ലഹരി വിരുദ്ധ സന്ദേശവുമായി സര്‍ക്കാരിന്റെ നവമാധ്യമ പരിപാടി



ലഹരി വിരുദ്ധ സന്ദേശവുമായി സര്‍ക്കാരിന്റെ നവമാധ്യമ പരിപാടി
ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ്, വാട്ട്‌സ്അപ്പ് എന്നീ സോഷ്യല്‍ മീഡിയകളിലൂടെ ലഹരി വിരുദ്ധ പ്രചരണം നടത്തുന്ന പുതിയ പദ്ധതിയ്ക്ക് എക്‌സൈസ് വകുപ്പ് രൂപം നല്‍കി. അഡിക്ടഡ് ടു ലൈഫ് (ജീവിതമാണ് ലഹരി) എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ ലോഗോ പ്രകാശനം നിയമസഭയിലെ സ്പീക്കറുടെ ചേമ്പറില്‍ നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, എം.എല്‍.എമാരായ സി.ദിവാകരന്‍, മാത്യു ടി.തോമസ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്-ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ 70 ശതമാനം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും പതിമൂന്നിനും മുപ്പത്തിനാലിനുമിടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്കിടയിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്