2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


1   Thiruvananthapuram
2   Kollam
3   Pathanamthitta
4   Alappuzha
5   Kottayam
6   Idukki
7   Ernakulam
8   Thrissur
9   Palakkad
10   Malappuram
11   Kozhikode
12   Wayanad
13   Kannur
14   Kasaragod

ചേരമാൻ ജുമാ മസ്ജിദ്‌


                 ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമുഅ നമസ്കാരം ആദ്യമായി നടന്ന പള്ളി. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. 
അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കക്ക്‌ പോയതായും അതിനെ തുടർന്ന്‌ അറബ് നാട്ടിൽ നിന്നും കേരളത്തിൽ(കൊടുങ്ങല്ലൂർ) എത്തിയ മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്

കടപ്പാട് wikipedia 

Recovery during April 2015-Postponed

      Government have postponed the recovery of, Loans and Advances sanctioned to State Government Employees, during April 2015. The postponed installments will be effected in five equal monthly installments from their salaries for the month of July 2015 to November 2015.

Click the below link for downloading the govt order published by Finance Department.


ഖുത്ബ് മിനാർ

 

         ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.
       72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.
          1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്.

കടപ്പാട് wikipedia 


ലോട്ടസ് ക്ഷേത്രം (Lotus Temple)

  
     
 ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം (Lotus Temple) എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
     താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്. ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തം‌പൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു.
          ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിന്റെ ഒരു നടുത്തളത്തിലെക്ക് തുറക്കുന്നു. നടുത്തളത്തിൽ ഏകദേശം 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാർബിൽ കൊണ്ട് നിർമിതമാണ്. ഇത് സ്ഥിതി ചെയ്യുന്നത്, ബഹാപൂർ എന്ന ഗ്രാമത്തിൽ, ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോട് കൂടിയ 26 ഏക്കർ സ്ഥലത്താണ്. 1986 ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം 2002 വരെ, ഇവിടം 500 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു എന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇത്.