ആദായ
നികുതി വകുപ്പ് ഓരോരുത്തർക്കും നൽകുന്ന പത്ത് അക്ക നമ്പറാണ് പാൻ നമ്പർ.
പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ്
പാൻ കാർഡിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തിന് ശേഷം
കള്ളപ്പണം തടയുന്നതിലും നികുതി അടിത്തറ വിപുലീകരിക്കുന്നതിലും സർക്കാർ
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഇപ്പോൾ മിക്ക
ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. പണം കൈകാര്യം ചെയ്യുന്ന എല്ലാവരും
നിർബന്ധമായും പാൻ കാർഡ് എടുക്കുകയും വേണം.
വിൽപ്പന
രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ
പാൻ കാർഡ് ആവശ്യമാണ്. ഇത്തരം ഇടപാടുകൾ നടത്താൻ പ്ലാനുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും പാൻ കാർഡ് കൈയിൽ കരുതിയിരിക്കണം.
സ്വത്ത് ഇടപാട്
10 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവരജംഗമ വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിലും പാൻ കാർഡ് ആവശ്യമാണ്. സ്റ്റാമ്പ് മൂല്യനിർണ്ണയ അതോറിട്ടി 10 ലക്ഷം രൂപയിൽ കൂടുതൽ വില നൽകുന്ന സ്ഥലങ്ങളുടെ കൈമാറ്റത്തിനും ഇത് ആവശ്യമാണ്.
ഭക്ഷണശാലകൾ
ഒരു റെസ്റ്റോറന്റിൽ നിന്നോ ഹോട്ടലിൽ നിന്നോ 50,000 രൂപയിൽ കൂടുതൽ തുകയ്ക്ക് ഭക്ഷണം കഴിച്ചാൽ ബിൽ അടയ്ക്കുന്നതിന് പാൻ കാർഡ് ആവശ്യമാണ്.
ബാങ്ക് അക്കൗണ്ട്
ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഒഴികെ മറ്റെല്ലാത്തരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും പാൻ കാർഡ് ആവശ്യമാണ്. ജാൻ ധൻ അക്കൗണ്ടുകൾക്ക് പാൻ കാർഡ് ആവശ്യമില്ല.
മറ്റ് അക്കൗണ്ടുകൾ
സഹകരണ ബാങ്കുകളിൽ അക്കൌണ്ട് തുറക്കുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. ഒരു ഡിമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും ഉപയോക്താക്കൾ പാൻ കാർഡുമായി എത്തേണ്ടതാണ്.
സ്വർണം
രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ രൂപയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പാൻ കാർഡ് ആവശ്യമാണ്. 2016 ജനുവരി 1 മുതലാണ് ഈ ഭേദഗതി പ്രാബല്യത്തിൽ വന്നത്.
നിക്ഷേപം
ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ ബാങ്കുകളിൽ പണമായി നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ് കാണിക്കണം. നോട്ട് നിരോധനത്തിന് ശേഷമാണ് ഈ നിയമം കൂടുതൽ കർശനമാക്കിയത്.
പോസ്റ്റ് ഓഫീസ് നിക്ഷേപം
ബാങ്ക് നിക്ഷേപം പോലെ തന്നെ 50000 രൂപയിൽ കൂടുതലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പാൻ കാർഡ് നിർബന്ധമാണ്. ചില ഘട്ടങ്ങളിൽ ഇതിന് ചില ഇളവുകൾ ലഭിക്കാറുണ്ട്. എന്നാൽ 5 ലക്ഷം രൂപയിലധികം വരുന്ന നിക്ഷേപങ്ങൾക്ക് പാൻ കാർഡ് കർശനമായും നിർബന്ധമാണ്.
ബാങ്ക് ഡ്രാഫ്റ്റുകൾ
നിങ്ങൾ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, പേ ഓർഡർ, ചെക്കുകൾ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും പാൻ കാർഡ് കൈയിൽ കരുതണം.
മ്യൂച്വൽ ഫണ്ട്
നിങ്ങൾ 50,000 രൂപയ്ക്ക് മുകളിലുള്ള മ്യൂച്വൽഫണ്ട് യൂണിറ്റുകൾ വാങ്ങുന്നുണ്ടെങ്കിൽ പാൻ കാർഡ് വിവരങ്ങൾ നൽകണം.
വിദേശ യാത്രയും കറൻസികളും
വിദേശ യാത്രയ്ക്കായി ഒറ്റ തവണ 50,000 രൂപയിൽ കൂടുതൽ പണമടയ്ക്കുന്നതിന് പാൻ ആവശ്യമാണ്. 50,000 രൂപയിൽ കൂടുതലുള്ള വിദേശ കറൻസികൾ വാങ്ങുമ്പോഴും ഇത് അത്യാവശ്യമാണ്. പാൻ കാർഡിന്റെ വിശദാംശങ്ങൾ നൽകാതെ നിങ്ങൾക്ക് 50,000 രൂപയിൽ കൂടുതലുള്ള വിദേശ കറൻസി വാങ്ങാൻ സാധിക്കില്ല.
എച്ച്ആർഎ
കമ്പനികളിൽ നിന്ന് ലഭിക്കുന്ന ഒരു ലക്ഷത്തിന് മുകളിലുള്ള എച്ച്ആർ അലവൻസുകൾക്ക് പാൻ കാർഡ് വിശദാംശങ്ങൾ ആവശ്യമാണ്. ഇതിന് ജീവനക്കാർ PAN കാർഡ് ഡിക്ലറേഷൻ എന്ന ഫോം സമർപ്പിക്കേണ്ടതാണ്.
ബോണ്ടുകൾ
ആർബിഐ ബോണ്ടുകളും 50000 രൂപയ്ക്ക് മുകളിലുള്ള ഡിബഞ്ചറുകളും വാങ്ങുന്നതിന് പാൻ കാർഡ് ആവശ്യമാണ്. വായ്പയുടെ മറ്റൊരു രൂപമാണ് ബോണ്ട്.
ഇൻഷ്വറൻസ് പ്രീമിയം
പ്രതിവർഷം 50,000 രൂപയോ അതിൽ കൂടുതലോ പ്രീമിയമായി നൽകേണ്ട ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്ക് പാൻ കാർഡ് വിശദാംശങ്ങൾ നൽകണം. പോളിസി ഹോൾഡർ തിരഞ്ഞെടുത്ത പ്ലാനും പ്രീമിയം തുകയും അനുസരിച്ച് ലൈഫ് ഇൻഷ്വറൻസ് പ്രീമിയങ്ങൾ വ്യത്യാസപ്പെടാം.
ഓഹരികൾ വാങ്ങുമ്പോൾ
ഒരു കമ്പനിയുടെ ഓഹരി വാങ്ങാനും വിൽക്കാനും പാൻ കാർഡ് ആവശ്യമാണ്. കൂടാതെ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും പാൻ നിർബന്ധമാണ്.
വാഹനങ്ങൾ
നാല് ചക്ര വാഹനം വാങ്ങുന്ന വ്യക്തിക്ക് നിർബന്ധമായും പാൻ കാർഡ് ഉണ്ടായിരിക്കണം. വാഹനങ്ങൾ വിൽക്കുന്ന വ്യക്തികൾക്കും പാൻ കാർഡ് ആവശ്യമാണ്. ഇരുചക്രവാഹനങ്ങൾക്ക് ഇത് ബാധകമല്ല.
കാർഡുകൾ
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ പാൻ കാർഡ് വിവരങ്ങൾ നൽകണം. കൂടാതെ ഗിഫ്റ്റ് കാർഡുകളിലും മറ്റും ഒരു വർഷം 50000 രൂപയ്ക്ക് മുകളിൽ ഇടപാടുകൾ നടത്തിയാൽ പാൻ കാർഡ് വിവരങ്ങൾ നൽകേണ്ടതുണ്ട്.
നികുതി അടയ്ക്കൽ
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ പാൻ കാർഡ് വിശദാംശങ്ങൾ നിർബന്ധമായും നൽകണം. നികുതിയിൽ ഇളവ് ആവശ്യപ്പെടുന്നതിനും പാൻ വിവരങ്ങൾ നൽകേണ്ടതുണ്ട്.
ജിഎസ്ടി
ജിഎസ്ടി രജിസ്ട്രേഷന് നിങ്ങൾ പാൻ കാർഡുകൾ നിർബന്ധമായും ഹാജരാക്കണം. ബിസിനസ്സുകാരും നിശ്ചിത തുകയിൽ കൂടുതൽ വ്യാപാരം നടക്കുന്ന കച്ചവടക്കാരും ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാായും ചെയ്യണം.
എൻപിഎസ്
പെൻഷൻ ഫണ്ട് റെഗുലേറ്ററി ബോഡിയുടെ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്ക് പാൻ കാർഡ് ആവശ്യമാണ്
കടപ്പാട് : മുട്ടം ബ്ലോഗ്