വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു



വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ : പരീക്ഷ നടത്താന്‍ സോപാധികാനുമതി

സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് അക്കാദമിക വര്‍ഷത്തേക്ക് മാത്രം ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നുതന്നെ പരീക്ഷയെഴുതാനും ടി.സി നല്‍കാനും വ്യവസ്ഥകള്‍ക്കുവിധേയമായി അനുവാദം നല്‍കി ഉത്തരവായി. ഇപ്രകാരം അനുവാദം നല്‍കുന്നതുകൊണ്ട് സ്‌കൂളിന്റെ അംഗീകാരത്തിന്റെ
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. 2012 ജൂണ്‍ മാസത്തില്‍ ആരംഭിച്ച തെറ്റുതിരുത്തല്‍ അദാലത്ത് വഴി സംസ്ഥാനത്തൊട്ടാകെ 32442 പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ

SSLC 2014 - Hall Ticket


SSLC 2014 - Hall Ticket
(To avoid server jaming Hall Ticket download facility is limited to 6 PM to 8 AM everyday (upto 18/02/2014).)

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14

ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസാന തീയതി 18.02.2014 -ലേയ്ക്ക് നീട്ടി. തീയ്യതി ഇനി യാതൊരു കാരണവശാലും നീട്ടുന്നതല്ല എന്ന് ഒ.ബി.സി. സ്കോളര്‍ഷിപ്പ് ഡയറക്ടര്‍ അറിയിച്ചു.
http://scholarship.itschool.gov.in/prematric_obc2013-14/

Group Insurance Scheme - Modified Table of Benefits to the Group Insurance Scheme

Revival Period of lapsed policies under SLI/GIS - Cancellation of Government Orde

UID അവസാന ദിവസം ഫെബ്രുവരി 25

സ്കുളുകളില്‍ ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ 2014പെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍ ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ്,
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ഇവിടെ ഉള്‍പ്പെടുത്തേണ്ടാതാണ്
 ഉത്തരവിനായി ഇവിടെ ക്ലി ക്ക്  ചെയ്യൂ

INCOME TAX CALCULATOR മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കംടാക്സ് കാല്‍കുലേറ്റര്‍


മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കംടാക്സ് കാല്‍കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഒന്നാം ലിങ്കിലും

അരിയര്‍ റിലീഫ് കാല്‍കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന രണ്ടാം ലിങ്കിലും ക്ലിക്ക് ചെയ്യുക

LINK  (1) TO DOWNLOAD  INCOME TAX CALCULATOR, CLICK BELOW


LINK  (2) TO DOWNLOAD RELIEF CALCULATOR (FORM 10E CREATOR), CLICK BELOW
https://sites.google.com/site/2012tax/1/RELIEF%20CALCULATOR-%20BABU-MALAYALAM-2014.zip?attredirects=0&d=1

OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്



2013-14 വര്‍ഷത്തെ OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 7.2.14നു മുമ്പായി സ്കൂളില്‍ ലഭിക്കേണ്ടാതാണ്....
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
(സ്കൂള്‍ കോഡ് യൂസര്‍ നെയിമായും പാസ്സ് വേര്‍ഡ് ആയും ആദ്യം ലോഗിന്‍ ചെയ്യുക)
അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

Inter District Transfer

Installing Bio-Gas Plants in schools

ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ഒരു ട്രിക്ക്

ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ഒരു ട്രിക്ക്

പുതിയ ലാപ്ടോപ്പ് വാങ്ങിയിട്ടുള്ള പലര്‍ക്കും അതായത് ലെനോവോ,ഡെല്‍,സോണി അങ്ങിനെ ഒട്ടുമിക്ക ലാ​പ് ടോപ്പ് വാങ്ങിയിട്ടുള്ളവര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രശ്നത്തിനു വളരെ എളുപ്പമുള്ള ഒരു പ്രതിവിധിയാണു ഞാന്‍ പറഞ്ഞ് തരാന്‍ പോകുന്നത്,
എന്താണു പുതിയ ലാപ്ടോപ്പ് വാങ്ങിയിട്ടുള്ളവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ള പ്രശ്നം എന്ന്‍ ആദ്യം പറയാം,മൈ കമ്പ്യൂട്ടര്‍ ഓപ്പണാക്കി നോക്കിയാല്‍ സാധാരണ കമ്പ്യൂട്ടറുകളില്‍ സി ഡി ഡ്രൈവ് ,ഫ്ലോപ്പി ഡ്രൈവ് , സി ഡ്രൈവ് എന്നിങ്ങനെ കൂടാതെ ഡി ഡ്രൈവ്,ഇ ഡ്രൈവ് എന്നിങ്ങനെ പാര്‍ട്ടീഷനുകള്‍ കാണാം,എന്നാല്‍ ലാപ്ടോപ്പ് വാങ്ങുംബോള്‍ ആകെ ഒരൊറ്റ പാര്‍ട്ടീഷന്‍ മാത്രമേ കാണു,അതായത് വിന്‍ഡോസ് ( ഓ എസ് ) ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പാര്‍ട്ടീഷന്‍ മാത്രം,നമ്മള്‍ക്കാണെങ്കില്‍ നമ്മുടെ വേണ്ടപ്പെട്ട ഫയലുകള്‍ പല ഡ്രൈവുകളില്‍ പല ഭാഗങ്ങളിലായ് ഏവ് ചെയ്യുന്ന ശീലവുമായിരിക്കും,അതാണു സുരക്ഷിതവും,കാരണം വൈറസ് മൂലമോ ഫയല്‍ മിസ്സിങ്ങ് മൂലമോ ഫോര്‍മാറ്റ് ചെയ്യേണ്ടിവരികയാണെങ്കില്‍ സി ഡ്രൈവ് മാത്രമേ സാധാരണയായി ഫോര്‍മാറ്റ് ചെയ്യാറുള്ളു,അപ്പോള്‍ മറ്റു ഡ്രൈവുകളിലെ ഡാറ്റ സുരക്ഷിതവുമായിരിക്കും,അതിനാല്‍ ലാപ് ടോപ്പില്‍ മറ്റു ഡ്രൈവുകള്‍ ശൃഷ്ടിക്കുന്നത് നമ്മള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും,എന്നാല്‍ ഒട്ടുമിക്കവര്‍ക്കും നിലവിലുള്ള പാര്‍ട്ടീഷന്‍ ഒന്നു കൂടി പാര്‍ട്ടീഷന്‍ ആക്കുന്നത് എങ്ങിനെയെന്നു അറിയില്ല,ഫയലുകള്‍ നഷ്ടപ്പെടാതെ തികച്ചും ലളിതമായി പാര്‍ട്ടീഷന്‍ ഉണ്ടാക്കാന്‍ വിന്‍ഡോസ് തന്നെ നല്‍കുന്ന സംവിധാനമായ ഷ്രിങ്ക് വോളിയം എന്നത് ഞാന്‍ പരിചയപ്പെടുത്താം
പാര്‍ട്ടീഷന്‍ ചെയ്ത ഒരു കമ്പ്യൂട്ടറിന്റെ ഡ്രൈവുകള്‍ നോക്കു

ഇതു പാര്‍ട്ടീഷന്‍ ചെയ്യാത്ത കമ്പ്യൂട്ടറിന്റെ ഡ്രൈവുകള്‍


ഇതുപോലെ നിങ്ങളുടെ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ ഒരൊറ്റ ഡ്രൈവ് മാത്രമേ കാണുന്നുള്ളു എങ്കില്‍ അതിലെ ഉപയോഗിക്കാത്ത സ്പേസ് മറ്റൊരു ഡ്രൈവ് (അല്ലെങ്കില്‍ ഒന്നിലധികം ഡ്രൈവുകള്‍) ആക്കി മാറ്റാന്‍ ആണു ഷ്രിങ്ക് വോളിയം എന്ന സംവിധാനം ഉപയോഗിക്കുന്നത്,അതെങ്ങിനെ എന്ന്‍ നോക്കാം

ആദ്യമായ് ചെയ്യേണ്ടത് ഡെസ്ക്ടോപ്പില്‍ മൈ കമ്പ്യൂട്ടറിന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു മാനേജ് എന്നതു തിരഞ്ഞെടുക്കുക

തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ നിന്നും ഡിസ്ക് മാനേജ്മെന്റ് സെലക്റ്റ് ചെയ്യുക

തുടര്‍ന്ന്‍ നമുക്ക് സ്പേസ് എടുക്കേണ്ട വലിയ സൈസ് ഉള്ള ഡിസ്കിന്റെ ( അല്ലെങ്കില്‍ ഓ എസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡ്രൈവ് - സി) മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക,അതില്‍ നിന്നും ഷ്രിങ്ക് വോളിയം സെലക്റ്റ് ചെയ്യുക

എത്ര മാത്രം സ്പേസ് ഫ്രീ ഉണ്ട്ന്ന്‍ കണക്കുകൂട്ടി കിട്ടുന്നതിനായി സ്വല്‍പ സമയം കാത്തിരിക്കുക

തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ നെക്സ്റ്റ് കൊടുക്കുക

തുടര്‍ന്ന്‍ വരുന്ന ബോക്സില്‍ എത്ര മാത്രം സ്പേസ് ഫ്രീ ഉണ്ടെന്ന്‍ കാണിക്കും,അതില്‍ നിന്നും എത്ര മാത്രം എടുത്താണു ഡ്രൈവ് ഉണ്ടാക്കേണ്ടതെന്നും ചോദിക്കും

100 ജിബി ഡ്രൈവ് ഉണ്ടാക്കാന്‍ ഒരു ലക്ഷം എന്ന്‍ ടൈപ്പ് ചെയ്തു ഷ്രിങ്ക് ബട്ടന്‍ അമര്‍ത്തുക

തുടര്‍ന്ന്‍ ഷ്രിങ്ക് ചെയ്തു കിട്ടിയ സ്പേസ് കാണിക്കും,അതില്‍ നെക്സ്റ്റ് അമര്‍ത്തുക

തുടര്‍ന്ന്‍ ഷ്രിങ്ക് ചെയ്തു ഡ്രൈവ് ആക്കുന്ന ഭാഗത്തിനു ഒരു ഡ്രൈവ് നെയിമും ലെറ്ററും ( സി,ഡി ,ഇ,എഫ്, മുതലായവ) നല്‍കേണ്ടതുണ്ട്,അതിനായി കാണുന്ന വിന്‍ഡോയില്‍ ഡ്രൈവ് ലെറ്റര്‍ സെലക്റ്റ് ചെയ്യുക

അടുത്തതായി വരുന്ന വിന്‍ഡോയില്‍ ഫോര്‍മാറ്റ് എന്നത് സെലക്റ്റ് ചെയ്തു NTFS ആണെന്നു ഉറപ്പു വരുത്തി വോളിയം ലേബല്‍ എന്നതില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പേരും നല്‍കുക,എന്നിട്ട് നെക്സ്റ്റ് ബട്ടന്‍ അമര്‍ത്തുക
ഇത്രയുമായാല്‍ ഡ്രൈവ് ക്രിയേറ്റായി കഴിഞ്ഞിരിക്കും

മൈ കമ്പ്യൂട്ടര്‍ ഓപ്പണാക്കി നോക്കിയാല്‍ പുതിയ ഡ്രൈവ് കാണാന്‍ ആകും

SSLC model പരീക്ഷാ ടൈം ടേബിള്‍

SSLC model പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യൂ