ഫത്തേപ്പൂർ സിക്രി



         ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. (ഹിന്ദി: फ़तेहपुर सीकरी, ഉർദു: فتحپور سیکری). സിക്രിവാൽ രാജ്‌പുത് രാജാസ്(Sikriwal Rajput Rajas) ആണ് സിക്രിഗഡ് (Sikrigarh) എന്ന പേരിൽ ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.അക്ബറിന്റെ ഭരണകാലത്ത് ആഗ്രയായിരുന്നു മുഗളന്മാരുടെ ആസ്ഥാനം. ആയതിനാൽ അക്ബർ പണികഴിപ്പിച്ച ഭൂരിഭാഗം നിർമിതികളും ആഗ്രയിലാണുള്ളത്. ഈദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി മന്ദിരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗ്ര കോട്ട,ഫത്തേപ്പൂർ സിക്രി, ബുലന്ദ് ദർവാസ്സ, ജോധാ ബായ് മഹൽ എന്നിങ്ങനെ പോകുന്നു ആ പട്ടിക.

Kadappad wikipedia