അറബിക് ഓൺലൈൻ ക്ലാസുകൾക്ക് അൽമുദരിസീൻ കൂട്ടായ്മ തയ്യാറെടുക്കുന്നു

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,
ജൂൺ 1 നാളെ മുതൽ വിവിധ വിഷയങ്ങൾക്ക് വിക്ടേർസ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. എന്നാൽ സങ്കേതിക കാരണങ്ങളാൽ അറബി പോലുള്ള വിഷയങ്ങൾക്ക് ആദ്യ ആഴ്ച്ചകളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഈയൊരു പ്രതിസന്ധി മറികടക്കുവാൻ അൽമുദരിസീൻ അണിയറപ്രവർത്തകർ ഓൺലൈൻ
ക്ലാസിനുള്ള ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു.

✅ പാഠഭാഗം ഓൺലൈനായി കുട്ടികൾക്ക് മനസ്സിലാക്കാനുള്ള അവസരം

✅ കവിതകൾ വിവിധ ഈണങ്ങളിൽ ആസ്വദിക്കാനുള്ള അവസരം

✅  ഓൺലൈൻ ഇന്ററാക്ടീവ് വർക്കുകൾ

✅ പരിശീല പ്രവർത്തനങ്ങൾ ഓൺലൈനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷയർ ചെയ്യാനുള്ള അവസരം

✅ ഓൺലൈൻ വർക്ക്ഷിക്കുകൾ

✅ ഓൺലൈൻ റീഡിംഗ് കാർഡുകൾ

✅ ഭാഷാ ഗൈ മുകൾ

✅  എല്ലാ ഡിവൈസുകളിലും (ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകൾ,  വിൻഡോസ്, ഉബുണ്ടു തുടങ്ങിയ കംപ്യൂട്ടറുകൾ) വഴി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാം

ഓൺ ലൈൻ ക്ലാസുകളുടെ ഉദ്ഘാടനം 01/06/2020 ന് തിങ്കൾ 11 Am ന് SCERT റിസർച്ച് ഓഫീസർ Dr.A സഫീറുദ്ധീൻ നിർവ്വഹിക്കുന്നതാണ്

അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ :-

❇️ ക്ലാസ്സുകൾ www.almudarriseen.blogspot.in എന്ന ബ്ളോഗിലൂടെയും
مدرسو اللغة العربية
എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയുമാണ് ഷയർ ചെയ്യുന്നത്.

❇️ ക്ലാസ്സുകൾ വാട്സ് ആപ്പ് ക്ലാസ് ഗ്രൂപ്പ് വഴിയാണ് നടത്തേണ്ടത്.
ആയതിനാൽ ജൂൺ 1ന് തന്നെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾകൊള്ളിച്ച് വാട്സ് ഗ്രൂപ്പ് തയ്യാറാക്കേണ്ടതാണ്.

❇️
مدرسو اللغة العربية
എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്ത അധ്യാപകർ താഴെ കാണുന്ന ലിങ്ക് വഴി അംഗമാകേണ്ടതാണ്.

(അൽ മുദരിസീന്റെ ഏതെങ്കിലും ഗ്രൂപ്പുകളിലുള്ളവർ ഈ ഗ്രൂപ്പിൽ  ദയവായി അംഗമാകരുത്.)