തയ്യാറാക്കിയത് അനീസ് സാർ ഗവ.എൽ.പി..എസ് തിരുവെള്ളൂർ, തിരുവനന്തപുരം
മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്
റിന്യൂവൽ , ഫ്രഷ് അപേക്ഷകളുടെ അവസാന തീയ്യതി ആഗസ്ത് 31 വരെ നീട്ടിയിരിക്കുന്നു ..
Govt. Orders & Circular,
- സർവീസിലിരിക്കെ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ സർക്കാർ ബാധ്യതകൾ എഴുതി തള്ളുന്നത് - പുതുക്കിയ ഉത്തരവ്
- ഭാഷാധ്യാപക യോഗ്യതയായ LTTC/DLeD എന്നിവ സബന്ധിച്ച് വ്യക്തതവരുത്തിയുള്ള ഉത്തരവ്
- സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരിൽ നിന്നും 2017-18 അധ്യയന വര്‍ഷത്തേക്ക് പൊതു സ്ഥലംമാറ്റത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു. https://goo.gl/mS7BcVഅപേക്ഷ ജൂലൈ 24 മുതൽ ആഗസ്റ്റ് 5 വൈകുന്നേരം അഞ്ച് മണിവരെ സമര്‍പ്പിക്കാം.
ഇന്ന് എ.പി.ജെ. ഓര്‍മദിനം
സ്കൂളിൽ അസംബ്ലീയിൽകുട്ടികൾക്ക് കേൾപ്പിക്കാവുന്ന
ആഡിയോ ക്ലിപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
INCENTIVE TO GIRLS SCHOLARSHIP
ഈ
അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ
വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികഞ്ഞ പട്ടികജാതി
പട്ടികവര്‍ഗ്ഗ
'വിദ്യാകിരണം'-ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു.
കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള്‍ പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്.
1 മുതല്‍ 5 വരെ- സ്കോളര്‍ഷിപ്പ് നിരക്ക്- 300/- രൂപ
6 മുതല്‍ 10 വരെ- സ്കോളര്‍ഷിപ്പ് നിരക്ക്- 500/- രൂപ
+1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകള്‍-സ്കോളര്‍ഷിപ്പ് നിരക്ക്- 750/- രൂപ
ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍- സ്കോളര്‍ഷിപ്പ് നിരക്ക്- 1000/-രൂപ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
Read more please click here
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ് ലഭിക്കും.മാതാവിന്‍റെയോ, പിതാവിന്‍റെയോ വൈകല്യത്തിന്‍റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്/വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
എല്ലാ ക്ലാസുകളിലെയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.
ഒരു ക്ലാസിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളര്‍ഷിപ്പ് അനുവദിക്കുകയുള്ളൂ.
മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന രക്ഷിതാവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. സ്കോളര്‍ഷിപ്പ് തുക അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. സ്കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. പാരലല്‍ കോളേജിലും പാര്‍ടൈം കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.
ചാന്ദ്ര ദിന ക്വിസ്
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ .....
(തയ്യാറാക്കി അയച്ചു തന്നത് ഷാജെൽ കക്കോടി )
പ്രിയപ്പെട്ട അധ്യാപകരേ........
നിങ്ങൾ കാത്തിരുന്ന പക്ഷികളുടെ അറബിക് - മലയാളം - ഇംഗ്ലീഷ് ത്രിഭാഷാ ചിത്രനിഘണ്ടു ഇതാ.....
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
ടീം അൽമുദരിസീൻ
തസ്തിക നിർണ്ണയം അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകർ 2017-18 അദ്ധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു കൊണ്ട് സർക്കാർ ഉത്തരവായി. മേൽ പറഞ്ഞ രീതിയിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കുന്നതു വഴി പുനർവിന്യസിക്കപ്പെട്ട അദ്ധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോൾ ഹൈസ്കൂൾ അസിസ്റ്റന്റ്(കോർ സബ്ജക്ട്) ന്റെ കാര്യത്തിൽ നിർദ്ദിഷ്ട വിഷായനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാദ്ധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്. ഒന്നു മുതൽ 5 വരെ ക്ലാസ്സുകളിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 - ഉം, ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ 1:35 ഉം ആയി സർക്കാർ നേരത്തെ ഉത്തരവായിരുന്നു.
ചാന്ദ്ര ദിന ക്വിസ്
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ക്വിസിന് മുന്നോടിയായി എൽപി, യുപി കുട്ടികൾക്ക് വിതരണം ചെയ്യാവുന്ന നോട്ടുകൾ PDF രൂപത്തിൽ
ചാന്ദ്ര ദിന ക്വിസ് നോട്സ് (എൽ.പി)
ചാന്ദ്ര ദിന ക്വിസ് നോട്സ് (യു.പി, എച്ച്.എസ്)
തയ്യാറാക്കി അയച്ച്തന്ന അജ്ദർ കുറ്റ്യാടിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു
SCERT QUESTION POOL FOR STANDARD 8 - ALL SUBJECTS
എസ്.ഇ.ആര്‍.ആ.ടി പുറത്തിറക്കിയ എട്ടാം ക്ലാസ്സിലെ ചോദ്യശേഖരമാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. ഇതില്‍ എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍നിന്ന് ഓരോ വിഷയത്തിന്റെയും ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കുമല്ലോ....
MALAYALAM A T MALAYALAM B T ARABIC URDU ENGLISH
HINDI BASIC SCIENCE MATHEMATICS SOCIAL SCIENCE
MALAYALAM A T MALAYALAM B T ARABIC URDU ENGLISH
HINDI BASIC SCIENCE MATHEMATICS SOCIAL SCIENCE
മൂന്നാം ക്ലാസ്സ് (അറബിക്) പ്രസന്റേഷൻ (യൂണിറ്റ് ഒന്ന്)
മൂന്നാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടീം അൽ-മുദരിസ്സീൻ
الفلّ ينشد
രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 21 الفلّ ينشد എന്ന കവിത
YOUTUBE:https://youtu.be/3frbFnHhZQA
YOUTUBE:https://youtu.be/3frbFnHhZQA
രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 11 ലെ طائرة الورقية എന്ന പദ്യം.....
രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 11 ലെ طائرة الورقية എന്ന പദ്യം.....
YOUTUBE: https://youtu.be/15QyMYMa6Dk
YOUTUBE: https://youtu.be/15QyMYMa6Dk
هَيّا هيا سنجابي
രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് പേജ് 13 ലെ കവിത
YOUTUBE:https://www.youtube.com/watch?v=M0NLuw0JJsM
YOUTUBE:https://www.youtube.com/watch?v=M0NLuw0JJsM
ഉപയോഗിക്കുന്നതെങ്ങനെ ?
സമ്മതിയുടെ വെബ്പേജ് സന്ദര്‍ശിയ്ക്കുക.
Get Election App എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു ജാലകം തുറന്നുവരും. സ്കൂളിന്റെ പേര്, തെരഞ്ഞെടുപ്പിന്റെ പേര്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ കൊടുത്ത് Create Election App Now! എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നിലെത്തുന്നതാണ് നിങ്ങള്‍ക്കായി നിര്‍മ്മിച്ച ‘എലക്ഷന്‍ ആപ്പ്’. ഇന്റര്‍നെറ്റ് ബന്ധം ഒഴിവാക്കിയ ശേഷം ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം . ബ്രൗസറിലെ File → Save Page As (Ctrl+S) സംവിധാനം ഉപയോഗിച്ച് കോപ്പി ചെയ്ത് മറ്റൊരു കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയുമാവാം (ഫയല്‍ മെനു കാണുന്നില്ലെങ്കില്‍ Ctrl+S അമര്‍ത്തിയാല്‍ മതി; സേവ് ചെയ്യുന്നതിനുമുമ്പ് Start Election കൊടുക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക).
Start Election ക്ലിക്ക് ചെയ്താണ് തെരഞ്ഞെടുപ്പ് തുടങ്ങേണ്ടത്. ഇപ്പോള്‍ ഒരു പാസ്‌വേഡ് ക്രമീകരിയ്ക്കാനാവശ്യപ്പെടും. പിന്നീട് ഫലം പ്രഖ്യാപിയ്ക്കാനും മറ്റും ഉപയോഗിയ്ക്കേണ്ടതാണിത്. അതു കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പേരുള്ള ബാലറ്റ് പേപ്പര്‍ പ്രത്യക്ഷപ്പെടും. ഇനി ഓരോ വോട്ടര്‍ക്കും വന്ന് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ടു ചെയ്തുപോയിക്കഴിഞ്ഞാല്‍ അടുത്ത വോട്ടര്‍ക്ക് ബാലറ്റ് അനുവദിയ്ക്കേണ്ടത് കീബോഡിലെ എന്റര്‍ കീ അമര്‍ത്തിയാണ്. ഇതിനായി കീബോഡുമെടുത്ത് ഒരദ്ധ്യാപകന്‍ മാറിയിരിയ്ക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ Show Result ക്ലിക്ക് ചെയ്യണം. ആദ്യം കൊടുത്ത പാസ്‌വേഡ് ഇപ്പോഴും കൊടുക്കുക. ഞൊടിയിടയ്ക്കുള്ളില്‍ ഫലം തയ്യാര്‍! ഇത് പ്രിന്റെടുക്കുകയുമാവാം.
പല സ്ഥാനങ്ങളിലേയ്ക്ക് (സ്കൂള്‍ ലീഡര്‍, ആര്‍ട്സ് സെക്രട്ടറി, ...) തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഒന്നിലേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വ്യത്യസ്ത കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിയ്ക്കാം. തെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്താന്‍ ഇത് സഹായിയ്ക്കും.
കുറിപ്പ്: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയ്ക്ക് വിദ്യാര്‍ത്ഥികള്‍ ബ്രൗസര്‍ വിന്‍ഡോ ക്ലോസ് ചെയ്യാതിരിയ്ക്കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിയ്ക്കണം.
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് സോഫ്റ്റ് വെയര്‍
ഉപയോഗിക്കുന്നതെങ്ങനെ ?
സമ്മതിയുടെ വെബ്പേജ് സന്ദര്‍ശിയ്ക്കുക.
Get Election App എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു ജാലകം തുറന്നുവരും. സ്കൂളിന്റെ പേര്, തെരഞ്ഞെടുപ്പിന്റെ പേര്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ കൊടുത്ത് Create Election App Now! എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നിലെത്തുന്നതാണ് നിങ്ങള്‍ക്കായി നിര്‍മ്മിച്ച ‘എലക്ഷന്‍ ആപ്പ്’. ഇന്റര്‍നെറ്റ് ബന്ധം ഒഴിവാക്കിയ ശേഷം ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം .
സമഗ്ര (SAMAGRA)
ICT അധിഷ്ടിത പഠനം ഫലപ്രദമായി വിദ്യാലയങ്ങളില്‍ നടത്തുമ്പോള്‍ ആവശ്യമായ
വിഭവങ്ങള്‍ കണ്ടെത്തുന്നതിനും അവ പങ്ക് വെക്കുന്നതിനുമായി ഐ ടി സ്കൂള്‍
തയ്യാറാക്കിയ സമഗ്ര എന്ന പേരിലുള്ള E-Resourse Management System. https://samagra.itschool.gov. in
എന്ന സമഗ്രയുടെ അഡ്രസിലൂടെ ഈ പോര്‍ട്ടലില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും
പഠനവിഭവങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടയുള്ള പഠനസാമഗ്രികള്‍ ഈ
പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് കൂടാതെ
അധ്യാപകര്‍ക്ക് അവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനും അവ
എഡിറ്റ് ചെയ്യുന്നതിനും അവസരമൊരുക്കിയിരിക്കുന്നു. ഈ പോര്‍ട്ടല്‍
ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുന്ന ഒരു User Guide ചുവടെ
നല്‍കിയിരിക്കുന്നു.
Click Here for User Manual for Samagra E-Resourse PortalClick Here to Enter Samagra E-Resourse Portal
Ubuntu Installation
സംസ്ഥാനത്തെ IT ലാബുകളില്‍ നിലവില്‍ ഉപയോഗിക്കുന്ന 14.04
ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട അടിസ്ഥാന
വിവരങ്ങളും ഇന്‍സ്റ്റലേഷന്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ്
ചുവടെയുള്ള ലിങ്കുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോഴ്‌സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഒരു വിദ്യാര്‍ത്ഥിക്ക് 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് എസ്.ബി.ഐ. യുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാവണം. www.minoritywelfare.kerala.gov.in വഴി അപേക്ഷിക്കാം. ജൂലൈ 31 ആണ് അവസാന തീയതി.
നിങ്ങൾക്ക് പാൻ കാർഡുണ്ടോ? ഇല്ലെങ്കിൽ വേഗം എടുത്തോളൂ... ഈ 20 കാര്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്
ആദായ
നികുതി വകുപ്പ് ഓരോരുത്തർക്കും നൽകുന്ന പത്ത് അക്ക നമ്പറാണ് പാൻ നമ്പർ.
പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ്
പാൻ കാർഡിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തിന് ശേഷം
കള്ളപ്പണം തടയുന്നതിലും നികുതി അടിത്തറ വിപുലീകരിക്കുന്നതിലും സർക്കാർ
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഇപ്പോൾ മിക്ക
ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. പണം കൈകാര്യം ചെയ്യുന്ന എല്ലാവരും
നിർബന്ധമായും പാൻ കാർഡ് എടുക്കുകയും വേണം.
വിൽപ്പന
രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ
വിൽപ്പന
രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ
പ്രതിമാസ കലണ്ടര്‍ ജൂലൈ 2017
വാർഷിക കലണ്ടർ , പ്രതിമാസ കലണ്ടര്‍ എന്നിവ ഓരോസ്കൂളും നിര്‍ബന്ധമായും
തയ്യാറാക്കി ഓഫീസിൽ പതിക്കേണ്ടതാണ്. ജൂലൈ മാസത്തെ പ്രതിമാസ കലണ്ടർ തയ്യാറാക്കാൻ
സഹായകരമായ കലണ്ടര്‍ മാതൃക അൽമുദര്സീൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
A3 സൈസിൽ കളര്‍ പ്രിന്‍റ് / ഡി ജിറ്റല്‍ പ്രിന്‍റ് എടുത്തും അതേപടി ഏത് സ്കൂളിനും ഉപയോഗിക്കാവുന്നതുമാണ്.
ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍
സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ് 1,40,000 ത്തോളം വാക്കുകളെ അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ
Subscribe to:
Posts (Atom)