എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താന്‍ ഓണ്‍ലൈന്‍ സംവിധാനം രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. 2012 ജൂണ്‍ മാസത്തില്‍ ആരംഭിച്ച തെറ്റുതിരുത്തല്‍ അദാലത്ത് വഴി സംസ്ഥാനത്തൊട്ടാകെ 32442 പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുതിരുത്തല്‍ അദാലത്ത് എസ്.എം.വി. സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ എം.ഡി. മുരളി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.