മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ വര്‍ഷത്തെ ഇൻകം ടാക്സ്
കാല്‍ക്കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏറ്റവും ചുവടെ കാണുന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക. 6-12-18 ല്‍ പരിഷ്കരിച്ച ഈ സംവിധാനത്തില്‍ Salary
Challenge രേഖപ്പെടുത്തുന്നതിനുള്ള മേഖലയും കുടിശിക ശമ്പളത്തിന്റെ ഇളവു
കാണുന്നതിനുള്ള 10 E form തയ്യാറാക്കുന്നതിനുള്ള സാധ്യതയും പുതുതായി
ഉള്‍പ്പെടുത്തിയിരിക്കുന്നു
ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
PREPARED BY BABU VADAKKUCHERI
INCOME TAX CALCULATOR 2018-19 സോഫ്റ്റ്‌വെയര്‍ Android operating system
ല്‍ പ്രവര്‍ത്തിക്കാനവാത്തതിനാല്‍ Windows OS ഉള്ള കമ്പ്യൂട്ടറില്‍ മാത്രമേ
പ്രവര്‍ത്തിക്കൂ.
പ്രത്യേകം ശ്രദ്ധിക്കുക ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ
. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.
SOFTWARES OF OTHER EXPERT
1. CLICK FOR EASY TAX 2019 BY SUDHEER KUMAR
NB:-
ഈ സോഫ്റ്റ്‌വെയര്‍ 2018-19 വര്‍ഷത്തിലെ ഫെബ്രുവരിമാസത്തില്‍ തയ്യാറാക്കേണ്ട Income Tax Statement തയ്യാറാക്കാന്‍ ഉപയോഗിക്കരുത്. താങ്കള്‍ അത്തരം സോഫ്റ്റ്‌വെയര്‍ ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക
CLICK HERE FOR 2018-19 (FY) TAX CALCULATOR
പുതിയ
സാമ്പത്തീക വര്‍ഷത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങള്‍ :-
- അടിസ്ഥാന സ്ലാബില്‍ ഒരു മാറ്റവും വരുത്താതെ മുന്‍ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരുന്നു
- Statandard Deduction എന്ന പേരില്‍ 40000 രൂപ നേരിട്ട് ശമ്പള വരുമാനത്തില്‍ നിന്നും കുറയ്ക്കാം
- ഫിക്സഡ് ഡിപ്പോസിറ്റ്, RD എന്നിങ്ങനെ, SB ഒഴികെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ലഭിച്ചിരുന്ന പലിശക്ക് നികുതി നല്‍കണമായിരുന്നു. സാധാരണ പൌരനെ സംബന്ധിച്ചിടത്തോളം ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എങ്കിലും മുതിര്‍ന്ന പൌരനെ സംബന്ധിച്ചിടത്തോളം ഇത്തവണ, ഫിക്സഡ് ഡിപ്പോസിറ്റ്, RD, SB എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്കു ലഭിച്ചിരുന്ന പലിശക്ക് പരമാവധി 50000 രൂപ ഇളവു നല്‍കിയിട്ടുണ്ട്. അതായത് മുതിര്‍ന്ന പൌരനു 55000 രൂപയാണ് പലിശയിനത്തില്‍ ലഭിച്ചതെങ്കില്‍ അതില്‍ അയ്യായിരം രൂപക്ക് മാത്രമേ നികുതി നല്‍കേണ്ടതുള്ളൂ. എന്നാല്‍ സാധാരണ പൌരനു മുന്‍ കാലങ്ങളില്‍ ഉള്ളതുപോലെ SB നിക്ഷേപങ്ങളുടെ പലിശക്ക് മാത്രമേ ഇളവു നല്‍കുന്നുള്ളൂ ഇത് പരമാവധി 10000 രൂപയായി തന്നെ തുടരുന്നു.
- Medical Insurence പോളിസി പ്രീമിയം അടവിന് 25000 രൂപ വരെ ചാപ്റ്റര്‍ VI A വിഭാഗത്തില്‍ വരുമാനത്തില്‍ കിഴിവായി അനുവദിച്ചിരുന്നു. ഈ കിഴിവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും മുതിര്‍ന്ന പൌരന്മാരെ സംബന്ധിച്ചിടത്തോളം കിഴിവ് 30000 വരെ യായിരുന്നത് ഉയര്‍ത്തി 50000 രൂപയായി ഉയര്‍ത്തി
- നികുതിയുടെ പുറത്ത് 3% അധിക സെസ്സ് നല്കിയിട്ടായിരുന്നു മുന്‍ വശങ്ങളില്‍ മൊത്തം നികുതി ബാധ്യത കണ്ടിരുന്നത്, അത് 3% ല്‍ നിന്നും 4% ആയി ഉയര്‍ത്തി
- മെഡിക്കല്‍ reimbursement ലഭിചിരുന്നവര്‍ക്ക് 15000 രൂപ വരെ ഇളവു നല്‍കി ബാക്കി തുക മാത്രമേ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ . ആ ഇളവു പൂര്‍ണ്ണമായും പിന്‍വലിച്ചു. ഇപ്പോള്‍ medical reimbursement ആയി ലഭിച്ച മുഴുവന്‍ തുകയും നികുതി പരിധിയില്‍ വരും
- ഗുരുതരമായ രോഗബാധിതര്‍ക്കോ ആശ്രിതര്‍ക്കോ വകുപ്പ് 80 DDB പ്രകാരം ഉണ്ടായിരുന്ന പരമാവധി ഇളവ് യാഥാക്രമം Senior Citizen, Super Senior Citizen ന് 60000 രൂപയും 80000 രൂപയും ആയിരുന്നത് ഉയര്‍ത്തി ഇരുവര്‍ക്കും പരമാവധി ഒരു ലക്ഷം രൂപയാക്കി
- ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ ഇളവ് നല്‍കിയിരുന്നു. അത് ഇത്തവണ ലഭ്യമല്ല
10% of income tax, where total income is between Rs. 50 lakhs and Rs.1 crore.
15% of income tax, where total income exceeds Rs. 1 crore.
Cess: 4 % on total of income tax + surcharge.