സ്ഥലമാറ്റം: താത്കാലിക പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കണം

     പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലേക്കുള്ള 2018-19 വര്‍ഷത്തെ താത്ക്കാലിക പൊതുസ്ഥലമാറ്റ പട്ടിക പുറപ്പെടുവിച്ചു. www.transferandpostings.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആക്ഷേപമുള്ളവര്‍ അതത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖേന 16 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈനിലൂടെ അറിയിക്കണം. പി.എന്‍.എക്‌സ്.1787/18

Share this