
2015-16
വര്‍ഷത്തെ സ്ലാബിനനുസരിച്ചാണ് പ്രതീക്ഷിത നികുതി കണക്കാക്കുന്നത്. 2015
മാര്‍ച്ചിലെ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍
അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല. പക്ഷെ
ഡിഡക്ഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയുണ്ട്. ഇവ താഴെ കൊടുക്കുന്നു.
- സാധാരണക്കാരുടെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി ,
- സീനിയര്‍ സിറ്റിസണിന്‍റെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 20,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി ഉയര്‍ത്തി.
- മെഡിക്കല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്ത 80 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപ വരെ ചികിത്സാചിലവ് ഇനത്തില്‍ കിഴിവനുവദിക്കാന്‍ തീരുമാനിച്ചു.
- മാരകമായ രോഗങ്ങളുടെ ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവ് 60,000 രൂപയില്‍ നിന്നും 80,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
- വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50000 രൂപയില്‍ നിന്നും 75,000 രൂപയാക്കി.
- എല്‍.ഐ.സി പോലുള്ള പെന്‍ഷന്‍ ഫണ്ട് സ്കീമില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള കിഴിവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
- ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപ എന്നത് ഇരട്ടിയാക്കി 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.
കടപ്പാട് : Abdu Rahiman Sir, Valiyapeediyakkal, HSST, GHSS BP ANGADI, TIRUR