SPARKല്‍ ജീവനക്കാര്‍ക്ക് Individual Login അനുവദിച്ച് മുമ്പ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇവ പരിഹരിച്ച് ജീവനക്കാര്‍ക്ക് Individual Login ലഭിക്കുന്നതിന് പുതിയ ലിങ്ക് നിലവില്‍ വന്നു. ഇതിനായി SPARK-ന്റെ ലോഗിന്‍ പേജില്‍ നല്‍കിയിരിക്കുന്ന Not registered a user yet, register now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി Submit ചെയ്‌താല്‍ ഒരു OTP രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ലഭിക്കും. ഈ OTP നല്‍കി Verify ബട്ടണ്‍ അമര്‍ത്തുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായും 30 മിനിട്ടുകള്‍ക്കകം Activation പൂര്‍ത്തിയായി ലോഗിന്‍ സാധ്യമാകുമെന്ന മെസ്സേജ് ലഭിക്കും
ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഓരോ ജീവനക്കാരനും SPARK ലെ അവരുടെ Personal Memoranda പേജിലെ Contact Details ല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും മെയില്‍ ഐ ഡിയും ശരിയെന്നുറപ്പ് വരുത്തണം. കൂടാതെ Service matters ->Personal details->Present Service details ക്രമത്തില്‍ ആധാര്‍ വേരിഫിക്കേഷന്‍ നടത്തിയിരിക്കണം. അതിനായി DDO മാരെ സമീപിച്ച് ഇവ പരിശോധിക്കുക. ഇതോടൊപ്പം ആധാര്‍ നമ്പര്‍ രജിസ്ട്രേഷന് ആവശ്യമാണ്. പുതിയ പാസ്‌വേര്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ 8 മുതല്‍ 15 വരെ characters (alphabets special Character & digits) ഉണ്ടാവണം.
Click Here for the Help FileIndividual Login മുഖേന ലഭിക്കുന്ന പുതിയ പേജില്‍ താഴെക്കാണുന്ന മെനുകള്‍ ഉള്‍പ്പെട്ട പേജ് ലഭിക്കും ഇതിലെ മെനുകള്‍ മുഖേന സ്‌പാര്‍ക്കില്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ , ലീവ് അക്കൗണ്ട്, Online Leave Application, Salary Slip, Drawn Salary Details, Loan Details എന്നിവ ജീവനക്കാര്‍ക്ക് സ്വയം പരിശോധിക്കാവുന്നതാണ് |