സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് പരിധി വര്‍ദ്ധിപ്പിച്ചു
|
|
കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സകള്‍ക്ക് വിധേയരാകുന്ന
കെ.എസ്.ആര്‍.ബാധകമാക്കിയിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും
ജീവനക്കാരുടെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് 45 ദിവസത്തില്‍ നിന്നും ആറ്
മാസമാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
ലീവ് അനുവദിക്കുന്ന കാലയളവില്‍ ഈ തസ്തികയിലേയ്ക്ക് പകരം നിയമനം നടത്താന്‍
പാടില്ലെന്നും ഈ ജോലി പുന:ക്രമീകരണം വഴി ചെയ്യുമെന്നുമുള്ള വ്യവസ്ഥയ്ക്ക്
വിധേയമായാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
|