ഹജ്ജ് വളണ്ടിയർ അപേക്ഷ ക്ഷണിക്കുന്നു

ഈ വര്‍ഷത്തെ ഹജ്ജ് (2017) കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാവേളയിലും തുടര്‍ന്ന് മക്ക, മദീന, മറ്റു പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സേവനം ചെയ്യുവാന്‍ താല്പര്യവും പ്രാപ്തിയുമുള്ള സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിം പുരുഷന്‍മാരില്‍ നിന്ന് ഹജ്ജ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത ഫോറത്തില്‍ ഉചിതമാര്‍ഗേന അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.


നിബന്ധനകള്‍:-

1) നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഇംഗ്ലീഷില്‍ പൂരിപ്പിച്ച് വകുപ്പിന്റെ എന്‍.ഒ.സി., പാസ്‌പോര്‍ട്ടിന്റെയും ബന്ധപ്പെട്ട രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 07-06-2017ന് വൈകുന്നേരം 5 മണിക്ക് മുമ്പ്
എക്‌സിക്യൂട്ടീവ് ഓഫീസര്‍,
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി,
ഹജ്ജ് ഹൗസ്,
കലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ,
മലപ്പുറം-673647
എന്ന വിലാസത്തില്‍ ഉചിതമാര്‍ഗ്ഗേന സമര്‍പ്പി ക്കേണ്ടതാണ്.

2) അപേക്ഷകര്‍ 01-07-2017-ന് 25- 58 വയസ്സ് പ്രായപരിധിയിലുള്ളവരായിരിക്കണം.

3) ഹജ്ജോ ഉംറയോ നേരത്തേ നിര്‍വ്വഹിച്ചവരായിരിക്കണം. (രേഖ സമര്‍പ്പിക്കണം). ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ നല്ല അറിവ് ഉണ്ടായിരിക്കേതാണ്.

4) അറബിഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.

5) പൂര്‍ണ്ണമായ മാനസിക ശാരീരിക ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികക്ഷമത തെളിയിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രിയിൽ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

6) തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തുന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കണം. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് റദ്ദാകുന്നതാണ്.

7) സര്‍ക്കാര്‍, പൊതുമേഖല, സ്റ്റാറ്റിയൂട്ടറി ബോഡി എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
താല്‍ക്കാലിക/പാര്‍ട്ട് ടൈം/സീസണല്‍/കരാര്‍/അഡ്‌ഹോക് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള എ- ക്ലാസ്സോ, ഉയര്‍ന്ന തസ്തികയിലോ ജോലി ചെയ്യുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.

8) തെരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാരുടെ ബന്ധുക്കള്‍ ഹജ്ജിന് കൂടെ ഉണ്ടാകുവാന്‍ പാടുള്ളതല്ല.

9) വളണ്ടിയര്‍മാര്‍ക്ക് സൗദിയിലെ മുഅല്ലിമുമായി യാതൊരു ബന്ധവും ഉണ്ടാവാന്‍ പാടില്ല.

10) സാമ്പത്തികമോ അല്ലാതെയോയുള്ള യാതൊരു ആനുകൂല്യവും ഹാജിമാരില്‍ നിന്നും കൈപ്പറ്റാന്‍ പാടുള്ളതല്ല.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഇംഗ്ലീഷില്‍ പൂരിപ്പിച്ച് പാസ്‌പോര്‍ട്ടിന്റെയും, യോഗ്യതയും പരിചയവും തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം
എക്‌സി ക്യൂട്ടീവ്
ഓഫീസര്‍,
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി,
ഹജ്ജ് ഹൗസ്,
കലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ,
മലപ്പുറം-673647

എന്ന വിലാസത്തില്‍ ഉചിതമാര്‍ഗ്ഗേന 07-06-2017ന് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കേതാണ്.

നിശ്ചിത ഫോറത്തിലല്ലാത്തതും, യോഗ്യതയുടെയും മറ്റു ബന്ധപ്പെട്ട രേഖകള്‍ ഉള്ളടക്കം ചെയ്യാത്തതും, ഉചിതമാര്‍ഗ്ഗേനയല്ലാത്തതും, നിശ്ചിതസമയത്തിന് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ 'ഹജ്ജ് വളണ്ടിയർ അപേക്ഷ-2017' എന്ന് എഴുതിയിരിക്കണം.

വിശദാംശങ്ങൾക്ക്   ഇവിടെ ക്ലിക്ക് ചെയ്യുക.