സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്


സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a)
ലിംഗപദവി (gender)
      b)
മതം,ജാതി,വിഭാഗം
      c)
ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d)
പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
      e)
യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. Proforma I - ലെ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ സേവ് ചെയ്യുക
3. Proforma I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2018-19 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽClick Here to Save Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി saveചെയ്യേണ്ടതാണ്.
5. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
6. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
7. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.



അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക