ഗണിത പഠനം
ആസ്വാദ്യകരമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്ന ഒരു
സോഫ്റ്റ്‌വെയര്‍ കൂടി തയ്യാറാക്കിയിരിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി
സാര്‍.
Gambas എന്ന
പ്രോഗ്രാമിങ്ങ് ഭാഷയില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ
സഹായത്തോടെ പ്രൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വീഡിയോയും വര്‍ക്ക്
ഷീറ്റുകളുടെയും സഹായത്തോടെ അടിസ്ഥാനാശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍
ഇത് സഹായിക്കും . കമ്പ്യൂട്ടര്‍ അറിയാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ LP SCHOOL MATHS എന്ന്
പേരിട്ട ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. താഴെത്തന്നിരിക്കുന്ന രണ്ട്
ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ ഹോമില്‍ സേവ് ചെയ്ത് അവിടെ( Home Folder-ല്‍)ത്തന്നെ Extract ചെയ്യുക. gambas-lpschoolmaths_0.0.12-1_ all.deb
എന്ന ഫയലില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്
ശേഷം Application - Education - LPSchoolMaths എന്ന ക്രമത്തില്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിലുള്ള സംഖ്യാവിശേഷം, സംഖ്യാ
പാറ്റേണുകള്‍, ചതുഷ്ക്രിയകള്‍, ഭിന്നസംഘ്യകള്‍, ജ്യാമിതി എന്നിങ്ങനെ
വ്യത്യസ്തങ്ങളായ മെനുകളുടെ സഹായത്തോടെ ഓരോ ഭാഗവും ലളിതമായി
വിശദീകരിച്ചിട്ടുണ്ട്.