ഓൺലൈൻ ക്വിസ് വിജയികൾ - സമ്മാനാർഹർ

20/12/2018 ന്  LP, UP, HS & HSS വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 100% സ്കോർ നേടിയവരിൽ  നിന്ന് നറുക്കടുപ്പിലൂടെ സമ്മാനങ്ങൾക്ക് അർഹത നേടിയവർ.  പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.


LP
SNO
NAME
CLASS
SCHOOL
DISTRICT
1
RUSHDA
3
GUPS CHEEKODE
MALAPPURAM
2
FATHIMA RIFA K
4
GMVHSS VENGARA TOWN
MALAPPURAM
3
FATHIMA SIYANA
4
GLPS VATTENAD
PALAKKAD

UP
SNO
NAME
CLASS
SCHOOL
DISTRICT
1
DIYANA C
   7
AMUPS VALLUVAMBRAM
MALAPPURAM
2
FATHIMA NAJA
   5
BEMUP SCHOOL ANJARAKANDY
KANNUR
3
FATHIMA HIBA K
   5
NNNMUPS CHETHALLUR
PALAKKAD






HS & HSS
SNO
NAME
CLASS
SCHOOL
DISTRICT
1
NUSAIBA K
STD 10
MARKAZ GIRLS HIGH SCHOOL KARANTHUR
KOZHIKKODE
2
SHIFA SHERIN K P
STD 8
C K H S MANIMOOLY
MALAPPURAM
3
FIDHA KK
STD 10
GHSS KUTTIADY
KOZHIKKODE


















ഓൺലൈൻ ക്വിസ് മത്സരത്തിൽ 100% സ്കോർ നേടിയവർ



അന്താരാഷ്ട്ര അറബിക് ദിനം- LP, UP, HS & HSS വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം

      അന്താരാഷ്ട്ര അറബിക് ദിനാചരണത്തോട് അനുബന്ധിച്ച് അൽ മുദരിസീൻ LP, UP, HS & HSS വിഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ  മത്സരത്തിൽ  എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. പരീക്ഷകൾക്ക് തടസ്സമില്ലാത്ത വിധത്തിൽ പരമാവധി കുട്ടികളെ ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ അധ്യാപകർ ശ്രമിക്കുക

🌷 മത്സര സമയം 20/12/2018  (വ്യാഴം)ന്    10:00 PM വരെ മാത്രം.

ഓൺലൈൻ അറബിക് ക്വിസ്സ് ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക



പ്രത്യേക ശ്രദ്ധക്ക്,

ഒരു കുട്ടിക്ക് ഒരു അവസരം മാത്രമേയുള്ളൂ.... ഒന്നിലധികം എൻട്രികൾ ഒരു കുട്ടിയുടെ പേരിൽ വന്നാൽ പ്രസ്തുത കുട്ടിയെ പരിഗണിക്കുന്നതല്ല.

മത്സരത്തിന് മുമ്പ് പരിശീലനം ആവശ്യമെങ്കിൽ താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്

ഓൺലൈൻ അറബിക് ക്വിസ്സ് പരിശീലന(മോഡൽ) ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് 
 AUPS Ezhuvanthala North, Nellaya യിലെ കുട്ടികളായ അഭിരാമി, ഫിദ ഫാത്തിമ, ഷിഫ്ന ഷെറിൻ, മുഹമ്മദ് അജ്മൽ, ഹസീന,ഹുദ തസ്നി,മിൻഹ എന്നിവർ സ്കൂൾ റേഡിയോയിൽ  അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി
കേൾക്കാൻ താഴെ ക്ലിക്ക് ചെയ്യുക 




അറബി ഭാഷയുടെ പ്രസക്തിയേറുന്നു

          കേരളത്തില്‍ വ്യവസ്ഥാപിത രീതിയിലുള്ള അറബി ഭാഷാ പഠന പരിപാടിക്ക് ഏകദേശം ഒരു നൂറ്റാണ്ട് തികയുകയാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിനും സാംസ്‌കാരിക പൈതൃകങ്ങള്‍ ഉള്‍കൊള്ളുന്നതിനും വേണ്ടിയായിരുന്നു മുഖ്യമായും കേരളത്തില്‍ അറബി ഭാഷാ പഠനപരിപാടികള്‍ തുടങ്ങിയതെങ്കിലും തൊഴില്‍പരമായും സാമൂഹികമായും വലിയ മാറ്റത്തിന്  തന്നെ അത് വഴിയൊരുക്കിയെന്നത് പില്‍കാല ചരിത്രം. പലപ്പോഴും അറബി കോളെജുകളും പള്ളി ദര്‍സുകളുമൊക്കെ കഷ്ടപ്പെട്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. ക്രമേണ ഔദ്യോഗിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് തലങ്ങളിലും സര്‍വകലാശാലകളിലുമൊക്കെ അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ വിപുലമായി. ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുറന്നുകിട്ടിയത്  ഭാഷാ പഠനം മറ്റൊരുതലത്തിലും പ്രാധാന്യമുള്ളതാക്കി മാറ്റി.

അറബി ഭാഷയുടെ ആഗോള സാധ്യതകള്‍ ::: ഡോ. സുല്‍ഫീക്കര്‍ അലി

                ഉപരിപഠനാര്‍ത്ഥം കുറച്ചുകാലം പോണ്ടിച്ചേരി സംസ്ഥാനത്ത്‌ താമസിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ഭാഷ തമിഴാണ്‌. എന്നാല്‍ മിക്ക വിദ്യാര്‍ത്ഥികളും തമിഴ്‌ ഭാഷയോടൊപ്പം ഫ്രഞ്ച്‌ ഭാഷയും പഠിക്കുന്നത്‌ ഒരു പുതിയ അറിവായിരുന്നു. അപ്പോഴാണറിഞ്ഞത്‌, മിക്ക വിദ്യാര്‍ത്ഥികളുടെയും ലക്ഷ്യം ഫ്രാന്‍സിലേക്ക്‌ കുടിയേറ്റം നടത്തലാണ്‌. പോണ്ടിച്ചേരി മുമ്പ്‌, ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു. ഇപ്പോഴും അവിടെയുള്ള ജനങ്ങളോട്‌ ഒരുതരം അടിമ-ഉടമ ബന്ധം ഫ്രഞ്ച്‌ ഗവണ്‍മെന്റ്‌ കാത്തുസൂക്ഷിക്കുന്നുണ്ട്‌. അതിനാല്‍ ഫ്രഞ്ച്‌ പഠിച്ച്‌ കടല്‍കടക്കുക പലരുടെയും ലക്ഷ്യമാണ്‌. മുസ്‌ലിംകളടക്കമുള്ള പലരും, പ്രയാസകരമായ ഫ്രഞ്ച്‌ ഭാഷ പഠിച്ചുവരുന്നുണ്ട്‌.

അറബി ഭാഷാ പഠനത്തിന്റെ വളര്‍ച്ച::: കരുവള്ളി മുഹമ്മദ് മൗലവി

                    നമ്മുടെ സ്‌കൂളുകളിലെ അറബി ഭാഷാ പഠനം സാവകാശത്തിലാണ് വളര്‍ന്നുവന്നത്. തുടക്കത്തില്‍ വളരെ ദുര്‍ബലമായിരുന്നു അറബി അധ്യാപന സൗകര്യങ്ങള്‍. ഗവണ്‍മെന്റിന് കൃത്യമായി അറബി അധ്യാപകരെ നിയമിക്കുന്നതിനുള്ള സംവിധാനമോ കേന്ദ്രീകൃത സിലബസോ പാഠപുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. പത്താം ക്ലാസില്‍ മാത്രമാണ് ഒരു പൊതു ടെക്സ്റ്റ് ബുക് ഉണ്ടായിരുന്നത്. മറ്റു ക്ലാസുകളില്‍ ഓരോ സ്‌കൂളിലും അവരവരുടെ സൗകര്യത്തിനുള്ള പുസ്തകങ്ങളാണ് പഠിപ്പിച്ചിരുന്നത്. ഇത് മലബാര്‍ ജില്ലയിലെ അവസ്ഥയായിരുന്നു, തിരുവിതാംകൂറില്‍ കുറേക്കൂടി മെച്ചമായിരുന്നു സ്ഥിതി.

ഡിസമ്പര്‍18അന്താരാഷ്ട്ര അറബിഭാഷാ ദിനം *മലയാളികള്‍ക്ക് അവസരങ്ങളൊരുക്കി അറബി ഭാഷ*

അബ്ദുൽ ലത്തീഫ് .വി GVHSS കൽപകഞ്ചേരി 

                 ലോകത്തിന്റെ സാമ്പത്തിക സാംസ്ക്കാരിക സാങ്കേതിക വൈജ്ഞാനിക തൊഴില്‍
മേഖലകളില്‍ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ അറബി ഭാഷയുടെ തൊഴില്‍ സാധ്യതകളും പഠനവും പുതിയ കാലത്ത്  ഒട്ടേറേ പ്രാധാന്യം അര്‍ഹി‌ക്കുന്നുണ്ട്‍ ‍  2010 മുതലാണ് ഡിസംമ്പര്‍ 18 ഐക്യരാഷ്ട്ര  സഭ  അറബി  ഭാഷാദിനമായി ആചരിക്കാന്‍    തുടങ്ങിയത്. ഇരുപത്തഞ്ച്  രാജ്യങ്ങളില്‍ ഔദ്യോഗിക  ഭാഷായായും 50കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി  ഭാഷയില്‍ വിനിമയംനടത്തുന്നുണ്ട്  അറബ്  രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണ ക്കിനാളുകള്‍   വേറെയും  അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട് . വിശുദ്ധ ഖുര്‍ആന്റെ  ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചതെങ്കില്‍ ഇന്ന്     വിദ്യഭ്യാസ സാംസ്ക്കാരിക വാണിജ്യമേഖലയിലും ടൂറിസംരംഗത്തുമുള്ലള  അനന്തമായതൊഴില്‍ ,സാധ്യതകളാണ് ലോകമെമ്പാടും  അറബി ഭാഷയെ  ശ്രദ്ധേയമാക്കികൊണ്ടിരിക്കുന്നത് .  കേരളത്തില്‍ മാത്രം 50 ലക്ഷം ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്.

ഓൺലൈൻ അറബിക് ക്വിസ്സ് പരിശീലന ചോദ്യാവലി

✅ഡിസം 18  അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച്  20/12/2018 ന്  അൽമുദരിസീൻ  LP, UP, HS, HSS വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന ചോദ്യാവലിയാണിത്.
 ✅ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ രീതിയും പങ്കെടുക്കേണ്ട രൂപവും പരിശീലിക്കുക മാത്രമാണിതിന്റെ ലക്ഷ്യം.
 ✅ നമ്മുടെ സ്കൂൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി മാത്രം ഈ ലിങ്ക് ഷയർ ചെയ്ത് കൊടുക്കാവുന്നതാണ്. ഇതിൻറെ റിസൾട്ട് പ്രസിദ്ധീകരിക്കുന്നതല്ല.

https://docs.google.com/forms/d/1v8RHOhjH3oTAQhni7WK26NN0hyGMEWmfXhlXoP0BAp0/edit

അറബിക് ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍ ::: അബ്ദുല്‍മജീദ്. ടി. കൊടക്കാട്

  DEC. 18 INTERNATIONAL ARABIC DAY- 

(ഡിസംബർ 18 അന്തരാഷ്ട്ര അറബി ഭാഷാദിനം)


അറബിക് ഭാഷ അന്തര്‍ദേശീയമാവുമ്പോള്‍

ലോകത്ത് 28 രാജ്യങ്ങളിലായി 422 മില്യണ്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറിബിക്. 162 മില്യണില്‍ അധികം വരുന്ന മുസ്ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അറബി ഭാഷയാണ് ഉപയോഗിക്കുന്നത്. മുസ്ലിംകളല്ലാത്ത അനേകം പേര്‍ അറബിക് മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്.

അന്താരാഷ്ട്ര അറബിക് ദിനം- പോസ്റ്റർ രചനാ മത്സരം വിജയികൾ

അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ  പോസ്റ്റർ രചനാ മത്സരത്തിൽ 248  മത്സരാർത്ഥികൾ പങ്കെടുത്തു.  മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ

ഒന്നാം സ്ഥാനം : അനീസ് തൂത, പെരിന്തൽമണ്ണ
രണ്ടാം സ്ഥാനം : മുഹമ്മദ് ഫായിസ് എം.കെ, മലപ്പുറം
മൂന്നാം സ്ഥാനം: നദീർ 

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു

അന്താരാഷ്ട്ര അറബിക്ഡേ ഡിസംബര്‍ 18 പോസ്റ്റര്‍ മാതൃക


അന്താരാഷ്ട്ര അറബിക്ഡേ ഡിസംബര്‍ 18
പോസ്റ്റര്‍ മാതൃക ഒന്ന്
പോസ്റ്റര്‍ മാതൃക രണ്ട്

അന്താരാഷ്ട്ര അറബിക് ദിനം - ഓൺലൈൻ ക്വിസ് മത്സരം. 100% മാർക്ക് നേടിയവർ



       അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച്  തിരുവനന്തപുരം അധ്യാപക ഭവനിൽ വെച്ച് നടത്തുന്ന അന്താരാഷ്ട്ര അറബിക് സെമിനാർ സംഘാടന സമിതിയുടേയും അൽ മുദരിസീൻ ഐ.ടി വിംഗിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 7603 ഭാഷാ സ്നേഹികൾ പങ്കെടുത്തു.   മുഴുവൻ പങ്കാളികൾക്കും, സഹകരിച്ചവർക്കും അൽമുദരിസീനിന്റെ

മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുന്നതി സ്‌കോളര്‍ഷിപ്പ്

മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുന്നതി സ്‌കോളര്‍ഷിപ്പ് -സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 2018-19 വര്‍ഷത്തിലെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും

SCHEME OF WORK (LP-UP-HS-HSS)