2019-20 അധ്യയന വര്‍ഷത്തെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

https://tandp.kite.kerala.gov.in/
23.07.2019 മുതല്‍ 30.07.2019 
വൈകിട്ട് 5 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി

2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീക്ഷാഭവൻ അറിയിച്ചു.  സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്.  ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.  https://digilocker.gov.in ൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക്

ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് പ്രവര്‍ത്തിപ്പിക്കുന്ന വിധം

SPARKല്‍ തയ്യാറാക്കുന്ന ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാത്രമേ e-submit ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ DSC കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണല്ലോ DDOമാര്‍.  ലഭ്യാമാകുന്ന ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിവിധ ഘട്ടങ്ങള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും  ഇന്‍സ്റ്റലേഷന്‍ ആണ് ആദ്യഘട്ടം. Windowsവിലും Ubuntu വിലും ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.  ഏത് സിസ്റ്റത്തിലാണോ ഇവ ഉപയോഗിക്കുന്നത് അവയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത‌ിരിക്കണം.

Click Here for DSC  Installation Manual for UBUNTU
Click Here for DSC Signer Software for Ubuntu
Click Here for DSC  Installation Manual(Malayalam) for Windows
Click Here for DSC  Installation Manual(English) for Windows
The link for downloading DSC Signer(Windows) is Here.

MEDiSEP 2019 -Hospital List & Scheme Details

DSC Installation UBUNUTU 18.04


വിന്‍ഡോസിനെപ്പോലെത്തന്നെ പ്രചാരം നേടിക്കഴിഞ്ഞഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു. സൗജന്യമായി ലഭിക്കുന്നു എന്നത് കൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഇതിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നു. 
ഉബുണ്ടുവിലും അനായാസം ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവിന്‍റെ ഏറ്റവും പുതിയ പതിപ്പായ 18.04 ല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയാണ് വിശദമാക്കുന്നത്.
ഇതിന് വേണ്ടി ആദ്യമായി താഴെ ലിങ്കില്‍ നല്‍കിയിട്ടുള്ള പാക്കേജ് ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു സിപ്പ് ഫയലായിട്ടായിരിക്കും ഡൗണ്‍ലോഡ് ചെയ്യുക


 Download NICDSign Package  |  For Ubuntu   |

ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞ NICSDSign-Ubuntu എന്ന സിപ്പ് ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ഓപ്പണാകും. ഇതില്‍ കാണുന്ന Extract എന്ന ബട്ടണിലമര്‍ത്തുക.
തുടര്‍ന്ന് ഫയല്‍ എക്സ്ട്രാക്ട് ചെയ്യുന്നതിന് അനുയോജ്യമായ ഒരു ലൊക്കേഷന്‍ സെലക്ട് ചെയ്ത് വീണ്ടും Extract എന്ന ബട്ടണിലമര്‍ത്തുക. ഡെസ്ക്ടോപ്പ് സെലക്ട് ചെയ്യുന്നതായിരിക്കും ഉചിതം.

തുടര്ന്ന് എക്സ്ട്രാക്ഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന കണ്‍ഫര്‍മേഷന്‍ മെസേജ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ വിന്‍ഡോ ക്ലോസ് ചെയ്യാം.
നാം ഇപ്പോള്‍ എക്സ്ട്രാക്ട് ചെയ്ത NSCDSign-Ubuntu ഫോള്‍ഡര്‍ ഡെസ്ക്ടോപ്പില്‍ കാണും. ഈ ഫോള്‍ഡറില്‍ DSC ഉപയോഗ യോഗ്യമാക്കുന്നതിനാവശ്യമായ എല്ലാ ഫയലുകളും ലഭ്യമായിരിക്കും.
ഇനി നമുക്ക് ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ഓരോന്നായി നോക്കാം..
1. Java Installation 
ജാവ സോഫ്റ്റ് വെ.യര്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. കാര്ണം. NSCDSign എന്ന സോഫ്റ്റ് വെയറന്‍റെ കൂടെ ജാവയും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. അത് കൊണ്ട് ഈ സ്റ്റെപ്പ് നമുക്ക് സ്കിപ്പ് ചെയ്യാം.
 2. USB Token Installation
വിന്‍ഡോസില്‍ ചെയ്തതു പോലെ USB Token നോടൊപ്പം നല്‍കിയിട്ടുള്ള സോഫ്റ്റ് വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. ആയത്് കൊണ്ട് പ്രസ്തുത സോഫ്റ്റ് വെയര്‍ നാം നേരത്തെ എക്സ്ട്രാക്ട് ചെയ്ത് വെച്ചിട്ടുള്ള ഫോള്‍ഡറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ ഫോള്‍ഡറില്‍ Truskey, ProxKey എന്നീ രണ്ട് ഡിവൈസുകളുടെ സോഫ്റ്റ് വെയര്‍ ലഭ്യമാണ്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആദ്യം നാം നേരത്തെ ഡെസ്ക്ടോപ്പില്‍ എക്സ്ട്രാക്ട് ചെയ്തു വെച്ചിട്ടുള്ള NSCDSign-Ubuntu എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക
ഈ ഫോള്‍ഡറില്‍ അഞ്ച് ഫയലുകള്‍ കാണാം. ഇതില്‍ wdtokrntool-proxkey_1.1.0-1_all.deb എന്നത് ProxKey ഡിവൈസിന്‍റെയും  wdtokrntool-trustkey_1.1.0-1_all.deb എന്നത് TrustKey ഡിവൈസിന്‍റെയും സോഫ്റ്റ് വെയറുകളാണ്.
ഇതില്‍ നാം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡിവൈസ് സോഫ്റ്റ് വെയര്‍ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

 അടുത്ത വിന്‍ഡോയില്‍ Install Package എന്ന് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുകയും അവസാനിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന Installation Completed എന്ന മെസേജ് ലഭിക്കുകയും ചെയ്യുന്നു.


 ഇനി സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ടെര്‍മിനല്‍ കമാന്‍റുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മറ്റൊരു രീതി കൂടിയുണ്ട്. മുകളിലുള്ള രീതിയില്‍ ഇന്‍സ്റ്റലേഷന്‍ വിജിയിച്ചില്ല എങ്കില്‍ താഴെ കൊടുത്ത രീതി ഉപയോഗിക്കാം.


നാം ഡെസ്ക് ടോപ്പിള്‍ എക്സ്ട്രാക്ട് ചെയതു വെച്ചിട്ടുള്ള NSCDSigner-Ubuntu എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത്  ഇതില്‍ ഏതെങ്കിലും ഒഴിഞ്ഞ പ്രതലത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്നും Open in Terminal എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക

  അപ്പോള്‍ താഴെ കാണുന്ന പ്രോംപ്റ്റോടു കൂടി ടെര്‍മിനല്‍ ഓപ്പണ്‍ചെയ്യും
.
ഈ പ്രോംപ്റ്റിനു നേരെ താഴെ കാണുന്ന കമാന്‍റ് തെറ്റാതെ എന്‍റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ നിന്നും കോപ്പി ചെയ്ത് ടെര്‍മിനല്‍ കമാന്‍റില്‍ പേസ്റ്റ് ചെയ്യുകയോ ചെയ്യുക
TrustKey ആണ് ഉപയോഗിക്കുന്നതെങ്കില്‍
sudo dpkg -i wdtokentool-trustkey_1.1.0-1_all.deb
ProxKey ആണ്‍ ഉപയോഗിക്കുന്നതെങ്കില്‍
sudo dpkg -i wdtokentool-proxkey_1.1.0-1_all.deb 
അതിന് ശേഷം എന്‍റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് സിസ്റ്റം പാസ് വേര്‍ഡ് ആവശ്യപ്പെടും അത് നല്‍കി വീണ്ടും എന്‍റര്‍ കീ അമര്‍ത്തുക
ഇവിടെ ഞാന്‍ Trust Key ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടാണ് മുകളിലത്തെ കമാന്‍റ് നല്‍കിയിട്ടുള്ളത്.
അതോട് കൂടി ഇന്‍സ്റ്റലേഷന്‍ പ്രോസസ് ആരംഭിക്കും. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ കാണുന്നതാണ്.

3. NSCDsign Utility Installation 
അടുത്തതായി NSCDSign എന്ന സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനാണ്.
ഇതും നാം നേരത്ത പറഞ്ഞതുപോലെ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. പക്ഷെ ചില സമയങ്ങളില്‍ ഈ രീതി വിജയകരമാവുന്നില്ല. അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ക്ക് താഴെയുള്ള ടെര്‍മിനല്‍ ഉപ യോഗിച്ചുള്ള രീതി പരീക്ഷിക്കാവുന്നതാണ്
1. ഇതിനും നാം നേരത്തെ ചെയ്തതു പോലെ എക്സ്ട്രാക്ട് ചെയ്ത ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത് അതിനകത്ത് ഏതെങ്കിലും  ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് പ്രത്യക്ഷപ്പടുന്ന മെനുവില്‍ നിന്നും Open in Termianl എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക
2. കമാന്‍റ് പ്രോംപ്റ്റിലേക്ക് താഴെ നല്‍കിയിട്ടുള്ള കമാന്‍റ് തെറ്റാതെ എന്‍റര്‍ ചെയ്യുകയോ അതല്ലെങ്കില്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുകയോ ചെയ്യുക
sudo dpkg -i NICDSign.deb
3. അതിന് ശേഷം എന്‍റര്‍ കീ അമര്‍ത്തുക

4. ഇതോടു കൂടി ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുന്നു.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ടെര്‍മിനലില്‍ താഴെ കാണുന്ന മെസേജുകള്‍ പ്രത്യക്ഷപ്പെടും
5. ഇനി സിസ്റ്റം ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യുക
6. റീസ്റ്റാര്‍ട്ട് ചെയ്തു വന്നതിന് ശേഷം USB Token യു.എസ് ബി ഡ്രൈവില്‍ ഘടിപ്പിക്കുക. നേരത്തെ തന്നെ ഘടിപ്പിച്ചിരിക്കുകയാണെങ്കില്‍ ഒന്ന് ഡിസ്കണക്ട് ചെയ്ത് വീണ്ടും കണക്ട് ചെയ്യുക
7. ഇപ്പോള്‍ NICDSign എന്ന ആപ്ലിക്കേഷന്‍ സ്വമേധയാ സ്റ്റാര്‍ട്ട് ചെയ്യുകയും ഡെസ്ക്ടോപ്പില്‍ മുകളില്‍ വലത് മൂലയിലായി താഴെ കാണുന്ന വിന്‍ഡോ പ്രയത്യക്ഷപ്പെടുകയും ചെയ്യുന്നു.
8. ഇതില്‍ കാണുന്ന Settings എന്ന ബട്ടണിലമര്‍ത്തുക. അപ്പോള്‍ USB Token ഏതെന്ന് സെലക്ട് ചെയ്യുന്നതിനുള്ള താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ കാണുന്ന കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്ത് ഡിവൈസ് ഏതെന്ന് സെലക്ട് ചെയ്ത് Save ബട്ടണമര്‍ത്തുക. ഇതോടുകൂടി ഡിവൈസ് പ്രവര്‍ത്തന സജ്ജമാകും.
4. Browser Configuration
ഉബുണ്ടുവില്‍ പ്രധാനമായും നാം മോസില്ല ഫയര്‍ ഫോക്സ് അല്ലെങ്കില്‍ ഗൂഗിള്‍ ക്രോം ആയിരിക്കും ഉപയോഗിക്കുക.ഏതായാലും ബ്രൗസറുകള്‍ കോണ്‍ഫിഗര്‍ ചെയ്യുന്നത് വിന്‍ഡോസില്‍ ചെയ്തതുപോലത്തന്നെയാണ്. ഇത് ഇവിടെ നിന്നും വായിച്ച് മനസ്സിലാക്കുക.
മോസില്ല ഫയര്‍ ഫോക്സില്‍ Tools മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ Options എന്നതിന് പകരം ഒരു പക്ഷെ Preferences എന്നായിരിക്കും കാണുക. അതാണ് സെലക്ട് ചെയ്യേണ്ടത് 
സര്‍ട്ടിഫിക്കറ്റ് Add ചെയ്യുന്നതിനാവശ്യമായ rootCA.crt എന്ന ഫയല്‍ നാം എക്സ്ട്രാക്ട് ചെയ്ത് വെച്ച ഫോള്‍ഡറിനകത്ത് ssl എന്ന ഫോള്‍ഡറിലുണ്ട്.
ഗൂഗിള്‍ക്രോമില്‍ യാതൊരു വ്യത്യാസവുമില്ല
ഇത്രയും ചെയ്ത് കഴി്ഞ്ഞാല്‍ ബാക്കിയുള്ള
Registration of DSC in SPARK, 
Registration of DSC in BIMS, 
E-Submition of Bills 
എന്നീ കാര്യങ്ങള്‍ വിന്‍ഡോസെന്നോ ഉബുണ്ടുവെന്നോ വ്യത്യാസമില്ല.

How to Prepare Quarterly TDS (Q1)

 e-TDS Fourth Quarter (Q1) തയ്യാറാക്കുന്നതിന്‍റെ  അവസാനദിനം 2019 ജൂലൈ  -31 .ഇതു വരെ സ്വന്തമായി e-TDS തയ്യാറാക്കാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട് .അവര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരപ്പെടുമെന്ന് കരുതുന്നു.Dr. E.Manesh Kumar,Sri.Sudheer Kumar TK,Sri .Alrahiman,Sri.Saji .V. Kuriakose(District Treasury Idukki )എന്നിവരുടെ പോസ്റ്റുകള്‍ താഴെ ചേര്‍ക്കുന്നു .Dr.Manesh Kumar തയ്യാറാക്കിയ Hand Book പ്രിന്‍റ് എടുത്താല്‍ വളരെ എളുപ്പത്തില്‍ TDS  തയ്യാറാക്കാന്‍ സഹായകരമാവും.
വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്.
ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ എല്ലാകാര്യങ്ങളും ചെയ്യുന്നവര്‍ക്ക് TDS ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കും. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ ഓപ്പന്‍ ജാവയായതിനാല്‍ RPU സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം.ഉബുണ്ടുവില്‍ ഒറാക്കിള്‍ ജാവയുടെ JRE ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ ഡിഫാള്‍ട്ട് ആക്കിമാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.അതിനുശേഷം RPU ഇന്‍സ്റ്റാള്‍ ചെയ്ത് TDS തയ്യാറാക്കാവുന്നതാണ്.ഇത് എളുപ്പം ചെയ്യാന്‍ താഴെകൊടുത്ത ലിങ്കിലെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.
How to Install Oracle Java 11 in Ubuntu 18.04
Downloads
Download RPU Version 2.8
A Hand Book on E-TDS Prepared by Dr.E.Manesh Kumar
E-TDS Preparation by Sri.Sudheer Kumar TK
E-TDS Preparation by Sri.Alrahiman
A Hand Book on  E-TDS Prepared by Sri.Saji .V. Kuriakose
Bin View Details
Download Java
Java Windows OS all version
Income Tax -Help Page
NSDL Portal
Income Tax e-filing portal
Download Version 2.3 of RPU to prepare Quarter 1 E TDS Return
e-TDS Preparation Old Post
AIN Code of all Treasuries in Kerala
How to  Prepare and Upload Quarterly TDS
Notification from Income Tax Department - New Form 16 Format, Change in columns in 24Q of RPU
Download RPU for NSDL Portal
Correction of E TDS Return

ജൂലൈമാസം മൂതലുള്ള ശമ്പളം eTSB മുഖേന

     സംസ്ഥാന ധനകാര്യവകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വകുപ്പിലുെയും ജീവനക്കാരുടെ ജൂലൈമാസം മൂതലുള്ള ശമ്പളം eTSB മുഖേനയാവും വിതരണം ചെയ്യുക. ഇപ്രകാരം e-TSBയിലേക്ക് നിക്ഷേപിക്കുന്ന ശമ്പളത്തിനെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിന് സൗകര്യം ലഭ്യമായിരിക്കും . ഇതിനായി ജീവനക്കാര്‍ ഒരു Statement അതത് ഓഫീസുകളിലെ DDO മാര്‍ക്ക് ജൂലൈ 15 നകം നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് ജൂലൈ 25നകം ആവശ്യമായ മാറ്റങ്ങള്‍ BIMS ല്‍ വരുത്തണം. TSB അക്കൗണ്ടില്‍ എല്ലാ മാസവും ഒന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ മിനിമം ബാലന്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് 6% പലിശയും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ലഭ്യമാകുന്ന മുഴുവന്‍ ശമ്പളവും ബാങ്കിലേക്ക് മാറ്റത്ത ജീവനക്കാര്‍ e-TSB KYC ഫോമും പൂരിപ്പിച്ച് നല്‍കണം. ഇതിനാവശ്യമായ രണ്ട് ഫോമുകളും ട്ര‍ഷറിയില്‍ നിന്നും ലഭ്യമാകുന്നതാണ്. അല്ലാത്ത പക്ഷം ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനെ തുടര്‍ന്ന് DDO മാര്‍ e-TSB അക്കൗണ്ട് നമ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പും ചുവടെ ചേര്‍ക്കുന്നു.
  • Click Here for eTSB Standing Instruction (For Transferring fund to Bank)
  • Click Here for the KYC Form for Individuals
  • Click Here for the instructions to DDO's on e-TSB updation
  • Click Here for Govt Circular on Introduction of e_TSB
  • Click Here for Steps for Updation in SPARK & BIMS

ലോക ജനസംഖ്യാദിനം :ക്വിസ്സ് ,ചെറുകുറിപ്പ്


ക്വിസ്സ്: UP/HS
  
 തയ്യാറാക്കിയത്: ഷിജിന്‍ മാസ്റ്റര്‍, കയനി യു പി സ്കൂള്‍

ജനസംഖ്യാദിന ക്വിസ്സ് 2
https://drive.google.com/file/d/0B4REhMe-VZmXbS0xUGVnQ0Y1NkE/view?usp=sharing

ജനസംഖ്യാദിനം: ക്ലാസ്സിലവതരിപ്പിക്കാവുന്ന ചെറുകുറിപ്പ്
https://drive.google.com/file/d/0B4REhMe-VZmXVFBOX1dtLUUzbE0/view?usp=sharing

കടപ്പാട് : മട്ടന്നൂർ ബി.ആർ.സി

Modified teacher text STD IX, X

വൈക്കം മുഹമ്മദ് ബഷീർഅനുസ്മരണ ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ കേൾപ്പിക്കാവുന്ന വളരെ മനോഹരമായ ഓഡിയോ

നാലാം ക്ലാസിലെ لحن الكون എന്ന കവിത


ആലപിച്ചത് റജീന ടീച്ചർ കോഴിക്കോട്, കൊല്ലം

നാലാം ക്ലാസിലെ ഒന്നാം യൂണിറ്റ് പഠിപ്പിക്കാൻ സഹായകരമായ പ്രസന്റേഷൻ

തയ്യാറാക്കിയത്:   Faslu Valad, ALP School VALAT

ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ്

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് നടത്താവുന്ന ബഷീര്‍ ക്വിസ്, പുസ്തക പരിചയ ക്വിസ്  കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടിയാണ് തയ്യാറാക്കിയത്.


CLICK FOR RELATED POSTS 

Digital Signature Certificate -DSC

GO(P) No.72/2019/Fin Dated 24-06-2019 ഉത്തരവ് പ്രകാരം 10/07/2019 മുതല്‍ SPARK മുഖാന്തിരം സമര്‍പ്പിക്കുന്ന എല്ലാ ബില്ലുകള്‍ക്കും Digital Signature നിര്‍ബന്ധമാണ്..
DDO ക്ക് Keltron മുഖേന ചെലവേതുമില്ലാതെ Digital Signature നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
എല്ലാ DDO മാരും ജില്ലാ ട്രഷറിയില്‍ പ്രവര്‍ത്തിക്കുന്ന Keltron Help Desk ല്‍ താഴെ പറയുന്ന രേഖകളുമായി ചെന്ന് Digital Signature അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
1.Registration Form
2.Photo -1
3.PAN Card Copy (Self Attested )
4.Adhaar Card Copy (Self Attested )
5.SPARK ID Card (Copy Self Attested) -How to Generate Employee ID Card in SPARK
 

Administration - New Registration / Renewal DSC വഴിയാണ് DSC Registration നടത്തേണ്ടത്..
You have no privilege to use Digital Signature. എന്നാണ് വരുന്നതെങ്കില്‍Info@spark.gov.in ലേക്ക് മെയില്‍ അയച്ച് Enable ചെയ്യിക്കാം...
Downloads

ബഷീർ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടത്താവുന്ന അറബിക് ക്വിസ്



തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബിക് ക്വിസ്

ബഷീര്‍ ദിനത്തോടനുബന്ധിച്ച് നടത്താവുന്ന അറബിക് ക്വിസ് 
الإستمارة
തയാറാക്കിയത്  : അബ്ദുല്‍ കരീം മാസ്റ്റര്‍ 
ജി.എം.യു.പി.എസ് കൊണ്ടോട്ടി

സമന്വയ -തസ്തികനിർണ്ണയം നിയമനംഗീകാരം എന്നിവ ഓൺലൈൻ ആയി നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

Transfer and posting of HM/AEO's - Higher Option

എയ്ഡഡ് സ്കൂളുകളിൽ 2016 -2017 വർഷം ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തിയത് -അംഗീകാരത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ

     ബഷീര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥി ആണ് ...
എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... 
എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു.. 
വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്പോള്‍ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല...
സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു...




മറ്റു ചില വീഡിയോകൾ

വിശ്വവിഖ്യാതമായ മൂക്ക്


ഭൂമിയുടെ അവകാശികൾ

Basheer the man Part 01

Basheer the man Part 02

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക