|
ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍ല്‍ സ്ഥലംമാറ്റം : വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി
|
|
സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പിലേക്കോ
ഒരു വകുപ്പിലെ ഒരു ഓഫീസില്‍ നിന്ന് മറ്റൊരു ഓഫീസിലേയ്‌ക്കോ പരസ്പരമുളള
സ്ഥലം മാറ്റങ്ങള്‍ക്കും ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥലം
മാറ്റങ്ങള്‍ക്കും ശിപായിമാരൊഴികെയുളള ജീവനക്കാര്‍ക്കുളള വ്യവസ്ഥകള്‍
പുതുക്കി ഉത്തരവായി.
ഇതനുസരിച്ച് 2013 ഫെബ്രുവരി ആറിലെ അഞ്ചാം നമ്പര്‍ ഉത്തരവ് പ്രകാരം
നിയമനാധികാരികളുടെ പരസ്പര സമ്മതപ്രകാരം ജീവനക്കാര്‍ക്ക്
ഇന്റര്‍ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്ഥലംമാറ്റം അനുവദിക്കും. ജീവനക്കാരുടെ
സീനിയോറിറ്റി സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടങ്ങളിലെ രണ്ടാം പാര്‍ട്ടിലെ
ചട്ടം 27 സി. പ്രകാരം നിലനിര്‍ത്തും
|