അധ്യാപക പരിശീലനം ഓൺലൈനിൽ
പ്രൊഫ സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി
➖➖➖➖➖➖➖➖➖➖
ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാദമിക് വർഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. വിഭാവനം ചെയ്തിരുന്നത് പോലെ 'സുവർണ്ണ അക്കാദമിക് വർഷം' പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ 2020-21 ൽ യാഥാർത്ഥ്യമാക്കുന്നതിന് ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി 14ന് ആരംഭിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഏറ്റവും പ്രധാന പരിപാടികളിൽ ഒന്നാണ് അധ്യാപക പരിവർത്തന പദ്ധതി. കഴിഞ്ഞ വർഷങ്ങളിൽ മികച്ച രീതിയിൽ ഈ പരിപാടി നടത്തുവാൻ സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ
നല്ല നിലയിൽ ഉപയോഗിക്കാൻ കഴിവുള്ള അധ്യാപകരെ വാർത്തെടുക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഹൈടെക് ക്ലാസ് സംവിധാനത്തിൽ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ലോക്ഡൗൺ കാലത്ത് കഴിഞ്ഞ വർഷത്തെ പോലെ പരിശീലനം നടത്തുവാൻ സാധ്യമല്ലാത്തതിനാലാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായും പരിശീലനം നടപ്പിലാക്കുന്നത്. അതിനനുസരിച്ച് മോഡ്യൂളുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. എല്ലാ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യം അനുകൂലമല്ലാത്ത പക്ഷം അന്നുതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ളള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്.പ്രൊഫ സി രവീന്ദ്രനാഥ്