സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം; സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം.


അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ സ്വയം സാക്ഷ്യപ്പെടുത്താം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്‍മാര്‍ക്ക് ലഭ്യമാക്കുക ,ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി. ..(India vision News)

List of Books selected for libraries in Govt Schools


കുട്ടികളെ തല്ലുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇനി മുതല്‍ ജയില്‍ ശിക്ഷ!

ന്യൂഡല്‍ഹി: വേണ്ടതിനും വേണ്ടാത്തതിനും കുട്ടികളെ തല്ലുന്ന അധ്യാപകരും മാതാപിതാക്കളും ജാഗ്രതൈ! ബാലനീതി നിയമത്തിലെ ഭേദഗതി ബില്ലില്‍ വിദ്യാര്‍ത്ഥികളെ തല്ലുന്ന അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെതിരെ കടുത്ത ശിക്ഷയ്ക്ക് ശുപാര്‍ശ. ഇത്തരം കേസുകളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അഞ്ച് വര്‍ഷം വരെ പരമാവധി തടവ് നല്‍കണമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിലപാട്. നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കരട് ബില്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനക്കയച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാലനീതി നിയമത്തിലാണ് കുട്ടികള്‍ക്കെതിരായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് കര്‍ശന ശിക്ഷകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി ഭേദഗതി ചെയ്ത നിയമത്തിലാണ് പുതിയ ശുപാര്‍ശകളും ഉള്‍പ്പെടുന്നത്. കുട്ടികള്‍ക്ക് കരുതലും സുരക്ഷയും എന്ന പേരിലാണ് പുതിയ നിയമം അവതരിക്കുന്നത്. പല പാശ്ചാത്യരാജ്യങ്ങളിലും മാതാപിതാക്കള്‍ പോലും കുട്ടികളെ ശകാരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് കടംകൊണ്ടാണ് ബാലനീതി നിയമം പരിഷ്‌ക്കരിക്കാനുള്ള വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നീക്കം. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചാല്‍ ആദ്യം ആറുമാസം തടവും പിഴ ശിക്ഷയും നല്‍കും. ആവര്‍ത്തിച്ചാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാകും. റാഗിംഗിന് മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇവരെ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബന്ധമായും പുറത്താക്കണമെന്നും പുതിയ നിയമത്തിലുണ്ട്. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണെങ്കില്‍ റാഗിംഗിന് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ സ്ഥാപന മേധാവിക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രായം നോക്കാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കി ശിക്ഷിക്കണമെന്നും പരിഷ്‌ക്കരിച്ച ബാലനീതി നീയമത്തിലുണ്ട്
http://www.indiavisiontv.com/2014/08/03/342856.html

Social Security Mission സ്നേഹപൂര്‍വ്വം പദ്ധതി 2014

അച്ഛനോ അമ്മയോ മരിച്ചുപോയ പ്രൊഫഷണല്‍ കോഴ്സു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം പദ്ധതി പ്രകാരം അപേക്ഷ സമര്പ്പിക്കാം

അപേക്ഷാ ഫാറത്തിനും വിശദ വിവരത്തിനും ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍ല്‍ സ്ഥലംമാറ്റം : വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി



ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍ല്‍ സ്ഥലംമാറ്റം : വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി
സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്കോ ഒരു വകുപ്പിലെ ഒരു ഓഫീസില്‍ നിന്ന് മറ്റൊരു ഓഫീസിലേയ്‌ക്കോ പരസ്പരമുളള സ്ഥലം മാറ്റങ്ങള്‍ക്കും ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥലം മാറ്റങ്ങള്‍ക്കും ശിപായിമാരൊഴികെയുളള ജീവനക്കാര്‍ക്കുളള വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി. ഇതനുസരിച്ച് 2013 ഫെബ്രുവരി ആറിലെ അഞ്ചാം നമ്പര്‍ ഉത്തരവ് പ്രകാരം നിയമനാധികാരികളുടെ പരസ്പര സമ്മതപ്രകാരം ജീവനക്കാര്‍ക്ക് ഇന്റര്‍ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥലംമാറ്റം അനുവദിക്കും. ജീവനക്കാരുടെ സീനിയോറിറ്റി സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടങ്ങളിലെ രണ്ടാം പാര്‍ട്ടിലെ ചട്ടം 27 സി. പ്രകാരം നിലനിര്‍ത്തും

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇന്നുവരെ രജിസ്റ്റര്‍ ചെയ്യാം



വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇന്നുവരെ രജിസ്റ്റര്‍ ചെയ്യാം
മാര്‍ച്ച് 2014 ലെ ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷ സ്‌കോറുകള്‍ ഇംപ്രൂവ്‌മെന്റ് ചെയ്യുന്നതിനും 2010 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെയുള്ള രണ്ടാംവര്‍ഷ പരീക്ഷകളിലോ തുടര്‍ന്നുള്ള സേവ് എ ഇയര്‍ പരീക്ഷകളിലോ കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീമില്‍ രണ്ടാംവര്‍ഷ പരീക്ഷ എഴുതിയ വിവിധ വിഷയങ്ങള്‍ക്ക് ഡി+ ഗ്രേഡോ അതിന് മുകളിലുള്ള ഗ്രേഡുകളോ വൊക്കേഷണല്‍ പ്രാക്ടിക്കലിന് സി ഗ്രേഡോ അതിന് മുകളിലുള്ള ഗ്രേഡുകളോ ലഭിക്കാത്തവര്‍ക്കു ആഗസ്റ്റ് നാലുമുതല്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഇന്നുവരെ (ജൂലൈ 17) രജിസ്റ്റര്‍ ചെയ്യാം

വി.എച്ച്.എസ്.ഇ:പുതിയ അപേക്ഷ സമര്‍പ്പിക്കാം



വി.എച്ച്.എസ്.ഇ:പുതിയ അപേക്ഷ സമര്‍പ്പിക്കാം
2014-15 ലെ ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് പുതിയ അപേക്ഷകള്‍ ഇന്നുമുതല്‍ (ജൂലൈ 17) 22 വരെ സമര്‍പ്പിക്കാം. വി.എച്ച്.എസ്.ഇ. പ്രവേശനത്തിന് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്ക് പുതിയ അപേക്ഷാഫോറം സ്‌കൂളുകളില്‍ നിന്നും വാങ്ങാം. നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ ഇതുവരെ മുഖ്യ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുകയും അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാതിരിക്കുകയും ചെയ്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ഫോറം ഏഴ് ഉപയോഗിച്ച് അപേക്ഷ പുതുക്കി നല്‍കാം.

ലഹരി വിരുദ്ധ സന്ദേശവുമായി സര്‍ക്കാരിന്റെ നവമാധ്യമ പരിപാടി



ലഹരി വിരുദ്ധ സന്ദേശവുമായി സര്‍ക്കാരിന്റെ നവമാധ്യമ പരിപാടി
ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ്, വാട്ട്‌സ്അപ്പ് എന്നീ സോഷ്യല്‍ മീഡിയകളിലൂടെ ലഹരി വിരുദ്ധ പ്രചരണം നടത്തുന്ന പുതിയ പദ്ധതിയ്ക്ക് എക്‌സൈസ് വകുപ്പ് രൂപം നല്‍കി. അഡിക്ടഡ് ടു ലൈഫ് (ജീവിതമാണ് ലഹരി) എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ ലോഗോ പ്രകാശനം നിയമസഭയിലെ സ്പീക്കറുടെ ചേമ്പറില്‍ നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, എം.എല്‍.എമാരായ സി.ദിവാകരന്‍, മാത്യു ടി.തോമസ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്-ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ 70 ശതമാനം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും പതിമൂന്നിനും മുപ്പത്തിനാലിനുമിടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്കിടയിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: അപേക്ഷ തീയതി 18 വരെ

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: അപേക്ഷ തീയതി 18 വരെ
ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 17 ന് ഉച്ചയ്ക്ക് ഒരു മണിവരെ ദീര്‍ഘിപ്പിച്ചു. സ്‌കൂള്‍ /കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 18 -ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സി.ബി.എസ്.ഇ. യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും വീണ്ടും പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. ഒപ്പം നിലവിലുളള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുളള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദ്ദേശങ്ങളും പിന്നീട് പുറപ്പെടുവിക്കും.

ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ പ്ലസ്‌വണ്‍/വി.എച്ച്.എസ്.സി./ടി.ടി.സി/സാനിട്ടറി കോഴ്‌സ്/എസ്.എസ്.എല്‍.സി.യ്ക്കുശേഷമുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം) ബി.എ/ബി.എസ്.സി/ബികോം/പി.ജി.ഡി.സി.എ/ബി.എഡ്/പോളിടെക്‌നിക്/എഞ്ചിനീയറിംഗ്/മെഡിസിന്‍/അഗ്രികള്‍ച്ചര്‍/വെറ്റിനിറി/എം.ഫില്‍/എം.സി.എ/എം.എസ്.സി/എം.കോം/എം.എഡ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ, അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ളതോ, മാത്രം) തുടങ്ങിയ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അഡ്മിഷന്‍ ലഭിച്ച് 60 ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതികളിലെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ആഫീസര്‍മാരുടെ കാര്യാലങ്ങളില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം തപാല്‍മാര്‍ഗം ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ചുരൂപ സ്റ്റാമ്പ് പതിപ്പിച്ച 22 X 10 സെന്റീമീറ്റര്‍ വലിപ്പമുള്ള കവര്‍സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബില്‍ഡിംഗ്, റ്റി.സി.28/2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും

ഭരണഭാഷ മലയാളം: ഭാഷമാറ്റപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം



ഭരണഭാഷ മലയാളം: ഭാഷമാറ്റപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം
കര്‍മ്മപരിപാടി തയ്യാറാക്കി ഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാത്ത വകുപ്പുകളും സ്ഥാപനങ്ങളും ഭരണ ഭാഷാവര്‍ഷക്കാലയളവിലേക്കായി നിശ്ചിത പ്രൊഫോര്‍മയിലുള്ള കര്‍മ്മപരിപാടി തയ്യാറാക്കി ഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍മ്മപരിപാടിയുടെ പകര്‍പ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പില്‍ ലഭ്യമാക്കണമെന്നും സെക്രട്ടേറിയറ്റിലെ ഭരണ വകുപ്പുകള്‍ക്കും എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജില്ലാ കളക്ട്രേറ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ/അര്‍ദ്ധസര്‍ക്കാര്‍/സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു



മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിന്റെ മൂന്നാമത്തെ അലോട്ട്‌മെന്റ് ഇന്ന് (ജൂലൈ 15) അഡ്മിഷന്‍ വൈബ്‌സൈറ്റായwww.vhscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 15, 16, 17 തീയതികളില്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നേടാം. മുന്‍ അലോട്ട്‌മെന്റുകളില്‍ താല്കാലിക പ്രവേശനം നേടുകയും ഇപ്പോള്‍ താല്കാലികമായി തുടരുന്നതുമായ വിദ്യാര്‍ത്ഥികളും മൂന്നാം അലോട്ട്‌മെന്റില്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ സ്ഥിരപ്രവേശനം നേടണം. അല്ലാത്തപക്ഷം താല്കാലിക പ്രവേശനം എടുത്തവരുടെ അവസരം നഷ്ടപ്പെടും.

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം
ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാം. സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിവിലുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ഇന്ന് (ജൂലൈ 15) രാവിലെ 10 മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂലൈ 16 ന് വൈകിട്ട് നാല് മണി വരെ സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുളള നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ പ്രവേശനം നേടിയിട്ടുളള സ്‌കൂളില്‍ സമര്‍പ്പിക്കാം. സ്‌കൂള്‍ /കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 18 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സി.ബി.എസ്.ഇ. യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും വീണ്ടും പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. ഒപ്പം നിലവിലുളള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുളള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദ്ദേശങ്ങളും പിന്നീട് പുറപ്പെടുവിക്കും.

PRE METRIC SCHOLARSHIP ബാങ്ക് അകൌണ്ട് നിര്‍ബന്ധം . ബാങ്ക് അകൌണ്ട് തുടങ്ങുന്നതിന് എന്തെങ്ങ്കിലും പ്രയാസമുണ്ടായാല്‍ ഉടന്‍ ബന്ധപ്പെടുക...

2014-15 PRE- METRIC SCOLARSHIP  തുക അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അകൌണ്ട് വഴിയായിരിക്കും വിതരണം നടത്തുന്നത്. ബാങ്ക് അകൌണ്ട് തുടങ്ങുന്നതിന് എന്തെങ്ങ്കിലും പ്രയാസമുണ്ടായാല്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും LDM മാരെ നിശ്ചയിച്ചിട്ടുണ്ട് വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് പ്രഥമാധ്യാപകര്‍പ്രിന്‍റ് എടുക്കേണ്ടതില്ല AEO/DEO പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും

Plus One Second Allotment Results published.

ആദായനികുതി പരിധി രണ്ടരലക്ഷമാക്കി

ന്യൂഡല്‍ഹി: നികുതിഘടനയില്‍ മാറ്റം വരുത്താത്ത പൊതുബജറ്റ് ആദായനികുതി പരിധി രണ്ടുലക്ഷം രൂപയില്‍നിന്ന് രണ്ടര ലക്ഷമാക്കി ഉയര്‍ത്തി.
 
മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസ്സിന് മുകളില്‍) ആദായനികുതി പരിധി രണ്ടര ലക്ഷമായിരുന്നത് മൂന്നു ലക്ഷമാക്കിയും വര്‍ധിപ്പിച്ചു.
 
80 സി പ്രകാരം നികുതി ഇളവ് കിട്ടാവുന്ന നിക്ഷേപ പരിധി ഒരു ലക്ഷമായിരുന്നത് ഒന്നരലക്ഷമാക്കി. ഭവനവായ്പ പലിശ ഇളവ് രണ്ട് ലക്ഷമാക്കി. വിദ്യാഭ്യാസ സെസ് മൂന്നു ശതമാനം ഈ സാമ്പത്തിക വര്‍ഷവും തുടരും

HELP FILE FOR SAMPOORNA AND SIXTH WORKING DAY SYNCHRONISE

ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളെ എണ്ണവും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണവും മറ്റുവിവരങ്ങളും ഫിക്സേഷനുവേണ്ടി ഓണ്‍ലൈനായി കൃത്യതപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. UID ഇല്ലാത്ത കുട്ടികള്‍ക്ക് EID രേഖപ്പെടുത്തലും ഇതോടൊപ്പം ചെയ്യേണ്ടതുണ്ട്. വിശദവിവരങ്ങളും പ്രവര്‍ത്തനക്രമങ്ങളും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ടത്
  • സമ്പൂര്‍ണ്ണയില്‍ ഒരേ ക്ലാസ്സിലെ ഡിവിഷനുകള്‍ക്ക് വ്യത്യസ്തരീതിയില്‍ പേര്‍ നല്കിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടതാണ്.
  • ആറാം പ്രവര്‍ത്തിദിനത്തില്‍ ഇല്ലാത്ത ഡിവിഷനുകള്‍ സമ്പൂര്‍ണ്ണയില്‍ മാത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉചിതമായ മാറ്റം വരുത്തേണ്ടതാണ്.
  • കുട്ടികളില്ലാത്ത blank divisions ഉണ്ടെങ്കില്‍ അത് delete ചെയ്യുന്നതായിരിക്കും ഉചിതം.

    ഡിവിഷനുകളില്‍ മേല്‍സൂചിപ്പിച്ച മാറ്റം വരുത്തിയശേഷം Sixth Working Day Statementല്‍ (http://ktet.in/sixthworkday)ല്‍ Sampoorna Sync ചെയ്തിരിക്കണം. കുട്ടികളുടെ ഇപ്പോഴുള്ള അവസ്ഥ രണ്ട് സംവിധാനത്തിലും ഒരുപോലെ പ്രതിഫലിക്കാനാണിത് ചെയ്യുന്നത്. കൂടാതെ division wise statements കൃത്യതയോടെ generate ചെയ്യുന്നതിനും ഇതാവശ്യമാണ്.
തുടര്‍ന്ന് Sixth Working Day Statementല്‍ നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചപ്രകാരം ചെയ്യണം. കുട്ടികളെ Remove ചെയ്യുന്നത് സമ്പൂര്‍ണ്ണയിലല്ലെന്നും ആറാം പ്രവര്‍ത്തിദിനം ഫിക്സേഷനുവേണ്ടിയുള്ള പ്രധാന തീയതിയാണെന്നതും ശ്രദ്ധിക്കുക.

SIX WORKING DAY ENTRY - HELP
STAFF FIXATION നിര്ദ്ദശങ്ങള് 

TEACHER TEXT Chapter 1 & 2


STD
CHAPTER 1
CHAPTER 2
1
3
5
Kannada AT
Health and Physical Education
Sanskrit General
Sanskrit Oriental
7
Kannada AT
 Urdu
 Sanskrit General
 Sanskrit Oriental


OLD handbooks

For other
TEXT BOOKS
Click Here

For other
HANDBOOKS
Click Here