HELP FILE FOR SAMPOORNA AND SIXTH WORKING DAY SYNCHRONISE

ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളെ എണ്ണവും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണവും മറ്റുവിവരങ്ങളും ഫിക്സേഷനുവേണ്ടി ഓണ്‍ലൈനായി കൃത്യതപ്പെടുത്തി സര്‍ട്ടിഫൈ ചെയ്യുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. UID ഇല്ലാത്ത കുട്ടികള്‍ക്ക് EID രേഖപ്പെടുത്തലും ഇതോടൊപ്പം ചെയ്യേണ്ടതുണ്ട്. വിശദവിവരങ്ങളും പ്രവര്‍ത്തനക്രമങ്ങളും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ടത്
  • സമ്പൂര്‍ണ്ണയില്‍ ഒരേ ക്ലാസ്സിലെ ഡിവിഷനുകള്‍ക്ക് വ്യത്യസ്തരീതിയില്‍ പേര്‍ നല്കിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടതാണ്.
  • ആറാം പ്രവര്‍ത്തിദിനത്തില്‍ ഇല്ലാത്ത ഡിവിഷനുകള്‍ സമ്പൂര്‍ണ്ണയില്‍ മാത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഉചിതമായ മാറ്റം വരുത്തേണ്ടതാണ്.
  • കുട്ടികളില്ലാത്ത blank divisions ഉണ്ടെങ്കില്‍ അത് delete ചെയ്യുന്നതായിരിക്കും ഉചിതം.

    ഡിവിഷനുകളില്‍ മേല്‍സൂചിപ്പിച്ച മാറ്റം വരുത്തിയശേഷം Sixth Working Day Statementല്‍ (http://ktet.in/sixthworkday)ല്‍ Sampoorna Sync ചെയ്തിരിക്കണം. കുട്ടികളുടെ ഇപ്പോഴുള്ള അവസ്ഥ രണ്ട് സംവിധാനത്തിലും ഒരുപോലെ പ്രതിഫലിക്കാനാണിത് ചെയ്യുന്നത്. കൂടാതെ division wise statements കൃത്യതയോടെ generate ചെയ്യുന്നതിനും ഇതാവശ്യമാണ്.
തുടര്‍ന്ന് Sixth Working Day Statementല്‍ നല്‍കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചപ്രകാരം ചെയ്യണം. കുട്ടികളെ Remove ചെയ്യുന്നത് സമ്പൂര്‍ണ്ണയിലല്ലെന്നും ആറാം പ്രവര്‍ത്തിദിനം ഫിക്സേഷനുവേണ്ടിയുള്ള പ്രധാന തീയതിയാണെന്നതും ശ്രദ്ധിക്കുക.

SIX WORKING DAY ENTRY - HELP
STAFF FIXATION നിര്ദ്ദശങ്ങള് 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക