ജനകീയാരോഗ്യ നയം: പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം
ജനകീയാരോഗ്യ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും സര്‍വീസ് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. സെപ്റ്റംബര്‍ 27, 28, 29, 30 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സസ് സെന്ററില്‍ ഉച്ചയ്ക്ക് 2.30 ന് സമിതി ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും യഥാക്രമം ഒക്ടോബര്‍ എട്ടിന് കോഴിക്കോട്, 13 ന് തൃശ്ശൂര്‍, 19 ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കാം. നിര്‍ദ്ദേശങ്ങള്‍ healthpolicykerala.shsrc@gmail.com എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം. ഫോണ്‍: 0471 - 323223, 9946920013. 


പുതുക്കിയ ശമ്പളത്തിനനുസരിച്ച് 2016 സെപ്തംബര്‍ മാസം മുതല്‍ ഓരോ ജീവനക്കാരനും ഇപ്പോള്‍ അടച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയുടെ സ്ലാബില്‍ മാറ്റം വരുത്തി ധന വകുപ്പിന്റെ ഉത്തരവ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരിശീലനം

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം നല്‍കുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കേരളത്തിലെ എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വേണ്ടി സെപ്റ്റംബര്‍ 23, 27, 29 തീയതികളില്‍ തിരുവനന്തപുരം , തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി നടത്തും. പരിശീലന പരിപാടിയില്‍ സ്ഥാപനങ്ങളിലെ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: 0471 - 2561214, 0471 2561411, 9497723630