ലാസിലെ ആദ്യ പാഠമായ पुल बनी थी मां യിലെ പഠന പ്രവര്‍ത്തനമായ ഒരു പോസ്റ്ററുമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മാതൃദിനത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന പോസ്റ്ററാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് രണ്ട് പഠനപ്രവര്‍ത്തനങ്ങളും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to download the Posture
Click Here to download the टिप्पणी

മാസാന്ത്യ മൂല്യനിർണയം:ചോദ്യപേപ്പർ

ക്ലാസ്സ് :ഒന്ന്  
തയ്യാറാക്കിയത് അനീസ് സാർ  ഗവ.എച്ച്.എസ്  ശ്രീകാര്യം, തിരുവനന്തപുരം

അറബിക് ക്വിസ്സ് (റമളാൻ)

ഗവ.എൽ.പി.എസ്  മറ്റത്തിൽഭാഗം മൂന്ന് ,നാലു്,അഞ്ച് ക്ലാസ്സിലെ  കുട്ടികൾക്കിടയിൽ നടത്താൻ  തയ്യാറാക്കിയ   അൻപത് ചോദ്യങ്ങളടങ്ങിയ അറബിക് ക്വിസ്സ്  
 ചോദ്യങ്ങൾ 
ഉത്തരങ്ങൾ 

അയച്ചുതന്നത് ::: അബുമുഹ്‌സിന

للصفّ السّادس ::: الوحدة اولي فخر القرية :::الورقة العملية

ആറാം   ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 

فخر القرية

എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ
തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍
അബ്ദുൽ കരീം സാർ

ഉച്ചഭക്ഷണ പദ്ധതി - കണ്ടിജന്റ് ചാര്‍ജ് Circular

الوحدة اولي – كيف أنسي أمّي

ഏഴാം  ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 
كيف أنسي أمّي
എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ
തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍ അബ്ദുൽ കരീം സാർ

الوحدة اولي – لا تحزن ، أنا معك

അഞ്ചാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് 
لا تحزن ، أنا معك
എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വർക് ഷീറ്റുകൾ

തയ്യാറാക്കിയത്  ::: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി,എം.യു.പി സ്കൂള്‍ അറബിക്ക്
അധ്യാപകന്‍
അബ്ദുൽ കരീം സാർ
PLUS ONE ADMISSION-SECOND ALLOTMENT RESULTS

Second Allotment Admission : Instruction to Students

Sixth Working Day 2016-17Online Entry
(ഓണ്‍ലൈന്‍ കറക്ഷന്‍ ക്ലോസ് ചെയ്യുന്ന അവസാനതീയതി ജൂണ്‍ 30)

اسماء مساكن الحيوانات

GAIN PF Help and Support


Update: All matters relating to Provident Fund accounts of Aided employees such as enrollment,maintenance of accounts ,issuing of credit cards,submission and processing of loan and closure applications etc are to be done only through GAINPF system with effect from 01.04.2016. Govt order GO(p) No.39/2016/Fin dtd 16.03.2016 published.
We warmly welcome you to our GAIN PF (Government Aided Institutions

സര്‍വശിക്ഷാ അഭിയാനില്‍ ഒഴിവ്

     സര്‍വശിക്ഷാ അഭിയാന്റെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും സ്റ്റേറ്റ് പ്രോഗ്രോം ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ - IEDC, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ -IEDC ട്രയിനര്‍മാര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അപേക്ഷകള്‍ ജൂലൈ 12 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി എസ്. എസ്. എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ട്രയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കാണ് അയക്കേണ്ടത്. 
SSA Invites Application for BRC Trainers& Cluster Coordinators : CIRCULAR & APPLICATION FORM

Sixth Working Day Latest Instructions

ആറാം പ്രവര്‍ത്തിദിവസത്തെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ സര്‍ക്കുലര്‍. ഇത് പ്രകാരം കുട്ടുകളുടെ UID പ്രകാരമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Sixth Working Day  സൈറ്റില്‍ EID രേഖപ്പെടുത്തുന്നതിനും UID ഉള്‍പ്പെടെയുള്ള പ്രിന്റ് എടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു. ജൂണ്‍ 30ന് മുമ്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് നിര്‍ദ്ദേശം.

നിര്‍ദ്ദേശങ്ങള്‍.....

ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
1. Report of Sampoorna and Sixth Working Day എന്ന ലിങ്കില്‍ Consolidation Reports കാണാവുന്നതാണ്
2. Batch Synchronization എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Batch (Class and Division) Data Sync ചെയ്യാവുന്നതാണ്

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം


Image result for ലോക ലഹരി വിരുദ്ധദിനം
        സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്.


ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്,
കൊക്കയിന്‍ തുടങ്ങിയവ അനധികൃതമയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്. മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം.
കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കു മരുന്ന് അടിമകളും പറയുന്നത്.

എന്നാല്‍ ലഹരി ഇവരെ പിടികൂടി നാശത്തിന്റെ കൊടുമുടിയിലേക്ക് തള്ളിവിടുകയാണെന്ന് ഇവര്‍ അറിയുന്നതേ ഇല്ല. മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വയം നശിക്കുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും വൈദ്യശാസ്ത്രം പോലും പരാജയപ്പെടും. ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.

Image result for ലോക ലഹരി വിരുദ്ധദിനംലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഒരുഅനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ഭൂമിയിലെ ജീവിതം മനുഷ്യരായിത്തന്നെനശിപ്പിക്കാന്‍ യത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോവേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇലതണ്ട്പൂവ്കായ്‌കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികള്‍ക്കു കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയുംഅവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശംലഹരിക്കടിമയാകുകയും കരള്‍, കിഡ്നിപാന്‍ക്രിയാസ്തുടങ്ങിയവരോഗഗ്രസ്തമാവുകയും ചെയ്യും എന്നും ഉള്ളത്. ഇതിനേക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ലഹരി വസ്തുക്കള്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നതെങ്ങിനെയെന്നതിനെക്കറിച്ച് വിദ്യാര്‍ത്ഥികളെബോധവല്‍ക്കരിക്കാന്‍ നാം മുന്നിട്ടിറങ്ങണം.

6000 - 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായിarchaeological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുകള്‍ മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗംമാറ്റമില്ലാതെ തുടര്‍ന്നു.
മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേപറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse) എന്ന് പറയുന്നു. മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം ചെറുതായിരിക്കില്ല. കറുപ്പും അതിന്റെ ഉല്പന്നങ്ങളും ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്സൈല്‍അമീനുകള്‍ (aryl cyclo hexile amines ), ഹലുസിനോജനുകള്‍, നൈട്രസ് ഓക്സൈഡ്മീതൈല്‍ ഈതര്‍ കഞ്ചാവും കഞ്ചാവുല്പന്നങ്ങളും,തുടങ്ങിയ പലതും drugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത്ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമതിനെതിരായതിനാലും ലഹരിക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് രഹസ്യത്തിലാനെന്നു മാത്രം.
പൊതുവേ Psychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു. പുകയിലനിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക് നിയമത്തിന്റെ ഊരാകുടുക്കില്ലതാതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.
മദ്യം (alcohol)
പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തുക്കള്‍ ആണ്. ആദിമ കാലം മുതലേ ഈ ദുശീലം മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്.അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യതസമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോ ഭാഗമായും ഇവ നില നില്കുന്നു. എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ ശീലംആസക്തിസഹനശേഷിഅടിമത്തം ഇവമറ്റു ലഹരികളെ പോലെ തന്നെ ഭീകരമായ എല്ലാ ദോഷവശങ്ങളും മദ്യത്തിനും ഉണ്ട്.
മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കദന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്കൊരു തല്‍കാലശമനത്തിനെന്ന വ്യാജേനയായിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.
 ദുഖ സാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യൂറോണുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?
സ്‌ട്രെസ് സൈക്കിള്‍
സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്‍ത്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഇവയെ അവിടെഎത്തിക്കുന്നത് ടോപമിന്‍ എന്ന neurotransmitter ആണ്. അപ്പോള്‍ അവിടെ നിന്നും CRF (Corticotropin Releasing Factor) എന്ന രാസവസ്തു ഉണ്ടാകുന്നു. ഇത് രക്തവുമായി കലര്‍ന് തലച്ചോറിലെ pituitaryഗ്രന്ഥിയില്‍ എത്തുന്നു. ഇവ pituitary ഗ്രന്ഥിയില്‍ എത്തുമ്പോള്‍ അവിടെ ACTH (Adrenal copco tropic hormone) എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നു. അവിടെ നിന്നും സിസ്റ്റത്തിന്റെ നിര്‍ദേശാനുസരണംCRF , ACTH ഇവ രക്തത്തില്‍ ലയിച്ചു വീണ്ടും കിട്നിയുടെ മുകളിലുള്ളadrenal ഗ്രന്ഥിയില്‍ എത്തുകയുംഅവിടെ adrenaline , adrenocortico steroid മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഇവിടെ നാല് തരം ഹോര്‍മോണുകള്‍ ഉണ്ടായിരിക്കുന്നു. ഇവ രക്തത്തില്‍ കലരുന്നു. ഇവയുടെയെല്ലാം ഫലമായി സ്ട്രെസ്സിനെ നേരിടാന്‍ ശരീരത്തിന് ശക്തി കിട്ടുന്നു. വീണ്ടും കോര്റെക്സില്‍ നിന്നും പിരി മുറുക്കം നേരിടാനുള്ള സന്ദേശം നില്‍കുമ്പോള്‍. ഹൈപോതലമാസ്സിന്റെയും pituitary യുടെയും പ്രവര്‍ത്തനം നില്കുന്നു. തന്മൂലം CRF , ACTH ഉത്പാദനം നില്കുന്നു. മനസ് നോര്‍മല്‍ ആകുന്നു. ഇതാണ് സ്‌ട്രെസ് സൈക്കിള്‍.
എന്നാല്‍ സ്‌ട്രെസ് സാഹചര്യം ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ന്യുറോണുകള്‍ക്ക് (ഞരമ്പുകള്‍) ശക്തി കുറയുന്നു. ശരീരവും മനസും ക്ഷീണിക്കുന്നു. ഈ സാഹചര്യത്തില്‍ ലഹരികളെ ആശ്രയിച്ചാല്‍ അവനു കൂടുതല്‍ സുഖം തോന്നും (ശരീരത്തെ നശിപ്പിക്കുകയാണെന്ന് ആരറിയുന്നു?). CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നത് കൊണ്ടാണത്. ലിംബിക് സിസ്റെതില്‍ ലഹരി പ്രവര്‍ത്തികുമ്പോള്‍ CRF , ACTH ഇവയുടെ ഉത്പാദനംകുറയുന്നു. ടോപമിന്‍ (dopamine) കൂടി ലഹരിയുടെ കൂടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നു. ആ സുഖം മനുഷ്യന് രസമായി തോന്നുന്നു. (പക്ഷെ ഇതിന്റെ ഗുരുതരഭവിഷ്യത്തുകളെപ്പറ്റിപ്പോലും ആ നിമിഷംഓര്‍ക്കണമെന്നില്ല.) ഇതാണ് ലഹരി വസ്തുക്കളോട് നമ്മുടെ തലച്ചോറിനുള്ള പ്രവര്‍ത്തനം.
ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍
ലഹരിക്ക്‌ ആദ്യം പറഞ്ഞത് പോലെ ശീലംആസക്തിസഹനശേഷി (tolerance ), അടിമത്തം (dependence or addiction ) ഇങ്ങിനെ പല ഘട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഉദാ: എന്നും ഒരു പെഗ് എടുക്കുന്ന ഒരാള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഒന്നര അല്ലെങ്കില്‍ രണ്ടു പെഗ് ആക്കുന്നു. അങ്ങിനെ സ്ഥിരം കഴിക്കുന്നവന്‍ അളവ് കൂട്ടി കൊണ്ട് വരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവനു വലിയ "കപാസിറ്റി" ആകുന്നു എന്ന് പറയും.സത്യത്തില്‍ അവനോ കൂടുകരോ അറിയുന്നില്ല അവന്‍ സഹനശേഷി എന്ന ലെവലിലേക്ക് ആണ് പോകുന്നത് എന്ന്. അടുത്ത ലെവല്‍ അടിമത്തം ആണ്. ടോളറെന്‍സിനു രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപചയം കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണതലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോളറന്‍സ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീര്‍ക്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ toleranceഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കുഅപ്പുരമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവലിനെ മരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍കു സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളംവിശപ്പ്‌വിയര്‍പ്വ്യാകുലതതലവേദനതലയ്ക്കു മന്ദത,ശര്ദിശരീരം കൊച്ചിവളിക്കള്‍, അമിത രക്ത സമ്മര്‍ദം അങ്ങിനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേമദ്യപന് ആഹാരം വേണ്ടുവോളം എടുത്തില്ലെങ്കില്‍ അവന്‍ ശരിക്കും അനാരോഗ്യവനാകുന്നു. രോഗ പ്രതിരോധ ശക്തികുറയുന്നതുകൊണ്ട് പല പല രോഗങ്ങള്‍ പ്രത്യേകിച്ച് ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal ‍ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawalലക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറേശെ നിര്‍ത്തുക.
മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ്‌ ദിസോര്ടെര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal symptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിച്ചിരുന്നാല്‍ ഇവയോകെ അപ്രത്യക്ഷമാകും. ചിലര്‍ക് വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മരാരോഗമായി മാറുന്നു.
ലഹരി വസ്തുക്കളും ഗര്‍ഭസ്ഥ ശിശുവും
ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കല്കും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors - നാഡികള്‍ക്കിടയിലെ രാസപധാരധങ്ങള്‍ വഴി സന്ദേശം കൈമാറുന്ന joint ) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഘാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്‌. അങ്ങിനെ ഡോക്ടരമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെനാട്ടില്‍ ചില മനുഷ്യര്‍ക്ക് ഒരു ധാരണയുണ്ട്. അല്പം മദ്യം ഗര്‍ഭിണികള്‍ക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതകമസ്തിഷ്ക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.
ലഹരിവസ്തുകളും മനുഷ്യ മസ്തിഷ്കവും സുഖാനുഭൂതിയും
സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെ തലച്ചോറിന്റെ ceribral cortexഎന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതംതന്നെ. ഇത് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യുറോണുകള്‍ ഉണ്ടായി. മനുഷ്യന്റെ തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹതിലെ ന്യൂറോണുകള്‍ക്ക് കൂടുതല്‍ സംപ്രേഷണം (neurotransmission) ഉണ്ടായി. അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍ അവന്‍ ലഹരിയുടെ സുഖം അറിഞ്ഞു. അന്ന് മുതല്‍ ഇന്നുവരെ ഈ ശീലം മനുഷ്യനില്‍ തുടര്‍ന് കൊണ്ടേയിരിക്കുന്നു. ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനതാണെന്ന് പറയാം. ആദ്യമൊക്കെ വെറും അനുഭൂതിക്ക് വേണ്ടി തുടങ്ങുന്ന ഈ ശീലംഅടിമതതിലേക്ക് (dependence) നീങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട് സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക്‌ വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധഃപതിക്കുന്നത്. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependence എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത് തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.
തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യുട്ടറിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുറോണുകളും ഉണ്ട്. തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലുംമനസ്സിന്റെ പ്രവര്‍ത്തനവുമായിബന്ധപെടുതിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ ആണുള്ളത്. കോര്റെക്സ്ഹൈപോതലാമസ്,ലിംബിക് സിസ്റ്റംബ്രെയിന്‍ സ്ടേം. ഏറ്റവും മുകളില്‍ ഉള്ളത് കോര്റെക്സ്ലിംബിക് സിസ്റ്റത്തിന് താഴെയാണ് ബ്രെയിന്‍ സ്ടേം,ബ്രെയിന്‍ സ്റെമിനെയും കോര്റെക്സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപോതലാമസ്. ശ്വസോച്ചാസംഹൃദയമിടിപ്പ്‌,ആഹാരംഉറക്കംഇവ നിയന്ത്രിക്കുന്നത്‌ കോര്റെക്സ് ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവുംഇവിടെ sensory കോര്റെക്സ്, motor active കോര്റെക്സ്, auditory കോര്റെക്സ് അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനംകാഴ്ചകേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്ടുന്നു. ഇതിനു താഴെ ലിംബിക് സിസ്റെമാണ് അമിഗ്ടലഹിപോകംബാസ് എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ‍ ഓര്മ എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്ടെം. ഇതിനു midbrain , pons , medulla എനീ ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധംതലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കംദാഹം ഇങ്ങിനെയുല്ലവയെ പ്രധാനമായും നിയന്ത്രിക്കുന്നു.
സുഖാനുഭൂതി
സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനില്പിന് തന്നെ കാരണം. ശാരീരികവും മാനസികവുമായ സാസ്ത്യമാണ് സുഖം എന്നതുകൊണ്ട്‌ ഉദ്യേശിക്കുന്നത്. തലച്ചോറിലെ ലിംബിക് സിസ്റെവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ് സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ച സ്‌ട്രെസ് സൈക്കിള്‍ എന്ന അവസ്ഥയില്‍ നിന്ന് രക്ഷ പെടാന്‍ മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും. ലഹരി ഉള്ളില്‍ ചെന്നാല്‍ ടോപമിന്‍ എന്ന രാസവസ്തു ലിംബിക് സിസ്റെതില്‍ഉണ്ടാകുകയും ചെയ്യുന്നു. അത് കോര്റെക്സില്‍ എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയും അത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എങ്കിലും കൊര്റെക്സില്‍ ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖംപരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു. തലച്ചോര്‍ നശിക്കാന്‍ തുടങ്ങുന്നുവെന്ന് അര്‍ത്ഥം.
വിമോചന മാര്‍ഗങ്ങള്‍
 ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ആഗ്രഹിക്കുന്നുണ്ടാകും. ചിലര്‍ക്ക് സാധിക്കുന്നു. ചിലര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കത്തവരാകുമ്പോള്‍ മദ്യപാനം നിര്‍ത്തനാകുകയില്ല. തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സംഘടനകള്‍ വഴിയും ആര്‍കും രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ പ്രാര്‍ഥനയോ ധ്യാനമോ കൊണ്ടു മാത്രം ഒന്നും ഫലിക്കില്ല. ചിലര്‍ മറ്റുള്ളവര്‍ക് മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ 'നോഎന്ന് പറയാനുള്ള ആര്‍ജ്ജവമാണ് നമുക്ക് ഉണ്ടാകേണ്ടത്. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP , പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.
നിയമത്തിന്റെ വഴി
പല രാജ്യങ്ങല്കും ലഹരിയുടെ നിയമാവലി വ്യതസ്തമാനെകിലും ലോകതാദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേരുന്നു.എന്നാല്‍ AD 1800 ഓടുകൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യ ദുരന്തത്തോടെ അമേരിക്കന്‍ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്. 1906ഓടുകൂടി ഒരു Drug Act (Pure Drug Act 1906) ലോകാരോഗ്യ സംഘടന ഇറക്കിയതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ 1988വര്‍ഷത്തില്‍ 106 അംഗരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act (Narcotic Drugs and Psychotropic Substances Act, 1988) WHO ഇറക്കിയതോടുകൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത്നടപ്പിലുണ്ട്.
നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെപരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നാടിനു വേണ്ടിജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധംപരിശ്രമിക്കാം