സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി അപ്‍ഡേറ്റ് ചെയ്യണം

                എൽ.പി, യു പി, എച്ച് എസ് വിഭാഗത്തിലുള്ള എല്ലാ സ്കൂളുകളും സമ്പൂർണ്ണയിലെ സ്കൂൾ ഡീറ്റെയിൽസ് കൃത്യമാണെന്ന് ഉറപ്പു വരുത്തണം.  പ്രത്യേകിച്ച്  Grama Panchayath, Parliamentary Constituency, Assembly Constituency, Taluk, Headmaster Name, Headmaster Phone No, Pincode, Instruction Medium എന്നീ ഫീല്‍ഡുകള്‍ ഉറപ്പായും ചേര്‍ത്തിരിക്കണം. Edit School details ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ക്കുക. സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന്  മുമ്പായി freeze ചെയ്യും. പിന്നെ വിവരങ്ങൾ ചേർക്കാൻ കഴിയില്ല. പൊതുജനങ്ങൾക്ക് വിദ്യാലയങ്ങളുടെ വിവരങ്ങൾ കാണാൻ സഹായിക്കുന്ന "സമേതം" എന്ന വെബ് സൈറ്റ് താമസിയാതെ launch ചെയ്യും.  അതിലേക്ക് വിദ്യാലയ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നാണ് ചേർക്കുക. സമ്പൂർണ്ണയിലെ വിവരങ്ങൾ തെറ്റായാൽ അത് സമേതത്തിൽ വരും. അതിനാൽ ഏറ്റവുമടുത്ത ദിവസം തന്നെ ഇത് ഉറപ്പാക്കുമല്ലോ? ഹൈസ്കൂൾ വിഭാഗത്തിലെ സ്കൂളുകൾ അവരവരുടെ സ്കൂളിലെ HSS/ VHSS വിഭാഗത്തിന്റെ സ്കൂൾ കോഡു കൂടി നൽകണം.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക