ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ഒരു ട്രിക്ക്

ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി ഒരു ട്രിക്ക്

പുതിയ ലാപ്ടോപ്പ് വാങ്ങിയിട്ടുള്ള പലര്‍ക്കും അതായത് ലെനോവോ,ഡെല്‍,സോണി അങ്ങിനെ ഒട്ടുമിക്ക ലാ​പ് ടോപ്പ് വാങ്ങിയിട്ടുള്ളവര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രശ്നത്തിനു വളരെ എളുപ്പമുള്ള ഒരു പ്രതിവിധിയാണു ഞാന്‍ പറഞ്ഞ് തരാന്‍ പോകുന്നത്,
എന്താണു പുതിയ ലാപ്ടോപ്പ് വാങ്ങിയിട്ടുള്ളവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ള പ്രശ്നം എന്ന്‍ ആദ്യം പറയാം,മൈ കമ്പ്യൂട്ടര്‍ ഓപ്പണാക്കി നോക്കിയാല്‍ സാധാരണ കമ്പ്യൂട്ടറുകളില്‍ സി ഡി ഡ്രൈവ് ,ഫ്ലോപ്പി ഡ്രൈവ് , സി ഡ്രൈവ് എന്നിങ്ങനെ കൂടാതെ ഡി ഡ്രൈവ്,ഇ ഡ്രൈവ് എന്നിങ്ങനെ പാര്‍ട്ടീഷനുകള്‍ കാണാം,എന്നാല്‍ ലാപ്ടോപ്പ് വാങ്ങുംബോള്‍ ആകെ ഒരൊറ്റ പാര്‍ട്ടീഷന്‍ മാത്രമേ കാണു,അതായത് വിന്‍ഡോസ് ( ഓ എസ് ) ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പാര്‍ട്ടീഷന്‍ മാത്രം,നമ്മള്‍ക്കാണെങ്കില്‍ നമ്മുടെ വേണ്ടപ്പെട്ട ഫയലുകള്‍ പല ഡ്രൈവുകളില്‍ പല ഭാഗങ്ങളിലായ് ഏവ് ചെയ്യുന്ന ശീലവുമായിരിക്കും,അതാണു സുരക്ഷിതവും,കാരണം വൈറസ് മൂലമോ ഫയല്‍ മിസ്സിങ്ങ് മൂലമോ ഫോര്‍മാറ്റ് ചെയ്യേണ്ടിവരികയാണെങ്കില്‍ സി ഡ്രൈവ് മാത്രമേ സാധാരണയായി ഫോര്‍മാറ്റ് ചെയ്യാറുള്ളു,അപ്പോള്‍ മറ്റു ഡ്രൈവുകളിലെ ഡാറ്റ സുരക്ഷിതവുമായിരിക്കും,അതിനാല്‍ ലാപ് ടോപ്പില്‍ മറ്റു ഡ്രൈവുകള്‍ ശൃഷ്ടിക്കുന്നത് നമ്മള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും,എന്നാല്‍ ഒട്ടുമിക്കവര്‍ക്കും നിലവിലുള്ള പാര്‍ട്ടീഷന്‍ ഒന്നു കൂടി പാര്‍ട്ടീഷന്‍ ആക്കുന്നത് എങ്ങിനെയെന്നു അറിയില്ല,ഫയലുകള്‍ നഷ്ടപ്പെടാതെ തികച്ചും ലളിതമായി പാര്‍ട്ടീഷന്‍ ഉണ്ടാക്കാന്‍ വിന്‍ഡോസ് തന്നെ നല്‍കുന്ന സംവിധാനമായ ഷ്രിങ്ക് വോളിയം എന്നത് ഞാന്‍ പരിചയപ്പെടുത്താം
പാര്‍ട്ടീഷന്‍ ചെയ്ത ഒരു കമ്പ്യൂട്ടറിന്റെ ഡ്രൈവുകള്‍ നോക്കു

ഇതു പാര്‍ട്ടീഷന്‍ ചെയ്യാത്ത കമ്പ്യൂട്ടറിന്റെ ഡ്രൈവുകള്‍


ഇതുപോലെ നിങ്ങളുടെ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ ഒരൊറ്റ ഡ്രൈവ് മാത്രമേ കാണുന്നുള്ളു എങ്കില്‍ അതിലെ ഉപയോഗിക്കാത്ത സ്പേസ് മറ്റൊരു ഡ്രൈവ് (അല്ലെങ്കില്‍ ഒന്നിലധികം ഡ്രൈവുകള്‍) ആക്കി മാറ്റാന്‍ ആണു ഷ്രിങ്ക് വോളിയം എന്ന സംവിധാനം ഉപയോഗിക്കുന്നത്,അതെങ്ങിനെ എന്ന്‍ നോക്കാം

ആദ്യമായ് ചെയ്യേണ്ടത് ഡെസ്ക്ടോപ്പില്‍ മൈ കമ്പ്യൂട്ടറിന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു മാനേജ് എന്നതു തിരഞ്ഞെടുക്കുക

തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ നിന്നും ഡിസ്ക് മാനേജ്മെന്റ് സെലക്റ്റ് ചെയ്യുക

തുടര്‍ന്ന്‍ നമുക്ക് സ്പേസ് എടുക്കേണ്ട വലിയ സൈസ് ഉള്ള ഡിസ്കിന്റെ ( അല്ലെങ്കില്‍ ഓ എസ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡ്രൈവ് - സി) മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക,അതില്‍ നിന്നും ഷ്രിങ്ക് വോളിയം സെലക്റ്റ് ചെയ്യുക

എത്ര മാത്രം സ്പേസ് ഫ്രീ ഉണ്ട്ന്ന്‍ കണക്കുകൂട്ടി കിട്ടുന്നതിനായി സ്വല്‍പ സമയം കാത്തിരിക്കുക

തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ നെക്സ്റ്റ് കൊടുക്കുക

തുടര്‍ന്ന്‍ വരുന്ന ബോക്സില്‍ എത്ര മാത്രം സ്പേസ് ഫ്രീ ഉണ്ടെന്ന്‍ കാണിക്കും,അതില്‍ നിന്നും എത്ര മാത്രം എടുത്താണു ഡ്രൈവ് ഉണ്ടാക്കേണ്ടതെന്നും ചോദിക്കും

100 ജിബി ഡ്രൈവ് ഉണ്ടാക്കാന്‍ ഒരു ലക്ഷം എന്ന്‍ ടൈപ്പ് ചെയ്തു ഷ്രിങ്ക് ബട്ടന്‍ അമര്‍ത്തുക

തുടര്‍ന്ന്‍ ഷ്രിങ്ക് ചെയ്തു കിട്ടിയ സ്പേസ് കാണിക്കും,അതില്‍ നെക്സ്റ്റ് അമര്‍ത്തുക

തുടര്‍ന്ന്‍ ഷ്രിങ്ക് ചെയ്തു ഡ്രൈവ് ആക്കുന്ന ഭാഗത്തിനു ഒരു ഡ്രൈവ് നെയിമും ലെറ്ററും ( സി,ഡി ,ഇ,എഫ്, മുതലായവ) നല്‍കേണ്ടതുണ്ട്,അതിനായി കാണുന്ന വിന്‍ഡോയില്‍ ഡ്രൈവ് ലെറ്റര്‍ സെലക്റ്റ് ചെയ്യുക

അടുത്തതായി വരുന്ന വിന്‍ഡോയില്‍ ഫോര്‍മാറ്റ് എന്നത് സെലക്റ്റ് ചെയ്തു NTFS ആണെന്നു ഉറപ്പു വരുത്തി വോളിയം ലേബല്‍ എന്നതില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പേരും നല്‍കുക,എന്നിട്ട് നെക്സ്റ്റ് ബട്ടന്‍ അമര്‍ത്തുക
ഇത്രയുമായാല്‍ ഡ്രൈവ് ക്രിയേറ്റായി കഴിഞ്ഞിരിക്കും

മൈ കമ്പ്യൂട്ടര്‍ ഓപ്പണാക്കി നോക്കിയാല്‍ പുതിയ ഡ്രൈവ് കാണാന്‍ ആകും