എച്ച് വണ്‍, എന്‍ വണ്‍ പകര്‍ച്ചപ്പനി സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗനിര്‍ണയത്തിനും ചികിത്സ ഉറപ്പുവരുത്തുവാനും നിലവിലുളള മാര്‍ഗരേഖ (എ.ബി.സി ഗൈഡ് ലൈന്‍) പ്രകാരമുളള ചികിത്സ ലഭ്യമാക്കുവാനും ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുടെ സാഹചര്യം നിലവിലില്ലെങ്കിലും, ജലദോഷ പനി, ചുമ, തൊണ്ട വേദന, ശ്വാസംമുട്ടല്‍ മുതലായ രോഗ ലക്ഷണങ്ങള്‍ സാധാരണ സമയം കൊണ്ട് കുറയുന്നില്ലെങ്കിലോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടര്‍മാരുടെ സേവനം സ്വീകരിക്കണം. എച്ച് വണ്‍, എന്‍ വണ്‍ ചികിത്സയ്ക്കാവശ്യമായ ഒസള്‍ട്ടാമീവര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പകര്‍ച്ചപ്പനി നേരിടാന്‍ ആരോഗ്യ വകുപ്പിനു കീഴിലുളള എല്ലാ ആശുപത്രികളിലും വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കി മരുന്നുകള്‍ വേണ്ടത്ര സംഭരിച്ച് വിതരണം ചെയ്തിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്കായുളള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തി. സംശയ നിവാരണത്തിന് ആരോഗ്യവകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ദിശയില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 2552056 ടോള്‍ഫ്രീ നമ്പര്‍ 1056.