അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ] ::: ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ എല്ലാ ദിവസവും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്::: അൽ മുദരിസീൻ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

വായന വാരം സ്കൂളില്‍ സംഘടിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍

വളരുക, ചിന്തിച്ചു വിവേകംനേടുക''എന്നീ സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ചു പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തിയ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍ പണിക്കരുടെ  ചരമ ദിനമാണ് (1995ജൂണ്‍ 19)നാം വായനാദിനമായി ആചരിക്കുന്നത് .

വായനാദിനം പ്രത്യേക പരിപാടികൾ
 1.  പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
 2. വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
 3. പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം  )
 4. പുസ്തക പ്രദര്‍ശനം  - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്   
 5. അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍ 
 6. പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി 
 7.   മഹത്ഗ്രന്ഥങ്ങളുടെ പാരായണം
 8. സാഹിത്യ ക്വിസ് മത്സരം
 9. വായന മത്സരം,
 10. വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം
 11. അനുസ്മരണ പ്രഭാഷണം
 12. പുസ്തകതാലപ്പൊലി
 13. വായനാ സാമഗ്രികളുടെ പ്രദര്‍ശനം 
 14. കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയപുസ്തകമരം
 15. വായനാവാരം കുട്ടികളുടെ പത്രം  (ക്ലാസ്സ്‌ തലം )
 16. സാഹിത്യപ്രശ്നോത്തരി,
 17. പുസ്തകാസ്വാദന മത്സരം  
 18. ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍
 19. വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
 20. പോസ്റ്റര്‍ തയ്യാറാക്കല്‍
 21. സാഹിത്യ സാംസ്കാരിക ചിത്ര ഗാലറി തയ്യാറാക്കല്‍.
 22. സ്കൂളുകളിലെ വായനാ സംസ്കാരം -സെമിനാര്‍
 23. ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം
 24. ഇ വായന' സാധ്യത കണ്ടെത്തല്‍
 25. വായനാക്കുറിപ്പുകളുടെ പതിപ്പ്   
 26. പത്രവായന
 27. കാവ്യകൂട്ടം.
 28. ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെചുത്താവുന്ന ആല്‍ബം രൂപകല്പനചെയ്യല്‍.       
 29. ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
 30. ക്ലസ്സ്തല വായനമൂല  ക്രമീകരണം
♦. ഒന്നാം ക്ലാസ്സ് കട്ടികളുടെ സ്കൂൾ അസംബ്ലി
♦കുഞ്ഞികയ്യിൽ ഒരു പുസ്തകം ( ഒരു കുട്ടി ഒരു പുസ്തകം സ്കൂളിന് പരിപാടി )
♦ വായനാദിന സന്ദേശം അസംബ്ലിയിൽ
♦ വായനാദിന പ്രതിജ്ഞ
♦ വായനാദിന മുദ്രാവാക്യ നിർമ്മാണം
♦ വായനാ പ്ലക്കാർഡ് നിർമ്മാണം
♦ വായനാദിന സന്ദേശ റാലി
♦ വായനാദിന ക്വിസ് പ്രോഗ്രാം
♦ വായനാപതിപ്പു നിർമ്മാണം
♦ വായനയ്ക്കു വേണ്ടി ക്ലാസ്സ് റൂം ലൈബ്രറി ഒരുക്കാം
♦ വായനാ മത്സരം
♦ അക്ഷരപ്പയറ്റ് മത്സരം
♦ പകരം പദം അന്താക്ഷരി
♦ പ്രസംഗ മത്സരം
♦ ഉപന്യാസ രചന മത്സരം
♦ പുസ്തക പരിചയ പരിപാടി കുട്ടികൾ
♦ വായനശാല സന്ദർശനം
♦ തലക്കെട്ടു നൽകൽ മത്സരം
♦ വിദ്യാരംഗം സംഘം , ബാലസഭ എന്നിവയുടെ ഉത്ഘാടനം
♦കാവ്യകേളി മത്സരം
♦ ലൈബ്രറി
പുസ്തകങ്ങളുടെ പ്രദർശനം
♦ രക്ഷകർത്താക്കൾക്ക് സെമിനാർ
♦ ചർച്ച
♦ കയ്യക്ഷര മത്സരം (രക്ഷകർത്താക്കൾക്ക് )
♦ ശ്രദ്ധയോടെ ഞങ്ങളും (അമ്മ വായന പരിപാടി )
♦ Reading cardകൾ ഉപയോഗിച്ചുള്ള വയനാ പരിപാടികൾ
♦ വാർത്താ വായന മത്സരം
 ചില പ്രവർത്തനങ്ങൾ  കൂടി....


1. കുടുംബ മാസിക
(ഓരോ കുട്ടിയും അവന്റെ കുടുംബത്തിലെയും, ബന്ധുക്കളുടെയും രചനകൾ ഉൾപ്പെടുത്തി സ്വന്തമായി മാസിക തയ്യാറാക്കട്ടെ.. ഒരാഴ്ച സമയം )
2. പുസ്തക റാലി
(വിദ്യാലയ ലൈബ്രറിയിലെ പുസ്തകങ്ങൾ എടുത്ത് ഓരോ കുട്ടിക്കും ഓരോ പുസ്തകം നൽകുന്നു. കുട്ടികൾ ആ പുസ്തകം നെഞ്ചോട് ചേർത്തു പിടിച്ച് റാലിയിൽ പങ്കാളികളാകുന്നു )
3.പുസ്തക തൊട്ടിൽ
വിദ്യാലയ അങ്കണത്തിൽ അക്ഷരങ്ങളാൽ നിറഞ്ഞ ഒരു തൊട്ടിൽ ഒരുക്കുന്നു.. കുട്ടികൾ വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നത് തൊട്ടിലിൽ ഇടുന്നു.
4.സാഹിത്യകാരന്മാർക്ക് കത്ത് എഴുതാം..
5.പുസ്തക പ്രദർശനവും നവീകരിച്ച ലൈബ്രറിയുടെ ഉത്ഘാടനവും..
വിദ്യാലയത്തിലെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നു.. പ്രദർശനത്തിൽ നിന്നും ഈ വർഷം കുട്ടികൾ വായിക്കാൻ ഇഷ്ടപ്പെടുന്ന 10 പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നു.. അവയുടെ പേരുകൾ എഴുതി വെക്കുന്നു.. പിന്നെ ലൈബ്രറിയിൽ നിന്നും അവ ഓരോന്നായി എടുത്ത് വായിക്കുന്നു.
6.മാതാപിതാക്കൾക്കൊരു  ലൈബ്രറി..
വായിക്കാൻ താല്പര്യം ഉള്ള മാതാപിതാക്കൾക്കായി ലൈബ്രറിയിലെ പുസ്തകങ്ങൾ നൽകാം..
7.എഴുത്തുകാരനൊപ്പം ഒരു ദിനം...
8.കുട്ടികളിലെ മികച്ച എഴുത്തുകാരെ അനുമോദിക്കൽ....
9.സാഹിത്യ ക്വിസ്..
മാതാപിതാക്കൾക്കായും.. കുട്ടികൾക്കായും..
10.അസംബ്ലിയിലെ പുസ്തകം..
11. രാമായണം, മഹാഭാരതം,ഭാഗവതം, ഭഗവദ്ഗീത,ബൈബിള്‍, ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തല്‍.
12. സ്കൂള്‍ ലൈബ്രറി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന വായനാ മത്സരം.
13. വായനയും വിദ്യാഭ്യാസവും വിഷയമാക്കുന്ന സെമിനാര്‍
14. വായനയേയും പുസ്തകങ്ങളേയും സ്നേഹിച്ച പ്രമുഖരായ മലയാളികളെ കണ്ടെത്താം,പരിചയപ്പെടാം.
15. തെരഞ്ഞടുത്ത കവിതകളും,കഥകളും അവതരിപ്പിക്കുന്ന കവിതയരങ്ങ്, കഥയരങ്ങ്.
16. ക്ലാസ് തലത്തില്‍ പ്രശസ്തരായ മലയാള സാഹിത്യകാരന്‍മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ തയ്യാറാക്കി അവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക
17. ക്ലാസ് തല കയ്യെഴുത്ത് മാസിക തയ്യാറാക്കല്‍.
18. പുസ്തക നിരൂപണം(സ്കൂള്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി)
  ഓരോ ദിനവും കുട്ടികൾ വായിച്ചിരിക്കേണ്ട ഒരു പുസ്തകം അധ്യാപകർ പരിചയപ്പെടുത്തുന്നു....