ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. 2014-15 അദ്ധ്യായന വര്‍ഷത്തില്‍ പ്ലസ്‌വണ്‍/വി.എച്ച്.എസ്.സി./ടി.ടി.സി/സാനിട്ടറി കോഴ്‌സ്/എസ്.എസ്.എല്‍.സി.യ്ക്കുശേഷമുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം) ബി.എ/ബി.എസ്.സി/ബികോം/പി.ജി.ഡി.സി.എ/ബി.എഡ്/പോളിടെക്‌നിക്/എഞ്ചിനീയറിംഗ്/മെഡിസിന്‍/അഗ്രികള്‍ച്ചര്‍/വെറ്റിനിറി/എം.ഫില്‍/എം.സി.എ/എം.എസ്.സി/എം.കോം/എം.എഡ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ, അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ളതോ, മാത്രം) തുടങ്ങിയ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അഡ്മിഷന്‍ ലഭിച്ച് 60 ദിവസത്തിനകം പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതികളിലെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ആഫീസര്‍മാരുടെ കാര്യാലങ്ങളില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം തപാല്‍മാര്‍ഗം ആവശ്യമുള്ളവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ചുരൂപ സ്റ്റാമ്പ് പതിപ്പിച്ച 22 X 10 സെന്റീമീറ്റര്‍ വലിപ്പമുള്ള കവര്‍സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബില്‍ഡിംഗ്, റ്റി.സി.28/2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും