Little Kites units awarded for better performance

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി   Kerala Infrastructure and Technology for Education  (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2018-19 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിനു അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന തലത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 5,00,000, 3,00,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും.
ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ  ഇടപെടലും, യൂണിറ്റ്തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്‌കൂൾ വിക്കി അപ്‌ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം,  സ്‌കൂൾതല ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, വിക്ടേഴ്‌സ് ചാനൽ വ്യാപനം, ചാനലിലേക്ക് ആവശ്യമായ ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ  എന്നീ മേഖലകൾ പരിഗണിച്ചായിരിക്കും മികച്ച യൂണിറ്റിനെ കൺെത്തുക.
ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കെറ്റ്‌സ്  ക്ലബ്ബുകളുടെ പ്രവർത്തനം.
ലിറ്റിൽ കൈറ്റ്‌സ്  യൂണിറ്റുള്ള എല്ലാ വിദ്യാലയങ്ങൾക്കും ഫെബ്രുവരി 20നകം അവാർഡിന് അപേക്ഷിക്കാവുന്നതാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. www.kite.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോഓർഡിനേറ്റർമാർക്കാണ് സമർപ്പിക്കേണ്ടത്.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക