ലോകത്തിന്റെ സാമ്പത്തിക സാംസ്ക്കാരിക സാങ്കേതിക വൈജ്ഞാനിക തൊഴില്‍ മേഖലകളില്‍ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ അറബി ഭാഷ പഠനവും ഗവേഷണവും പുതിയ കാലത്ത് ഒട്ടേറേ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‍ 2010 മുതലാണ് ഡിസംമ്പര്‍ 18 ഐക്യരാഷ്ട്ര സഭ അറബി ഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയത് ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷായായും 50കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി ഭാഷയില്‍ വിനിമയംനടത്തുന്നുണ്ട് അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിിനാളുകള്‍ വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട് വിശുദ്ധ ഖുര്‍ആന്റെ ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചതെങ്കില്‍ ഇന്ന് വിദ്യഭ്യാസ സാംസ്ക്കാരിക വാണിജ്യമേഖലയിലും ടൂറിസംരംഗത്തുമുള്ലള അനന്തമായതൊഴില്‍ ,സാധ്യതകളാണ് ലോകമെമ്പാടും അറബി ഭാഷയെ ശ്രദ്ധേയമാക്കികൊണ്ടിരിക്കുന്നത് കേരളത്തില്‍ മാത്രം 50 ലക്ഷം
ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്.
വിവര സാങ്കേതിക മേഖലകളിലെ എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും
മാററങ്ങള്‍ക്കും പുതിയ പദങ്ങളും പ്രയോഗങ്ങളും സംഭാവന ചെയ്യാന്‍ കഴിയുന്ന ഏക ഭാഷയാണ് അറബി..വിവര വാര്‍ത്താ വിനിമയരംഗത്ത് സോഷ്യല്‍ മീഡിയകളില്‍ മലയാളികളടക്കം ലക്ഷക്കണക്കിനാളുകള്‍ അറബിഭാഷയില്‍ സജീവമായി നിലകൊള്ളുന്നുണ്ട്...കേരളത്തിലെ പൊതുവിദ്യഭ്യാസമേഖലയില്‍ ഭാഷാ വിഷയങ്ങളില്‍ ഐ.ടി സാങ്കേതികവിദ്യ ഏറ്റവുംകൂടുതല്‍ പ്രയോഗിച്ച് വിഭവങ്ങള്‍ തയ്യാറായിട്ടുള്ളതുംഅറബി ഭാഷയിലാണ് .പൊതുവിദ്യഭ്യാസവകുപ്പ് അറബിക്ക് യൂണിറ്റിന്കീഴില്‍ അറബിഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്
കേരളവും അറബി ഭാഷയും തമ്മില്‍ നൂറ്റാണ്ടുകളുടെ ചരിത്രബന്ധമാണുള്ളത് .അറബി രാഷ്ട്ര ഭാഷയല്ലാത്ത നാടുകളില്‍ ആ ഭാഷയും സംസ്ക്കാരവും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയിട്ടുള്ളതും കേരളത്തിലാണ്.അതുകൊണ്ട്തന്നെ അറബി ഭാഷാ സാഹിത്യ രംഗത്തും തൊഴില്‍ രംഗത്തും അനന്തമായ അവസരങ്ങളും സാധ്യതകളുമാണ് മലയാളികള്‍ക്കുള്ളത്. മലയാള ഭാഷ പിറവിയെടുക്കുന്നതിനും കേരളത്തിലേക്ക് ഇസ്ലാം വരുന്നതിനും മുമ്പു് അറബി ഭാഷയും കേരളവുമായി ബന്ധമുണ്ട് മലയാള ഭാഷയിലേക്കും മലയാളിയുടെ നിത്യ ജീവിതത്തിലേക്കും ഇത്രയധിക സംഭാവനകള്‍ ചെയ്ത ഒരു ഭാഷ വേറെ ഇല്ല.
ഭാഷാ സാഹിത്യ വിവര്‍ത്തന മേഖലകളില്‍ ഗണ്യമായ സംഭാവനകളാണ് മലയാളികള്‍ അറബി ഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നല്‍കിയിട്ടുള്ളത് . മലയാള ഭാഷ പിറവിയെടുക്കുംമുമ്പ് എഴുതപ്പെട്ടതും നിരവധി ലോക ഭാഷകളിലേക്ക് വിവിര്‍ത്തനം ചെയ്യപ്പെട്ടതുമായ വിദേശ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചതുമായ മലയാളിയായ അറബി ഭാഷാ പണ്ഡിതന്‍ ശൈഖ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതത്തുല്‍ മുജാഹിദീന്‍ വിവിധ രാജ്യങ്ങളില്‍ ആധികാരിക റഫറന്‍സ് ഗ്രനഥമാണ്.സൗദി പൗരത്വം നല്‍കിയ മലയാളി പണ്ഡിതന്‍ ശൈഖ് അബ്ദുസ്സമദ് അല്‍ ഖാത്തിബ്, ഈ ജിപ്തിലെ വിവിധ സര്‍വ്വകലാസാലകളില്‍
അധ്യാപകനും നിരവധി അറബി പത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്ന ഡോ. മുഹിയുദ്ധീന്‍ ആലുവായി , മൗലവി അലി കൊച്ചനൂര്‍, ഡോ. അബ്ദു റഹ്മാന്‍ അസ്ഹരി തങ്ങള്‍ തുടങ്ങിയ നിരവധി പണ്ഡിതന്‍മാരുടെ കൃതികള്‍ ഇന്നും വിവിധ വിദേശ രാജ്യങ്ങളിലെ സര്‍വ്വ കലാശാലകളിലെ പാഠ പുസ്തകങ്ങളാണ് അറബി ഭാഷയുമായി ബന്ധപ്പെട്ട് അറബിയിലും ഇംഗ്ലീഷിലുമായി മലയാളി്കള്‍ രചിച്ച നിരവധി പുസ്തകങ്ങള്‍ അറബ് ലോകത്തും യൂറോപ്യന്‍രാജ്യങ്ങളിലും വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട് വിദേശ അറബി പണ്ഡിതരുടെ രചനകളടക്കമുള്ളതും ഐ.എസ്.ബി.എന്‍ അംഗീഗാരമുുള്ളതുമായ പത്തോളം മാഗസിനുകള്‍ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും കോളേജുകളില്‍
നിന്നുമായി പുറത്തിറങ്ങുന്നുണ്ട് .അല്‍ജസീറയടക്കം അറബ് രാജ്യങ്ങളിലെ
പ്രശസ്തമായ പത്രങ്ങളിലും മാഗസിനുകളിലും വിവിധ കോളങ്ങള്‍ മലയാളികള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഗാന്ധിജി, ടാഗോര്‍, മൗലാനാ ആസാദ്, കുമാരനാശാന്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍ ശശിതരൂര്‍, കമലാസുരയ്യ, കെ.കെ.എന്‍.കുറുപ്പ് പെരുമ്പടവം ശ്രീധരൻ എം ടി വാസുദേവൻ നായർ ബിഎം സുഹറ ബെന്‍യാമീന്‍ തുടങ്ങിവരുടെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.തിരവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അറബിക് വിഭാഗം തലവൻ എൻ ഷംനാദ്വി, വർത്തകൻ വി എ കബീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവർക്കാണ് ഈ വർഷത്തെ വിവർത്തന രംഗത്തെ ഏറ്റവും വലിയ അവാർഡായ ഖത്തർ ഗവൺമെന്റിന്റെ ഷെയ്ഖ് ഹമദ് അവാർഡ് ലഭിച്ചത് എംടിയുടെ നാലുകെട്ട് ബാല്യകാല സഖി എന്നിവ ഏതാനും മാസങ്ങൾക്കു മുന്പാണ് അറബിയിലേക്ക് പ്രകാശനം ചെയ്തത്. ഇന്ത്യന്‍ ക്ലാസിക്കുകളായ മഹാഭാരതം, രാമായണം, പഞ്ചതന്ത്രകഥകള്‍ തുടങ്ങിയവയും അറബിയില്‍ ലഭ്യമാണ്. ബൈബിളിന്റെ അറബി വിവര്‍ത്തനമാണ് അല്‍കിതാബുല്‍ മുഖദ്ദസ്, മലയാളത്തിലേക്ക് മൊഴിമാറ്റം
ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ നിരവധിയാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച
ഇബ്‌നുഖല്‍ദൂനിന്റെ മുഖദ്ദിമ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് ഡോ.ത്വാഹാഹുസൈന്റെ പാതിരാക്കുയിലിന്റെ രാഗം, അല്‍ബൈറൂനിയുടെ ഇന്ത്യാചരിത്രം, ഖലീല്‍ജിബ്രാന്റെ കൃതികള്‍ അഡോണിസിന്റെ കവിതകൾ തുടങ്ങിയവ ഇതില്‍ പ്രമുഖമാണ്.
ഡോ. ത്വാഹാ ഹുസൈന്‍ ,നോബല്‍ സമ്മാന ജേതാവ് നജീബ് മഹ്ഫൂള്,ഖലീല്‍ ജിബ്രാന്‍ ,അല്‍ ബിറൂനി, ഇമാം റാസി, ഇബ്നു സീനാ ഇബ്നു ഖല്‍ദൂന്‍ തുടങ്ങിയ പ്രശ്സ്ത എഴുത്തുകാരുടെ മിക്ക ഗ്ല‌്രന്ഥങ്ങളും മലയാളത്തിലേക്ക് വിവിര്‍ത്തനം ചെയ്യപ്പെടുകയും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഗവേഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്, ആധുനിക അറബി സാഹിത്യത്തിലെ എഴുത്തുകാരായ ശിഹാബ് ഗാനം , മറിയം അശ്ശിനാസി തുടങ്ങിയവരുടെ രചനകളുടെ വിവിര്‍ത്തനങ്ങള്‍ മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട് . ഇവരുടെ രചനകളെ ആസ്പദമാക്കി കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റി കള്‍ക്ക് കീഴില്‍ സമീപകാലത്തായി നടന്ന സെമിനാറുകള്‍ അറബ് സാഹിത്യ ലോകത്തേക്ക് മലയാളിക്ക്
കൂടുതല്‍ അവസരം ഒരുക്കിയിട്ടുണ്ട്
അറബി കവിത മേഖലയില്‍ അറബ് രാജ്യങ്ങളുടെ വേഗതയിലാണ് മലയാളികളുടെ രചനകള്‍ നടന്നിട്ടുള്ളത് വെളിയംകോട് ഉമര്‍ ഖാളി, അബൂലൈല എന്‍കെ അഹമ്മദ് മൗലവി ,മൊയ്തുമൗലവി കുറ്റ്യാടി, അലവി മൗലവി കോട്ടൂര്‍ ,എം അബ്ദുല്ല സുല്ലമി, തുടങ്ങിയ നിരവധി കവികള്‍ അറബി കവിതയില്‍ വിസ്മയങ്ങള്‍ തീര്‍ത്തവരാണ്. ഫലസ്തീന്‍ പ്രശ്നം റോഹിന്‍ങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹം, ഹര്‍ത്താല്‍ ,കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍,നോട്ട് നിരോധനം ബ്ലൂവെയില്‍ ഗെയിം മുതല്‍ ജി,എസ്ടി തുടങ്ങിഏറ്റവുമൊടുവില്‍ കേരളത്തെപിടിച്ചുിലച്ച പ്രളയവുമായി ബന്ധപ്പെട്ട് നിരവധി അറബി കവിതകള്‍ രചിക്കപ്പെടുകയുണ്ടായി ഈയിടെ കാസർകോഡ് സമാപിച്ച സംസ്ഥാന സ്കൂള്‍കലോല്‍സവത്തില്‍ അറബിക്ക് ഇനങ്ങളില്‍ മിക്കതും പ്രളയം കൂടത്തായി കൊലപാതകം ഐഐടി വിദ്യാർത്ഥിയുടെ ആത്മഹത്യ തുടങ്ങിയ ആൾകൂട്ടകൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മലയാളികള്‍ അറബിയില്‍ എഴുതിയ രചനകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഷാർജ ബുക്ക് ഫെയറിൽ മലയാളികൾ തർജമ ചെയ്തതും രചിച്ചതുമായ നിരവധി പുസ്തകങ്ങൾ പ്രകാശനം ചെയ്തത് മലയാളികൾക്ക് അഭിമാനകരമാണ്. ജോർദാൻ എഴുത്തുകാരൻ മുഹമ്മദ് നാബിൽസി കേരള പശ്ചാത്തലത്തിൽ എഴുതിയ അറബിക് നോവൽ തമർ മസാലയാണ് ഷാർജ ബുക്ക് ഫയറിലെ മാസ്റ്റർ പീസായിരുന്നു മതപരമായ മതില്‍ക്കെട്ടുകളില്ലാതെ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രൈമറി തലം മുതല്‍ ഗവേഷണ രംഗം വരെ അറബി ഭാഷാ പഠിക്കാന്‍ മുസ്ലീകളല്ലാത്ത നിരവധി പേര്‍ പഠനരംഗത്തും അധ്യാപനരംഗത്തേക്കും കടന്നവരുന്നുണ്ടെന്നത് അഭിനന്ദനീയമാണ്.. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി മോണോആക്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു സോഷ്യൽ മീഡിയകളിൽ താരമായ കൽപകഞ്ചേരി gvhsss വിദ്യാർത്ഥിനി ധ്യാന പ്രിയയും ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജിൽ അഫ്സൽ ഉലമ പഠിച്ച റെയ്‌ച്ചൽ ശില്പ ആന്റോ യും മതത്തിന്റെ വേലികെട്ടുകളില്ലാതെ അറബി ഭാഷയെ സ്നേഹിച്ചവരാണ് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലും കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇരുപതില്‍ അധികം പ്രമുഖ യൂണിവേഴ്സറ്റികളിലും വിദേശ രാജ്യങ്ങളില്‍ സ്റ്റൈപ്പന്റോട് കൂടിയും മലയാളികള്‍ക്ക് അറബി ഭാഷയില്‍ ഉപരി പഠനത്തിനും ഗവേഷണത്തിനും അവസരമുണ്ട്
കേരളീയരുടെ ജീവിതവ്യവഹാരങ്ങളില്‍ അവിഭാജ്യഘടകമായ ഭാഷാ എന്ന നിലക്ക് അറബി ഭാഷാ പഠനം കേരളത്തിലെ എല്ലാ മേഖലയിലുമുള്ള മലയാളികള്‍ക്ക് ഉപകാരപ്പെടുമെന്നതില്‍ തര്‍ക്കമില്ല .കേരളത്തിലെ മലയാള ഭാഷാ സാഹിത്യ മേഖലയിലും സാമ്പത്തിക അഭിവൃദ്ധിയിലും ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയുന്ന അറബി ഭാഷക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിലൂടെ അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കി കേരളത്തിന്‍റെ സര്‍വ്വതോത്മുകമായ വികസനത്തില്‍ അവരുടെ പങ്കാളിത്തം കുടുതല്‍ ദൃഡമാക്കുന്തിനും സാധിക്കും. അറബി ഭാഷ സാഹിത്യ പഠന രംഗത്തും ടൂറിസം, വ്യവസായം ,ചികിത്സാ തൊഴില്‍ മേഖലയിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികള്‍ക്ക അവസരമൊരുക്കുന്നതിനും എല്ലാവര്‍ക്കും പ്രാപ്യമായ രൂപത്തില്‍ കേരളത്തിലെഅറബി ഭാഷാ പഠനസംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അറബ് രാജ്യങ്ങളുടെ
പങ്കാളിത്തത്തോടെ കേരളത്തില്‍ ഒരു അറബിക്ക് യൂണിവേഴ്സി്റ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയാണ് ഇനിവേണ്ടത്.
അബ്ദുല്‍ ലത്തീഫ്.വി,
എച്ച്.എസ്.എ അറബിക്ക്
ഗവ ഹയര്‍സെക്കണ്ടറി കല്‍പകഞ്ചേരി, മലപ്പുറം