ഉച്ചഭക്ഷണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷനറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
Numaths result CLICK HERE



2014-15
സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16
വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി
വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച്
മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍
വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം
മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത്
കൊണ്ടുള്ള സൗകര്യം ഇതിനോടകം പലര്‍ക്കും മനസ്സിലായിക്കാണും. എന്തായാലും
മാര്‍ച്ച് മാസത്തെ ശമ്പളം പാസാകണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍
ബില്ലിനോടൊപ്പം ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും ഒരു
ഗഡു നികുതി കിഴിവ് ചെയ്യുകയും വേണം. ഗസറ്റഡ് അല്ലാത്തവരുടെ
ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍
സ്വീകരിക്കുകയും അതിനനുസരിച്ച് അവരുടെ നികുതി ശമ്പളത്തില്‍ പിടിക്കുകയും
വേണം. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സേഫ്റ്റ്‍വെയര്‍
ഡൗണ്‍ലോഡ് ചെയ്യാം.
| കടപ്പാട്:HSSLive |