Transfer and Posting

" സ്നേഹപൂര്‍വ്വം സഹപാഠിക്ക്"

ചെന്നൈ വെള്ളപ്പൊക്കം - ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് :  നടപടിക്രമം ലഘൂകരിച്ച് ഉത്തരവായി


             ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ ലഭിച്ചാലുടനെ, കാലതാമസം ഒഴിവാക്കി, നടപടിക്രമം ലഘൂകരിച്ച്, ഫീസ് ഒന്നും ഈടാക്കാതെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹയര്‍ സെക്കന്‍ഡറി ഡയക്ടര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.  





 ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു  

                         2015 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ /പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ, വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യം/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി.റിപ്പോര്‍ട്ട്/ ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ/പരിസ്ഥിതി സംഘടന, ജൈവവൈവിധ്യ/ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളേജ് എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും. അപേക്ഷയും അനുബന്ധരേഖകളും ജനുവരി 15 ന് മുമ്പായി ചുവടെ പറയുന്ന വിലാസത്തില്‍ ലഭിക്കണം. മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14 ജയ് നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം - 695 011 (ഫോണ്‍ നമ്പര്‍: 0471 - 2553135, 2554740) വിശദവിവരവും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ല്‍ ലഭിക്കും

INCOME TAX 2015-16

Post and Softwares Prepared by Sudheer Kumar T K, Kokkallur.


2015-16 വര്‍ഷത്തെ ആദായനികുതിയുടെ ഓരോ വിഹിതം നമ്മുടെ ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നുണ്ടാവുമല്ലോ. ആകെ അടയ്ക്കേണ്ട നികുതിയുടെ അവസാനവിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണം. അതിനായി അടയ്ക്കേണ്ട നികുതി കൃത്യമായി കണക്കാക്കിയ INCOME TAX STATEMENT തയ്യാറാക്കി ശമ്പളവിതരണം നടത്തുന്നയാള്‍ക്ക് നല്‍കണം. നികുതി കണക്കാക്കുന്നതിനും 'Statement' തയ്യാറാക്കുന്നതിനും സോഫ്റ്റ്‌വെയറുകളുടെ സഹായം തേടാമെങ്കിലും നികുതി കണക്കാക്കുന്നതെങ്ങിനെ എന്നും നികുതി വിധേയമായ വരുമാനങ്ങളും അനുവദനീയമായ കിഴിവുകളും ഏതൊക്കെയെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ആദായനികുതിവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Last date to APPLY ONLINE for Vidya Samunnathi Scholarship Programme 2015-16 extended upto 5th January 2016.

NuMats_One day training
  വിവരം അറിയിക്കാം
           മുതിര്‍ന്ന പൗരന്‍മാരും മാതാപിതാക്കളും സംരക്ഷണ ചെലവിനായി ആര്‍.ഡി.ഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു നല്‍കിയിട്ടുള്ളതും പരിഹരിക്കപ്പെടാത്തതുമായ ഹര്‍ജികള്‍ സംബന്ധിച്ച വിവരം എറണാകുളത്ത് ഹൈക്കോടതിക്കു സമീപം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് മുന്നിലുളള എമ്പയര്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഓഫീസില്‍ അറിയിക്കണം 


 മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വിതരണം ആരംഭിച്ചു  

                       മത്സ്യത്തൊഴിലാളികള്‍ക്ക് 2015 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 15.91 കോടി രൂപ അനുവദിച്ചു. 47,900 മത്സ്യത്തൊഴിലാളികള്‍ക്കും 9,765 മത്സ്യത്തൊഴിലാളി വിധവകള്‍ക്കും 6,585 അനുബന്ധത്തൊഴിലാളികളും ഉള്‍പ്പെടെ 64,250 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.

HIGHER SECONDARY - SAMPLE QUESION PAPERS BY SCERT AND VIJAYASHREE STUDY MATERIALS





LSS-USS NOTIFICATION 2016


               വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് 2015-16-ല്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളുംwww.desw.gov.in/www.sainikwelfarekerala.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഡിസംബര്‍ 18-ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിലും ഡിസംബര്‍ 20-ന് മുമ്പ് സൈനിക ക്ഷേമ ഡയറക്ടറേറ്റിലും ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുളളൂ. വിശദാംശം ജില്ലാ സൈനിക ക്ഷേമ ഓഫീസുകളില്‍ ലഭിക്കും. 

സ്‌കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി

                   ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് സ്‌കോളര്‍ഷിപ്പിനും സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ.കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. വിശദവരത്തിന് ബന്ധപ്പെടുക. ഫോണ്‍: 0471 - 2300524, 2302090. വെബ്‌സൈറ്റ് www.minoritywelfare.kerala.gov.in.

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു

         ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം) ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.

LEAVE MANAGEMENT SYSTEM IN SPARK

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.
ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBERഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാണ് One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.

ഈ പേജില്‍ Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ
രണ്ടാം പാദവാർഷിക പരീക്ഷ 2015-16 കലാ കായിക ആരോഗ്യ പ്രവൃത്തി പ0നം -മാർഗ നിർദേശങ്ങൾ ഇവിടെ



ദേശീയ സമ്മതിദായക ദിനം
പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനുവരി 25 ന് നാഷണല്‍ വോട്ടേഴ്‌സ് ഡേ ആചരിക്കും. അന്നേദിവസം രാവിലെ 11 മണിക്ക് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്മതിദായക ദിന പ്രതിജ്ഞയെടുക്കും. പ്രതിജ്ഞയുടെ പൂര്‍ണരൂപം ചുവടെ. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്‍ഡ്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞടുപ്പിന്റെ അന്തസും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം. ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു

തൊഴില്‍ വകുപ്പിന് കോള്‍ സെന്റര്‍
തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്റര്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും 1800 - 425 - 55214, 155214 കോള്‍ നമ്പരില്‍ വിളിച്ച് സംശവ നിവാരണവും പരാതി പരിഹാരവും തേടാം. 

Class III Page 44 പഠിപ്പിക്കാന്‍ സഹായകരമായ പവര്‍പോയിന്റ് പ്രസേന്റ്റേന്‍




( Zip File ഡൌണ്‍ലോഡ് ചെയ്ത്  ആ ഫയലില്‍  ബട്ടണ്‍ക്ലിക്ക് ചെയ്ത് ഫയല്‍ Extract ചെയ്ത് ഡെസ്ക്ടോപ്പില്‍ സേവ് ചെയ്താല്‍ മാത്രമേ മെയിന്‍ പേജ്  ശരിയായി വര്‍ക്ക്‌ ചെയ്യുകയുള്ളൂ...)

തയ്യാറാക്കിയത്
M.T.SHAMIM, ARABIC TEACHER, S.D.V.M.A.L.P.SCHOOL, CHUNANGAD, OTTAPALAM, PALAKKAD

Arabic Day Poster




 ഡിസൈൻ ചെയ്ത്  അയച്ചുതന്നത്  

 ശബീർ.വി.എം.നരിക്കുനി

അറബിക് ടീച്ചർ
പി.എം.എസ്.എ.എൽ.പി.സ്കൂൾ
കാച്ചടി, വെന്നിയൂർ.പി.ഓ
മലപ്പുറം ജില്ല

അറബിക് ഡേ പോസ്റ്റർ (A3 സൈസ്)  ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി.എസ്.സി : ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഇ-വേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരേ നിയമനാധികാരിയും ഒരു യൂസര്‍ നെയിമും പാസ്‌വേര്‍ഡും നിര്‍മ്മിക്കണം. സോഫ്റ്റ് വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള