ഭാഷാധ്യാപക തസ്തിക നിർണയം. ലഘു കുറിപ്പ്

      ഭാഷാധ്യാപക തസ്തിക  നിർണയം.
 തയ്യാറാക്കിയത് :മൂസക്കുട്ടി.പി. സ്റ്റേറ്റ്.  ജന.സിക്രട്ടറി കെ.എ.ടി.എഫ്.


     കെ.ഇ.ആർ അധ്യായം 23 പ്രകാരം ഒന്നാം ക്ലാസിൽ പത്ത് കുട്ടികൾ ഉണ്ടായാൽ പാർട് ടൈം തസ്തിക അനുവദിക്കും. ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ 28 കുട്ടികൾ ശരാശരിയുണ്ടായാൽ ഫുൾ ടൈം തസ്തിക' മേൽപറഞ്ഞ ഏതെങ്കിലും ഒരു ക്ലാസിൽ 7 കുട്ടികൾ ഉണ്ടായാലും പി.ടി. തസ്തിക നിലനിൽക്കും.15 പീരിയഡുവരെ പിടിയും മുകളിൽഫുൾ ടൈം മുമായാണ് തസ്തിക നിർണ്ണയിക്കുക.

       യു പി ക്ലാസ്സിൽ അഞ്ചാം ക്ലാസ്സിൽ 12കുട്ടികൾ പഠിക്കുന്നുവെങ്കിൽ പോസ്റ്റ് അനുവദിച്ച് കിട്ടും. തുടർന്ന് ആറാം ക്ലാസിൽ  6 കുട്ടികളും, ഏഴാം കാസ്സിൽ 3 കുട്ടികളും എന്ന ക്രമത്തിലോ ശരാശരി 30 കുട്ടികളോ ഉണ്ടായാൽ തസ്തിക നിലനിൽക്കും. 

       എച്ച്.എസ് വിഭാഗം. എട്ടാം ക്ലാസിൽ 10 കുട്ടികളുണ്ടായാൽ തസ്തിക അനുവദിക്കും തുടർന്ന് ഒമ്പതാം ക്ലാസിൽ അഞ്ചും , പത്താം ക്ലാസ്സിൽ മുന്ന്  എന്ന ക്രമത്തിലോ ശരാശരി 25 കുട്ടികളാ ഭാഷ പഠിക്കാനുണ്ടായാൽ പോസ്റ്റ് നിലനിൽക്കും.

    2016 ലെ സർക്കാർ ഉത്തരവ് 209 പ്രകാരം 5 ൽ 10, 6ൽ 5,  7 ൽ 3 ക്രമത്തിലോ ആകെ 24 കുട്ടികളൊ ഉണ്ടായാലും മതി. 8 ൽ 8, 9 ൽ 4,10 ൽ 3 ക്രമത്തിലോ മതിയെന്നത് താൽക്കാലികമായി നിലവിലുള്ളവരെ സംരക്ഷിക്കാ നുള്ളതാണ്. (ഈ ആനുകൂല്യം ഈ വർഷം ലഭിക്കുമൊയെന്ന്ഉറപ്പില്ല.)

      15 പീരിയഡുകൾ മുതൽ 28 വരെ ഫുൾ ടൈം 28 ൽ കൂടുതൽ വന്നാൽ രണ്ട് ഫുൾടൈം.( 32 പീരിയഡുകളുണ്ടായാൽ രണ്ട് തസ്തിക കിട്ടുമെന്നർത്ഥം.)  പീന്നീട് ഒരാൾക്ക് 25 വെച്ച് കൂട്ടി 4 അധികം വന്നാൽ അടുത്ത പോസ്റ്റ് അനുവദിക്കും. 54 ന് 3. 79 ന് 4.104 ന് 5 എന്ന ക്രമത്തിൽ.

     ഒന്നു മുതൽ 7വരെയുള്ള സ്ക്കൂളിൽ ഒറ്റ യുണിറ്റായി ഫിക്ഷേൻ നടത്തും.
5 മുതൽ 10 വരെ ക്ലാസുകളുള്ളിടത്ത് ഒന്നായി കണ്ട്നിർണയം നടത്തും.

ഡിവിഷൻ കണക്കാക്കുന്നത്
ഒന്നു മുതൽ 5 വരെ 
      ഒരു ഡിവിഷന് 30 കുട്ടികൾ. (31 ആയാൽ 2,  61 ന് 3 ,91 ന് 4,  121 ന് 5  ഇത് 200 കുട്ടികൾ വരെ നീളും. ആറ്ഡിവിഷന് 201 കുട്ടികൾ വേണം. പിന്നീട് 40 കുട്ടികൾ വീതം വേണം അടുത്ത ഡിവിഷനുകൾ അനുവദിക്കാൻ.
6 മുതൽ 8 ക്ലാസ് വരെ
ഒരു ഡിവിഷന് 35 കുട്ടികൾ
(36 ന് 2, 71 ന് മൂന്ന് എന്ന ക്രമത്തിൽ സിവിഷൻ അനുവദിക്കും.)
 9,10 ക്ലാസുകളിൽ 45 കുട്ടികൾ വേണം. രണ്ട് ഡിവിഷന്  51, 3 ന് 96 ക്രമത്തിൽ.

അഡീഷനായി അനുവദിക്കുന്ന തസ്തിക ഫുൾ ടൈം തന്നെയായിരിക്കും.

നിലവിലുള്ളവരെ സംരക്ഷിക്കാൻ 9, 10 ക്ലാസുകളിൽ 40 കുട്ടി മതിയെന്ന ഉത്തരവ് കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു (46 ന് രണ്ട് ഡിവിഷൻ കിട്ടും.)
ഇത് ഈ വർഷവും തുടരുമെന്ന് പ്രതീക്ഷിക്കാം.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക