സ്കൂളുകളിൽ ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ

നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 1 ന് തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജൂൺ 1 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി സി.രവീന്ദ്രനാഥ്.



👨🏻‍💻ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

🖱️കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക victers.kite.kerala.gov.in/.

👨🏻‍💻മറ്റു ഓൺലൈൻ സംവിധാനകളിലൂടെ ക്ലാസുകൾ കാണാം.

🕣 ടൈം ടേബിൾ അനുസരിച്ചാകും ഓരോ ക്ലാസുകളിലും പഠനം നടക്കുക.

👩‍🎓ക്ലാസുകൾ കുട്ടികൾ വീടുകളിൽ ഇരുന്നും അധ്യാപകർ സ്കൂളുകളിൽ ഇരുന്നും ശ്രദ്ധിക്കണം.

👩‍🎓ഓരോ ക്ലാസിലെയും ഓരോ വിഷയങ്ങൾ കഴിഞ്ഞാൽ അതത് സ്കൂളുകളിലെ അധ്യാപകർ വിദ്യാർത്ഥികളുമായി ഫോൺ വഴി ബന്ധപ്പെടും.

👩‍🎓ഈ സമയത്ത് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങൾ ആരായാം.

👨‍🏫 ഇത്തരത്തിൽ സ്കൂൾ തലത്തിലും അതത് ജില്ലാ തലങ്ങളിലും മോണിറ്ററിങ് നടക്കും.

👨🏻‍💻രാവിലെ നടന്ന ക്ലാസുകൾ രാത്രിയിൽ പുന: സംപ്രേക്ഷണം ചെയ്യും.

എന്നാൽ ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ സ്വന്തം വീടുകളിൽ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ് സ്ഥാപനങ്ങളുടെയും മറ്റ് സ്പോൺസർമാരുടെയും സഹായത്തോടെ ഈ കുട്ടികൾക്ക് അവരുടെ വീടുകളിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക