വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

          നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി  2018 -2019 അധ്യയന വര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും, പ്ലസ്ടു യോഗ്യതയുളളവരും, 18നും 30നും മധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം.  കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്/ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ലോവര്‍), ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് (ലോവര്‍), മലയാളം (ലോവര്‍)  വിഷയങ്ങളില്‍ പരിശീലനം നല്‍കി കെ.ജി.ടി.ഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഇന്‍ഫോ പാര്‍ക്ക് അടക്കമുളള വിവിധ സ്ഥാപനങ്ങളിലേക്കുളള ഡാറ്റാ എന്‍ട്രി ടെസ്റ്റിലും പ്രത്യേകം പരിശീലനം നല്‍കും.  പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപെന്റും, പഠനോപകരണങ്ങളും, യാത്രാ ഇളവ് ലഭിക്കുന്നതിനുളള സഹായവും നല്‍കും.  താത്പര്യമുളളവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി എറണാകുളം, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം, കൊച്ചി -682016 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  അവസാന തീയതി മെയ് 30.  വിശദവിവരങ്ങള്‍ക്ക് 0484 2312944 എന്ന ഫോണ്‍ നമ്പരിലും cgcekm.emp.lbr@kerala.gov.in ഇമെയില്‍ വഴിയോ ബന്ധപ്പെടണം.