എച്ച് വണ്‍, എന്‍ വണ്‍: ജാഗ്രത പാലിക്കണം-ആരോഗ്യവകുപ്പ്

എച്ച് വണ്‍, എന്‍ വണ്‍ പകര്‍ച്ചപ്പനി സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗനിര്‍ണയത്തിനും ചികിത്സ ഉറപ്പുവരുത്തുവാനും നിലവിലുളള മാര്‍ഗരേഖ (എ.ബി.സി ഗൈഡ് ലൈന്‍) പ്രകാരമുളള ചികിത്സ ലഭ്യമാക്കുവാനും ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുടെ സാഹചര്യം നിലവിലില്ലെങ്കിലും, ജലദോഷ പനി, ചുമ, തൊണ്ട വേദന, ശ്വാസംമുട്ടല്‍ മുതലായ രോഗ ലക്ഷണങ്ങള്‍ സാധാരണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടര്‍മാരുടെ സേവനം സ്വീകരിക്കണം. എച്ച് വണ്‍, എന്‍ വണ്‍ ചികിത്സയ്ക്കാവശ്യമായ ഒസള്‍ട്ടാമീവര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പകര്‍ച്ചപ്പനി നേരിടാന്‍ ആരോഗ്യ വകുപ്പിനു കീഴിലുളള എല്ലാ ആശുപത്രികളിലും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കി മരുന്നുകള്‍ വേണ്ടത്ര സംഭരിച്ച് വിതരണം ചെയ്തിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്കായുളള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തി. സംശയ നിവാരണത്തിന് ആരോഗ്യവകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ദിശയില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 2552056 ടോള്‍ഫ്രീ നമ്പര്‍ 1056. 

Posting of Principal HSE-Correction

Diploma inEducation (DEd) Course 2017 -2019 -Self Finance

SAMPOORNA Helpfile for the Preparation of TC,Admission Promotion etc

    ഈ അധ്യയനവര്‍ഷവും തസ്തികനിര്‍ണ്ണയം,   വിവിധ സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഉച്ചഭക്ഷണം, തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരശേഖരണം  ഐ.ടി.@സ്‌കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ് നടപ്പിലാക്കുന്നത്.  വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ വഴി ചെയ്യേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
      ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് പുനപ്രസിദ്ധീകരിക്കുന്നു
     ഏതെങ്കിലും റഗുലര്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയാതെ Confirmed ആയി കിടക്കുന്നുവെങ്കില്‍ ഐ ടി സ്കൂളിലേക്ക് മെയില്‍ നല്‍കിയാല്‍(പാലക്കാട് ജില്ലക്ക് drcpkd@gmail.com) അത് Open ആക്കിത്തരുന്നതാണ്. തുടര്‍ന്ന് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് Update നല്‍കിയാല്‍ വീണ്ടും Confirm ആകും
സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ മാറിയാല്‍ സമ്പൂര്‍ണയില്‍ പ്രധാനാധ്യാപകരുടെ പേര് മാറ്റുന്നതെങ്ങനെ?
സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ജാലകത്തിന്റെ വലത് മുകള്‍ ഭാഗത്തായി സ്കൂളിന്റെ പേര് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക.

PF ല്‍ നിന്നു പണം പിന്‍വലിക്കുന്നതിന് പരിധി ഉയര്‍ത്തി

ഹജ്ജ് വളണ്ടിയർ അപേക്ഷ ക്ഷണിക്കുന്നു

ഈ വര്‍ഷത്തെ ഹജ്ജ് (2017) കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാവേളയിലും തുടര്‍ന്ന് മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സേവനം ചെയ്യുവാന്‍ താല്പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്‍മാരില്‍ നിന്ന് ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത ഫോറത്തില്‍ ഉചിതമാര്‍ഗേന അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Important Dates : പ്രധാനദിനങ്ങൾ_മാസക്രമത്തിൽ

ജനുവരി മാസത്തിലെ ദിനങ്ങൾ 
ജനുവരി 1 - ആഗോളകുടുംബദിനം
ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
ജനുവരി 9 - ദേശീയ പ്രവാസി ദിനം
ജനുവരി 10 - ലോകചിരിദിനം
ജനുവരി 12 - ദേശീയ യുവജനദിനം
ജനുവരി 15 - ദേശീയ കരസേനാ ദിനം

എസ്.എസ്.എല്‍.സി സേ പരീക്ഷ: മേയ് 22 മുതല്‍


2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ മേയ് 12 വരെ നല്‍കാം. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.

PLUS ONE അപേക്ഷ നൽകും മുമ്പ് ശ്രദ്ധിക്കുക



1. പ്രത്യേക ഗ്രൂപ്പിനാണോ സ്‌കൂളിനാണോ മുന്‍ഗണന എന്ന് തീരുമാനിക്കുക. മുൻഗണനാക്രമത്തിൽ സ്കൂൾ കോഡ്, കോമ്പിനേഷൻ കോഡ്  ലിസ്റ്റ് തയ്യാറാക്കുക.
2. വെയിറ്റേജ് പോയിന്റുകൾ ഏതെന്നു ഉറപ്പു വരുത്തുക. ക്ലബ്ബ് നീന്തൽ തുടങ്ങി സർട്ടിഫിക്കറ്റുകൾ കൈവശം നേടുക. അവയുടെ കോപ്പികൾ മാത്രം അപേക്ഷയുടെ കൂടെ കൊടുക്കുക. ഒറിജിനൽ ഇൻ്റർവ്യൂവിൻ്റെ സമയത്ത് ഹാജരാക്കിയാൽ മതി.
3. അതിനു ശേഷം മാത്രം ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യുക.

👉 സ്വന്തമായും ചെയ്യാം ( TAB,PC, ലാപ് ,നല്ല Smart phone etc. )  http://hscap.kerala.gov.in

4. SSLC നമ്പർ, Religion Caste, പഞ്ചായത്ത്, താലൂക്ക്, പഠിച്ച സ്‌കൂളിന്റെ പ്ലസ് ടു കോഡ്, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തുടങ്ങി അപേക്ഷയിലെ വിവരങ്ങൾ പൂരിപ്പിക്കുക.
5. ആവശ്യമുള്ള എല്ലാ സ്‌കൂളുകളും കോഴ്‌സുകളും ചേർത്തി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ( അക്ഷയ, കഫെ ആണെങ്കിലും ഉത്തരവാദിത്തം വിദ്യാർത്ഥിക്ക് ) ഫൈനൽ സബ്മിറ്റ് നൽകുക.
ശേഷം ലഭിക്കുന്ന അപേക്ഷ നമ്പർ കുറിച്ച് വെക്കുക.
പ്രിന്റ്, 25 ഫീസ്, സ്കൂളിൽ സമർപ്പിച്ചു റെസിപ്റ്റ വാങ്ങുക.
Payment method Cash at School
3 ഗ്രൂപ്പ് , 45 Subject Combinations
ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം.
തെറ്റായ അപേക്ഷ നിരസിക്കപ്പെടും. തെറ്റ് പറ്റിയാൽ തിരുത്താം.

Last date 💥 22-05-2017
Trial allot 💥 29-05-2017
First allot 💥 5-06-2017
Class start💥 14-06-2017

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം മേയ് എട്ട് മുതല്‍


ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്ലസ്‌വണ്‍ പ്രവേശനം ഫോക്കസ് പോയിന്റുകള്‍ മേയ് എട്ടിന് തുടങ്ങും

SSLC റിസൾട്ട് അറിയുന്നതിനുള്ള വെബ് സൈറ്റുകൾ

മെരിറ്റ്-കം-മീന്‍സ് പുതുക്കല്‍ അപേക്ഷ : വെരിഫിക്കേഷന് മെയ് പത്ത് വരെ വീണ്ടും അവസരം




2016-17 ലെ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ കോളേജ് തലത്തിലുള്ള വെരിഫിക്കേഷന്‍ നടത്താന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് മെയ് പത്ത് വരെ അധികസമയം അനുവദിച്ചു. www.scholarships.gov.in എന്ന സൈറ്റ് മുഖേന വെരിഫിക്കേഷന്‍ നടത്തി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2561214, 9497723630 എന്നീ നമ്പരികളിലോ momakerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. സമയപരിധി ഇനിയും ദിര്‍ഘിപ്പിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഭവന നിര്‍മാണ വായ്പ: ഇപ്പോള്‍ അപേക്ഷിക്കാം


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന നിര്‍മാണ വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഏപ്രില്‍ 30ന് സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എച്ച്ബിഎയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇതിനുള്ള അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ബന്ധപ്പെട്ട സെക്ഷനുകള്‍ അപേക്ഷകള്‍ മെയ് 31 നുമുമ്പ് വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വകുപ്പ് മേധാവികള്‍ വകുപ്പുതല അര്‍ഹതാപട്ടിക ധനവകുപ്പിന് ജൂലൈ പതിനഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. 2017-18ലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. എച്ച്.ബി.എ എസ.്ഇ.എല്‍ വെബ്‌സൈറ്റ് ജൂണ്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എച്ച്ബിഎ സംസ്ഥാനതല അര്‍ഹതാ പട്ടിക www.finance.kerala.gov.in ല്‍ ലഭിക്കും. വിരമിക്കല്‍ തീയതി അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അവശേഷിക്കുന്ന സര്‍വീസ് കാലം കുറയുന്നതനുസരിച്ച് മുന്‍ഗണന കൂടും. അപൂര്‍ണമായ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷര്‍ ഉടന്‍തന്നെ നിരസിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. 

കുഞ്ഞു മലയാളം: കൈപുസ്തകം

കുഞ്ഞു മലയാളം: രണ്ടാം ക്ലാസ്സിലെ അധ്യാപകർക്കുള്ള കൈപുസ്തകം

അധ്യാപക ബാങ്ക് - വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച്


                 സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ആകെയുള്ള സംരക്ഷിത ജീവനക്കാരുടെ വിവരങ്ങള്‍ (അധ്യാപക ബാങ്ക്)ഐ.ടി @ സ്കൂളിന്റെ വെബ്‌സൈറ്റില്‍  എന്റര്‍ ചെയ്ത് ശേഖരിച്ചിരുന്നു.അതില്‍ ചില തെറ്റുകള്‍ കടന്ന് കൂടിയതിനാല്‍ യാതൊരു ന്യൂനതകളുമില്ലാത്ത അധ്യാപക ബാങ്ക് പ്രസിദ്ധീകരിക്കുന്നതിനായി നിലവിലുള്ള ലിസ്റ്റിലെ ന്യനതകള്‍ പരിഹരിക്കേണ്ടിയിരിക്കുന്നു.ഇതിനായി സൈറ്റിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും പുതിയവ ചെര്‍ക്കുന്നതിനായി 2017 ഏപ്രില്‍29 മുതല്‍ മെയ് 5 വരെ സൈറ്റ് ഒരിക്കല്‍ കൂടി ലഭ്യമാക്കുകയാണ്. ഡി.പി.ഐ ഉത്തരവ്‍  ഇവിടെ

HSE - URGENT - TEXT DISTRIBUTION - REG.

31-3-2017 ന് Retire ചെയ്ത ജീവനക്കാരുടെ Pay Revision arrear

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കു മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്.

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ഡി.എ വർദ്ധിപ്പിച്ച് ഉത്തരവായി - വാര്‍ത്ത

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ്  തുടരും.

ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും.  പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.

മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്.  ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.   പദ്ധതി നടപ്പാക്കുന്നതിന് ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.

പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും.  ചികിത്സാചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷൂറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്‍റ് ചികിത്സക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്

വിദ്യാഭ്യാസ വകുപ്പിലെ അനധ്യാപക ജീവനക്കാര്‍ക്ക് അധ്യാപക തസ്തികയിലേക്ക് മാറ്റം ലഭിക്കുന്നതിനു ടെറ്റ് പാസാകുന്നതിനു അധ്യാപക തസ്തികലെപോല് ഇളവ് അനുവദിചുകൊണ്ടുള്ള ഉത്തരവ്

07.04.2017 നു നടന്ന QIP മീറ്റിംഗിലെ തീരുമാനങ്ങള്‍

ഹയർ സെക്കന്ററി വിദ്യാഭ്യാസം--2016 ഒന്നാം വർഷ improvement പുനർ മൂല്യനിർണ്ണയ ഫലപ്രഖ്യാപനം

എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

ജില്ലയില്‍ എച്ച് 1 എന്‍ 1 പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, കുട്ടികള്‍, വൃദ്ധര്‍, കരള്‍ - വൃക്ക സംബന്ധമായ രോഗമുള്ളവര്‍, അപസ്മാര ബാധിതര്‍, കാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി / എയ്ഡ്‌സ് ബാധിതര്‍, തലച്ചോര്‍ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹ രോഗികള്‍, രക്താതിസമര്‍ദ്ദമുള്ളവര്‍, ദീര്‍ഘകാലമായി സ്റ്റീറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. എച്ച് 1 എന്‍ 1 പനി ഇത്തരക്കാരില്‍ ഗുരുതരമാകാനും മരണകാരണമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിയുന്നതും വീടുകളില്‍ തന്നെ വിശ്രമിക്കേണ്ടതാണ്. രോഗാണുക്കള്‍ വായുവിലൂടെ പകരുന്നതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ്, മൂക്ക് എന്നിവ മൂടുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂര്‍ണമായ വിശ്രമം എന്നിവയും അനിവാര്യമാണ്. എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

ഡി.എഡ് പരീക്ഷാ തീയതി മാറ്റി


ഏപ്രില്‍ 17 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷ മെയ് രണ്ട് മുതല്‍ നാല് വരെ തീയതികളില്‍ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല. ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 26ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കും. വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Exemption from KTET -orders issued

മേയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി

മേയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ഇവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മറ്റും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍തന്നെയായിരിക്കണം എന്നും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ഉന്നതതല സമിതി യോഗത്തില്‍ തീരുമാനിച്ചു. 

ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങള്‍ അങ്ങിയ പ്രോസ്‌പെക്ടസും അതത് ടി.എച്ച്.എസ്.കളില്‍ നിന്നും ഏപ്രില്‍ 10 മുതല്‍ ലഭിക്കും. അപേക്ഷകള്‍ മെയ് മൂന്ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. പൊതു പ്രവേശന പരീക്ഷ മെയ് അഞ്ച് രാവിലെ 10 മുതല്‍ 11.30വരെ നടത്തും. 

IT@School Ubuntu 14.04 LTS iso Download


Downloadable IT@School Modified Ubuntu 14.04 

32 bit 
First you extract  downloaded file  (lubuntu-14.04.1-desktop-i386.tar.gz)
then burn it to Drive or DVD


Installation Guide  For IT@School Ubuntu 

അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ല

കെ.ഇ.ആർ. ചാപ്റ്റർ 9 റൂൾ 13 അനുസരിച്ച് അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ലാ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ നിയമം ലംഘിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ നിബന്ധന പാലിക്കാത്തവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

44,000 യു.പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഈ മാസം ഐ.സി.ടി പരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അപ്പര്‍ പ്രൈമറി അദ്ധ്യാപകര്‍ക്കും ഐസിടി പരിശീലനം നല്‍കാനുള്ള പദ്ധതി ഐടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കി. ഇതനുസരിച്ച് 44,000 അധ്യാപകര്‍ക്ക് ഒരേ സമയം 380 കേന്ദ്രങ്ങളില്‍ നാലു ബാച്ചുകളിലായി പരിശീലനം നല്‍കും. നാല് ദിവസത്തെ പരിശീലനത്തിന്റെ ആദ്യ ബാച്ച് ഏപ്രില്‍ എട്ടിനും, തുടര്‍ന്നുള്ള ബാച്ചുകള്‍ ഏപ്രില്‍ 17, 21, 26 തീയതികളിലും ആരംഭിക്കുമെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പുതുതായി ഐ.സി.ടി പാഠപുസ്തകങ്ങള്‍ നിലവില്‍ വരികയാണ്. ഈ പാഠപുസ്തകം ഫലപ്രദമായി അവതരിപ്പിക്കാനുള്ള പ്രായോഗിക പരിശീലനവും ഈ നാല് ദിവസങ്ങളിലായി അധ്യാപകര്‍ക്ക് ലഭിക്കും. യു.പി. അദ്ധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനം നടത്തുന്നതിനുള്ള 800 ലധികം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ജില്ലകളില്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം 32182 എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഇതിനകം ഐ.സി.ടി പരിശീലനം നല്‍കിയിട്ടുള്ളതിനാല്‍ എല്‍.പി. അദ്ധ്യാപകര്‍ക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി പരിശീലനം ഇല്ല. എന്നാല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി അദ്ധ്യാപക പരിശീലനം മെയ് മാസത്തില്‍ നടക്കും. യു.പി. അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകരും www.itschool.gov.in വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. 

Vacancy uploading

GPF NRA SOFTWARE..

Prepared by
 Anil Chandra Ghosh    PD Teacher,  Govt.LPS Muttacaud,

 Balaramapuram Edn.Sub - Dist.

Office Manager- Free Software


Office Manger Software - Version 13.6  :  Getting from this Software -Relieving Order,Service Certificate, Duty Certificate , Casual leave Application ,Course Certificate ,Draft a Letter, Print e-Chalan , Vouchers ,POC Letter , Service&Age Finder ,Experience Certificate , Blank Score Sheet ,RTC ,School Directory HS/HSS ,PSC Exam Manager .etc-
How To Use 
MS Office എക്‌സ്‌സലിൽ തയ്യാറാക്കിയ സോഫ്ട് വെയറാണിത്.സോഫ്ട് വെയർ ഡൗൺലോഡ് ചെയ്തു ഓപ്പൺ ചെയ്യുക അപ്പോൾ താഴെയുള്ള ഇമേജിലെ പോലെ ഒരു  വിൻഡോ തുറന്നു വരും അതിൽ yes നൽകുക.
 തുറന്നു  വന്ന വിൻഡോയിലെ Basic Settings  ക്ലിക്ക് ചെയ്താൽ സ്കൂൾ/ഓഫീസ് വിവരങ്ങൾ നൽകാം.
എല്ലാ വിവരങ്ങളും  നൽകി  കഴിഞ്ഞു   ഹോം  ബട്ടണിൽ  ക്ലിക്ക്  ചെയ്യുക .
ഇപ്പോൾ കാണുന്ന പേജിൽ നമുക്ക്  വേണ്ട മെനുവിൽ ക്ലിക്ക് ചെയ്യുക .
തുറന്നു വന്ന  പേജിൽ വേണ്ട വിവരങ്ങൾ നൽകി പ്രിന്റർ  ഐക്കണിൽ ക്ലിക്ക് ചെയ്യുക , തുടർന്നു ഓഫീസ് ബട്ടണിൽ  ക്ലിക്ക്  ചെയ്‌തോ / കീ ബോർഡിലെ Ctrl + P നൽകി  പ്രിന്റ്  എടുക്കാം.

Downloads
Office Manager Software Prepared by Sri.Surendaran .K
Chalan Mate-Prepared by Sri.Sunil George
HSS Clerk Free Software Prepared by Sri. Mujeeb Rahiman C

LD ക്ലാര്‍ക്ക് പരീക്ഷയുടെ സിലബസ് PSC പബ്ലിഷ് ചെയ്തു


proforma Gain PF & DPI Letter

Pensioners Income Tax details


യു പി അധ്യാപകരുടെ അപ് ലോഡ് ചെയ്യണം.

Government Employees Code of Conduct – Expression of opinion through media

PF ക്രഡിറ്റ് സ്ലിപ്പ്

2015-16 വര്‍ഷം കൂടി മാത്രമേ PF ക്രഡിറ്റ് സ്ലിപ്പ് APFO ഓഫീസില്‍ നിന്ന് വിതരണം ചെയ്യുകയുള്ളൂ ശേഷമുള്ളത് ഓണ്‍ലൈന്‍ മുഖേന വിതരണം ചെയ്യുo. സ്പാര്‍ക്കില്‍ നിന്ന് Data ശേഖരിച്ചാണ് ഇത് തയാറാക്കുക അതു കൊണ്ട് ഓരോരുത്തരുടേയുo Account ല്‍ വന്ന തുക ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.

2016 -17 - Annual Examiantion -reg

SRG Venue Details

SRG Venue Details
No
Name of District
Class/Subject
SRG Venue
1
Thiruvanathapuram
UP   Maths
Animation Centre ,Vellayambalam
2
Kollam
UP Malayalam
Kristu Jyothis Animation Centre, Kottiyam
3
Pathanamtitta
Class IV
Dhyanakendram, kompadi
4
Alappuzha
Class I
Class II
ADC Alappuzha
Socio Economic Unit,Kattoor,Alappuzha
5
Kottayam
LP and UP Arabic
Chaithanya Pastoral Centre, Thellakom, Kottayam
6
Idukki
Urdu
Rifle Club, Muttom,Thodupuzha
7
Eranakulam
HINDI
Renewal Centre, Kaloor
8
Thrissur
Sanskrit
Shikshak Sadan, Chavakkad
9
Palakkad
Tamil
Govt.Moyan LP School, Palakkad
10
Malappuram
UP Science
Galelio Science Park Perinthalmanna . Residence @ Metro Regency , Pattambi Road Perinthalamman
11
Kozhikkode
Class III
Hotel New Nalanda, Kozhikode
12
Wayanad
LP English
DIET Wayanad,
Sulthan Bathery
UP English
13
Kannur
Art, Work Experience, Physical Education
Hotel Polaris, Parassinikadavu
14
Kasaragod
Social Science
High line plaza, Cheruvathur