ചാര്‍മിനാര്‍


      ഹൈദരാബാദിന്‍െറ മുഖമുദ്രയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ്  ചാര്‍മിനാര്‍. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. നാല് മിനാരങ്ങളുള്ള പള്ളി (ചാര്‍, മിനാര്‍ എന്നീ ഉറുദുവാക്കുകള്‍ ചേര്‍ന്നത്) എന്നാണ് ഇതിന്‍െറ അര്‍ഥം.  നഗരത്തില്‍ നിന്ന് പ്ളേഗ് നിര്‍മാര്‍ജനം ചെയ്തതിന് ദൈവത്തിനുള്ള നന്ദിയായാണ് ചാര്‍മിനാര്‍ നിര്‍മിച്ചതെന്നാണ് ചരിത്രം.  
   പൗരാണിക ശില്‍പ്പകലയുടെ സര്‍വ ഗാംഭീര്യവും തുളുമ്പി നില്‍ക്കുന്ന ഈ സൗധത്തിന്‍െറ നിര്‍മാണത്തിന് ഗ്രാനൈറ്റ്,ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. നാല് മൂലകളിലായാണ് കൊത്തുപ്പണികളുള്ള മിനാരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ മിനാരങ്ങളെ ആര്‍ച്ച് കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുമുണ്ട്. രാത്രി പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്ന ചാര്‍മിനാറിന്‍െറ കാഴ്ചയാണ് ആസ്വദിക്കേണ്ടത്. 48.7 മീറ്ററാണ് ഓരോ മിനാരത്തിന്‍െറയും ഉയരം. മിനാരങ്ങളുടെ ഉള്ളിലൂടെ മുകളിലേക്ക് 149 പടികളാണ് ഉള്ളത്. ഇത് കയറി ചെന്നാല്‍ ഹൈദരാബാദ് നഗരത്തിന്‍െറ ആകാശകാഴ്ച കാണാം. എല്ലാ വര്‍ഷവും ആയിരകണക്കിന് ടൂറിസ്റ്റുകളാണ് ചാര്‍മിനാര്‍ കാണാന്‍ എത്താറുള്ളത്.

കടപ്പാട് wikipedia 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക