സൗജന്യ ഡിടിപി പരിശീലനം

     കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ കമ്പ്യൂട്ടര്‍ ഡിടിപി പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന 45 ദിവസത്തെ
പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതി - യുവാക്കള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പിഒ കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍-670142 എന്ന  വിലാസത്തില്‍ ജൂലൈ 20നകം അപേക്ഷിക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന. കൂടിക്കാഴ്ച ജൂലൈ 30ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0460 2226573, 8129620530, 9074450879, 9961336326, 8301995433, 8547682411.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക