10 Documents to Need to File Your Income Tax Return

 ആദായ നികുതി ഫയല്‍ ചെയ്യാനുള്ള സമയമിങ്ങെത്തി. സമയത്തിനുതന്നെ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇത്തവണ പിഴയീടാക്കാനുള്ള വകുപ്പുണ്ട്. അതുകൊണ്ട് അവശ്യംവേണ്ട രേഖകള്‍ ശേഖരിച്ച് റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ തയ്യാറെടുക്കാം

അവസാനനിമിഷത്തേയ്ക്ക്കാത്തുനില്‍ക്കാതെ കഴിയുന്നതും നേരത്തെ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കാരണം ഇത്തവണമുതല്‍ ഐടി ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ നല്‍കേണ്ടിവരും.

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നതിന് 10 രേഖകളാണ് നിങ്ങളുടെ കൈവശംവേണ്ടത്. അവ ഏതൊക്കെയാണെന്നുനോക്കാം.

1 ഫോം 16
ശമ്പള വരുമാനക്കാരുടെ കൈവശംവേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. ശമ്പളത്തില്‍നിന്ന് പിടിച്ചിട്ടുള്ള ആദായ നികുതിയുടെ വിവരങ്ങളാണ് ഇതിലുള്ളത്.

ഈ ഫോമില്‍ പാര്‍ട്ട് എയും പാര്‍ട്ട് ബിയും ഉണ്ടാകും. നികുതി പിടിച്ചവിവരങ്ങളാണ് പാര്‍ട്ട് എയിലുണ്ടാകുക. നിങ്ങളുടെ പാന്‍ നമ്പറും തൊഴിലുടമയുടെ ടാന്‍ വിവരവും ഇതിലുണ്ടാകും.

പാര്‍ട്ട് ബിയിലാകട്ടെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ശമ്പള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക. വിവിധ അലവന്‍സുകള്‍, ബത്തകള്‍ തുടങ്ങിയവ അതില്‍ കാണിച്ചിരിക്കും.
2 സാലറി സ്ലിപ്
ശമ്പളത്തോടൊപ്പം നിരവധി അലവന്‍സുകള്‍ തൊഴിലുടമയില്‍നിന്ന് ജീവനക്കാരന് ലഭിക്കുന്നുണ്ട്. വീട്ടുവാടക അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിവ ഉദാഹരണം. ഇത്തരം അലവന്‍സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാലറി സ്ലിപ്പുതന്നെ വേണം.

വാടക വീട്ടിലാണ് താമസമെങ്കില്‍ ഹൗസ് റെന്റ് അലവന്‍സില്‍ കിഴിവ് ലഭിക്കും. അതുപോലെതന്നെ ഗതാഗത അലവന്‍സിലും നിശ്ചിത തുകയുടെ ആനുകൂല്യമുണ്ട്.

3 പലിശ സര്‍ട്ടിഫിക്കറ്റ്
ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നുമാണ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് ലഭിച്ച പലിശയും അതില്‍നിന്ന് ഈടാക്കിയിട്ടുള്ള ടിഡിഎസ് വിവരങ്ങളും ഈ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും.

നിക്ഷേപവും അതിനുലഭിച്ച പലിശ വിവരങ്ങളും പാസ്ബുക്കില്‍ കൃത്യമായി ചേര്‍ത്തി വാങ്ങിയിട്ടുണ്ടെങ്കില്‍ എത്രതുക പലിശയായി ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താം. അതിനനുസരിച്ച് നികുതി കണക്കാക്കുകയുമാകാം.

4 ഫോം 16എ, ഫോം 16 ബി, ഫോം 16 സി
ശമ്പളത്തിനുപുറമെ, നിക്ഷേപത്തിന് ലഭിച്ച പലിശയില്‍നിന്ന് കിഴിവുചെയ്ത ടിഡിഎസ് വിവരങ്ങളാണ് ഫോം 16 എയിലുണ്ടാുകക.

വസ്തുവോ മറ്റോ നിങ്ങള്‍ വില്പന നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളാണ് ഫോം 16 ബിയിലുണ്ടാുകക.

വാടക വരുമാനം ലഭിക്കുന്നയാളാണ് നിങ്ങളെങ്കില്‍ അതില്‍നിന്ന് കിഴിവുചെയ്യുന്നതുകയുടെ വിവരങ്ങളാണ് ഫോം 16 സിയില്‍ ഉണ്ടാുകുക.

5 ഫോം 26 എഎസ്
സമഗ്രമായ വാര്‍ഷിക നികുതി സ്‌റ്റേറ്റുമെന്റാണിത്. താഴെപറയുന്ന വിവരങ്ങളാണ് ഇതില്‍ ഉണ്ടാകുക.

തൊഴിലുടമ നിങ്ങളില്‍നിന്ന് ഈടാക്കിയ നല്‍കിയ ആദായ നികുതി വിവരങ്ങള്‍
ബാങ്കുകള്‍ നിക്ഷേപ പലിശയില്‍നിന്ന് ഈടാക്കിയ ടിഡിഎസ്
മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയ തുകയില്‍നിന്ന് ഈടാക്കിയ ആദായ നികുതി
സാമ്പത്തിക വര്‍ഷം നിങ്ങള്‍ നല്‍കിയ അഡ്വാന്‍സ് ടാക്‌സ്
നിങ്ങള്‍ നേരിട്ട് അടച്ച ആദായ നികുതി

ആദായ നികുതി ഇഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് മൈ അക്കൗണ്ട് ടാബില്‍ ക്ലിക്ക് ചെയ്ത് 'വ്യു 26എസ്' വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ പാനില്‍ ലഭിച്ചിട്ടുള്ള ആദായ നികുതി വിവരങ്ങളെല്ലാം ഈ ഫോമില്‍ ഉണ്ടാകും. ഏതെങ്കിലും വിവരങ്ങള്‍ ഒത്തുപോകുന്നില്ലെങ്കില്‍ നികുതി കിഴിവ് ചെയ്തവരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
6 നികുതി ഇളവിന്‍റെ രേഖകള്‍
80സി, 80സിസിസി, 80സിസിഡി(1) തുടങ്ങിയ വകുപ്പുകളില്‍ നിങ്ങള്‍ നടത്തിയിട്ടുള്ള നികുതി ഇളവിനുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പടെയുളളവയുടെ രേഖകള്‍ കൈവശം സൂക്ഷിക്കണം. 80 സിപ്രകാരം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക.

1.   എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)

2.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)

3.   ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്

4.   ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം

5.   നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍പിഎസ്)

എന്നിവയാണ് നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍.

7 സെക്ഷന്‍ 80 ഡി, 80 ഇ
80 സിക്കുപുറമെയുള്ള ആനുകൂല്യങ്ങളാണ് ഈ വിഭാഗങ്ങളില്‍വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 80ഡി പ്രകാരം 25,000 രൂപവരെയുള്ള പ്രീമിയത്തിന് ആനുകൂല്യം ലഭിക്കും.

വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ സെക്ഷന്‍ 80ഇ പ്രകാരം പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.


8 ഭവനവായ്പ സ്റ്റേറ്റുമെന്റ്
ബാങ്കില്‍നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടച്ച തുകയുടെ സ്റ്റേറ്റുമെന്റ് വാങ്ങേണ്ടതാണ്. പലിശയിനത്തില്‍ അടച്ച രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് സെക്ഷന്‍ 24 പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. മുതലിലിയേക്ക് അടയ്ക്കുന്ന തുകയ്ക്ക് 80 സിപ്രകാരവും ഇളവ് ലഭിക്കും.

9 മൂലധന നേട്ടം
ഓഹരിയോ, മ്യൂച്വല്‍ ഫണ്ടോ, ഭൂമിയോ വിറ്റ വകയില്‍ ലഭിച്ച നേട്ടത്തിന് ആദായ നികുതി നല്‍കേണ്ടതുണ്ട്. ഇക്കാര്യം ഐടിആര്‍ ഫോമില്‍ കാണിച്ചിരിക്കണം.

ഒരുവര്‍ഷം കൈവശംവെച്ചശേഷമാണ് ഓഹരിയോ ഓഹരി അധിഷ്ഠിത ഫണ്ടോ വില്‍ക്കുന്നതെങ്കില്‍ അതിന് ആദായ നികുതി നല്‍കേണ്ടതില്ല(2018ലെ ബജറ്റില്‍ നേട്ടം ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതില്‍കൂടുതല്‍ ലഭിച്ചാല്‍ അതിന് ആദായനികുതി നല്‍കേണ്ടിവരും).

10 ആധാര്‍ കാര്‍ഡ്
സെക് ഷന്‍ 139 എ പ്രകാരം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാണ്.

ഇതുവരെ ആധാര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഉടനെ അപേക്ഷ നല്‍കുക. ആധാറിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന എന്‍ റോള്‍മെന്റ് ഐഡി നല്‍കിയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയും.

E-Filing of Income Tax Returns- PDF Format
E-Filing Online Portal

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക