TEACHER TEXT Chapter 1 & 2


STD
CHAPTER 1
CHAPTER 2
1

3
5
Kannada AT
Health and Physical Education
Sanskrit General
Sanskrit Oriental
7
Kannada AT
 Urdu
 Sanskrit General
 Sanskrit Oriental


OLD handbooks

For other
TEXT BOOKS
Click Here

For other
HANDBOOKS
Click Here


Dearness Allowance/Relief Revised


 
Government have revised the Dearness  Allowance to State Government Employees and Dearness Relief to State Pensioners/Family Pensioners with effect from January 2014.For details view PLEASE CLICK HERE

സ്കോളര്‍ഷിപ്പ്‌ തുക വിതരണത്തിനായി തയ്യാറായി.

സംസ്ഥാനത്തെ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്‌സി വിഭാഗങ്ങളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ 2013-14 ലെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് തുക വിതരണത്തിനായി തയ്യാറായി. ഓരോ സ്‌കൂളിനുമുളള സ്‌കോളര്‍ഷിപ്പ് തുക അതത് സ്‌കൂളധികാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും, അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പട്ടികwww.scholarship.itschool.gov.inല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ബന്ധപ്പെട്ട സ്‌കൂളധികാരിയില്‍ നിന്നും തുക കൈപ്പറ്റേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.


കേന്ദ്ര സര്‍വീസിലെ 112 തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍വീസിലെ 112 തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 12. തസ്തികകളുടെ വിശദവിവരങ്ങള്‍ ചുവടെ;

1. ഡെപ്യൂട്ടി കമീഷണര്‍, അഗ്രികള്‍ച്ചര്‍ ആന്‍ഡ് കോഓപറേഷന്‍ -അഗ്രികള്‍ച്ചര്‍/ അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി/ സോയില്‍ സയന്‍സ്/ പ്ളാന്‍റ് പത്തോളജി/ കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബയോകെമിസ്ട്രി/ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ബിരുദവും 10 വര്‍ഷം പരിചയവും. ഒരൊഴിവ്. പ്രായപരിധി 50.

2.ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട് ആന്‍ഡ് സ്പൈസസ് ഡെവലപ്മെന്‍റ് -ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറില്‍ മാസ്റ്റേഴ്സ് ബിരുദവും അഞ്ചു വര്‍ഷ പരിചയവും. ഒരൊഴിവ്. 40 വയസ്സ്.

3. ഡെപ്യൂട്ടി ഡയറക്ടര്‍ (ഡെവലപ്മെന്‍റ്), ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആന്‍ഡ് ഡെവലപ്മെന്‍റ് -ഹോര്‍ട്ടികള്‍ച്ചര്‍/ അഗ്രികള്‍ച്ചറില്‍ മാസ്റ്റേഴ്സ് ബിരുദവും അഞ്ചു വര്‍ഷ പരിചയവും. ഒരൊഴിവ്. 40 വയസ്സ്.

4. അസിസ്റ്റന്‍റ് ഡയറക്ടര്‍(അഗ്രികള്‍ച്ചര്‍), മഹലനോബിസ് നാഷനല്‍ ക്രോപ് ഫോര്‍കാസ്റ്റിങ് സെന്‍റര്‍ - അഗ്രോണമി/ ക്രോപ് ഫിസിയോളജി/ അഗ്രികള്‍ച്ചറല്‍ ഫിസിക്സ്/ അഗ്രികള്‍ച്ചറല്‍ മെറ്റീരിയോളജിയില്‍ എം.എസ്സി. മൂന്നൊഴിവ്. 35 വയസ്സ്.

5. അസിസ്റ്റന്‍റ് ഡയറക്ടര്‍ (റിമോട്ട് സെന്‍സിങ്), മഹലനോബിസ് നാഷനല്‍ ക്രോപ് ഫോര്‍കാസ്റ്റിങ് സെന്‍റര്‍ -ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ടെക് അല്ളെങ്കില്‍ ഫിസിക്സ്/ മാത്തമാറ്റിക്സ്/ജ്യോഗ്രഫി/ അഗ്രികള്‍ച്ചറില്‍ ബി.എസ്സിയും റിമോട്ട് സെന്‍സിങ്/ ജിയോമാറ്റിക്സ്/ ജിയോ ഇന്‍ഫര്‍മാറ്റിക്സില്‍ എം.ടെക്കും. ഒരൊഴിവ്. 35 വയസ്സ്.

6. ഇക്കണോമിക് ഓഫിസര്‍, ഇക്കണോമിക് അഡൈ്വസര്‍ ഓഫിസ് (ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍സ്) -ഇക്കണോമിക്സ്/കോമേഴ്സില്‍ മാസ്റ്റര്‍ ബിരുദവും രണ്ടു വര്‍ഷ പരിചയവും. ഒരൊഴിവ്. 30 വയസ്സ്.

7. ഡെപ്യൂട്ടി ഡയറക്ടര്‍, റെഗുലേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) -നിയമബിരുദവും സിവില്‍ ഏവിയേഷന്‍ രംഗത്ത് എട്ടു വര്‍ഷം പരിചയവും. ഒരൊഴിവ്. 50 വയസ്സ്.

8. അസിസ്റ്റന്‍റ് ഡയറക്ടര്‍ (ഓപറേഷന്‍സ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) -എയറോനോട്ടിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ളെങ്കില്‍
ഇലക്ട്രോണിക്സ്/ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദം. മൂന്നു വര്‍ഷം പരിചയം വേണം. 44 ഒഴിവ്. 40 വയസ്സ്.

9. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്), നാഷനല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് -ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മൂന്നുവര്‍ഷം പരിചയവും. ഒരൊഴിവ്. 40 വയസ്സ്.

10. അസി. കമാന്‍ഡന്‍റ് (ഫയര്‍), സി.ഐ.എസ്.എഫ് - സയന്‍സ് ബിരുദവും നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വീസ് കോളജില്‍നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ളോമ കോഴ്സ് അല്ളെങ്കില്‍ സി.ഐ.എസ്.എഫ് ഫയര്‍ സര്‍വീസ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിവിഷന്‍ ഓഫിസര്‍ കോഴ്സ് അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഫയര്‍ എന്‍ജിനീയേഴ്സില്‍നിന്നുള്ള ഗ്രാജ്വേഷന്‍ഷിപ്പും മൂന്നു വര്‍ഷ പരിചയവും അല്ളെങ്കില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സര്‍വീസില്‍ എന്‍ജിനീയറിങ് ബിരുദവും മൂന്നു വര്‍ഷ പരിചയവും. നാലൊഴിവ്. 40 വയസ്സ്.

11. വെല്‍ഫെയര്‍ അഡ്മിനിസ്ട്രേറ്റര്‍, ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ ഓഫിസ് -ബിരുദവും സോഷ്യല്‍ വര്‍ക്/ ലേബര്‍ വെല്‍ഫെയര്‍/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ പേഴ്സനല്‍ മാനേജ്മെന്‍റില്‍ പി.ജി ഡിപ്ളോമയും. ആറൊഴിവ്. 30 വയസ്സ്.

12. അസിസ്റ്റന്‍റ് ആര്‍ക്കിടെക്ട്, സെന്‍ട്രല്‍ പബ്ളിക് വര്‍ക്സ് ഡിപാര്‍ട്മെന്‍റ് -ആര്‍ക്കിടെക്ചറില്‍ ബിരുദം. 21 ഒഴിവ്. 30 വയസ്സ്.
13. ഫിനാന്‍സ് ഓഫിസര്‍, ഫറക്ക ബാരേജ് പ്രോജക്ട് -കോമേഴ്സ് ബിരുദവും അഞ്ചു വര്‍ഷം പരിചയവും. ഒരൊഴിവ്. 40 വയസ്സ്.
14. അസി. സര്‍ജന്‍, ഡെവലപ്മെന്‍റ് ഡിപാര്‍ട്മെന്‍റ് എന്‍.സി.ടി ഡല്‍ഹി -ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയും സ്റ്റേറ്റ്/ ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനും. 26 ഒഴിവ്. 35 വയസ്സ്.

സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് പരിധി വര്‍ദ്ധിപ്പിച്ചു



സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് പരിധി വര്‍ദ്ധിപ്പിച്ചു
കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സകള്‍ക്ക് വിധേയരാകുന്ന കെ.എസ്.ആര്‍.ബാധകമാക്കിയിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് 45 ദിവസത്തില്‍ നിന്നും ആറ് മാസമാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ലീവ് അനുവദിക്കുന്ന കാലയളവില്‍ ഈ തസ്തികയിലേയ്ക്ക് പകരം നിയമനം നടത്താന്‍ പാടില്ലെന്നും ഈ ജോലി പുന:ക്രമീകരണം വഴി ചെയ്യുമെന്നുമുള്ള വ്യവസ്ഥയ്ക്ക് വിധേയമായാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനം : അപേക്ഷാ തീയതി നീട്ടി



ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനം : അപേക്ഷാ തീയതി നീട്ടി
ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 12 -ല്‍ നിന്ന് ജൂണ്‍ 16 ലേക്ക് നീട്ടി. അച്ചടിച്ച അപേക്ഷാഫാറവും പ്രോസ്‌പെക്ടസും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ ജില്ലയിലെ സൗകര്യമുള്ള ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 25 രൂപ നല്‍കി വാങ്ങി ജൂണ്‍ 16 നകം പൂരിപ്പിച്ച് തിരികെ നല്‍കണം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 10-മുതല്‍www.hscap.kerala.gov.inല്‍ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ചെയ്യാം. കൂടുതല്‍ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും

സര്‍ക്കാര്‍ ഓഫീസിലെ ആഘോഷം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ ഓഫീസിലെ ആഘോഷം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
പ്രവര്‍ത്തി സമയങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്ക് ആഘോഷങ്ങള്‍ പലപ്പോഴും ബുദ്ധിമുട്ടാകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇത്തരം ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തേണ്ടതാണെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്. 


ആറാം പ്രവര്‍ത്തി ദിവസത്തെ കണക്ക്   എന്റര്‍ കചെയ്യാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക  
Data Collection Website & CIRCULAR
വിദ്യാഭ്യാസ കലണ്ടര്‍   2014-15 
Please Click Here for Download

Medical and Engineering Entrance Exam 2014 Results (KEAM 2014 Results)

                    The students who appeared for Kerala Engineering Agriculture Medical  Entrance Test are hereby informed that the KEAM 2014 results ( Rank list and score) will be published today (15-05-2014)
                    State Education Minister Abdu Rabb will be releasing the results at around 4 pm today at PR Chamber. The rank list will be published next month after the normalization of ranks as per the weight ages defined for the entrance test marks and scores in the board exams.                    The qualifying marks for admission into Engineering and Medical Seats would be published subsequently at the time of rank list, after which qualified candidates as per their score and rank would be asked to submit the necessary documentation.The results of MBBS and BDS will be published later. 
You may check your result, download and take print out from the link below 
 The results also published in the following web sites