കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - 2014

       പരീക്ഷാഭവന്‍ 2014 സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനംwww.keralapareekshabhavan.in, www.scert.kerala.gov.inവെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിന്www.bpckerala.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ കെ-ടെറ്റ്-2014 എന്ന ലിങ്ക് ക്ലിക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ.ടെറ്റ്-2014 ചെലാന്‍ഫോം ലഭിക്കുന്നതിന് കെ.ടെറ്റ്-2014 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക് ചെയ്ത് ഫോം പൂരിപ്പിച്ചശേഷം അതുമായി ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ.ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷ ഓണ്‍ലെനായി അയയ്ക്കാം.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക